Tasty Parippu vada Recipe : പരിപ്പുവടയും കട്ടൻ ചായയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു കിടിലൻ കോമ്പിനേഷനാണ്. പണ്ട് നാട്ടിൻപുറങ്ങളിലെ ചായക്കടകളിലെ സ്ഥിരം നാലുമണി മെനു ആയിരുന്നു എണ്ണയിൽ പാകത്തിന് മൊരിഞ്ഞ പരിപ്പുവടയും ഒപ്പം ചൂടൻ കട്ടൻ ചായയും. മൊരിഞ്ഞ പരിപ്പ് ചവയ്ക്കുമ്പോൾ അറിയാതെ പച്ചമുളക് കടിച്ചാലോ, സംഗതി മാറും. ഈ കിടിലൻ കോമ്പിനേഷന് ഇപ്പോഴും ആരാധകരുണ്ട്. നാലു മണിക്ക് വീട്ടിൽ തയ്യാറാക്കാം ചായക്കടകളിലെ നല്ല നാടൻ പരിപ്പുവട.
Parippu vada Recipe Ingredients:
- Vada Parip – 1 1/2 Cup
- Fennel Seeds – 1 1/2 tsp
- Garlic – 8-9
- Curry Leaves
- Dried Chilly – 5 Nos
- Onion – 1 Nos
- Shallots – 8-9 Nos
- Ginger Small Piece
- Green Chilly – 3 Nos
- Salt
ആദ്യമായി ഒന്നര കപ്പ് ഗ്രീൻപീസ് പരിപ്പ് നന്നായി കഴുകിയെടുത്ത ശേഷം രണ്ടുമണിക്കൂറോളം വെള്ളത്തിൽ നല്ലപോലെ കുതിർത്തെടുക്കണം. കുതിർത്തെടുത്ത പരിപ്പ് വീണ്ടും നല്ലപോലെ കഴുകി ഒരു അരിപ്പ പാത്രത്തിലേക്ക് മാറ്റി അഞ്ചു മിനിറ്റോളം വെള്ളം തോരാനായി വയ്ക്കണം. ഒട്ടും വെള്ളത്തിൻറെ അംശം ഇല്ലാത്ത രീതിയിൽ വേണം ഇത് എടുക്കാൻ. ശേഷം ഇതിൽ നിന്നും ഒരു കൈപ്പിടിയോളം പരിപ്പ് മാറ്റിവയ്ക്കണം. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് ഒന്നര ടീസ്പൂൺ പെരുംജീരകവും കഴുകിയെടുത്ത എട്ടോ ഒൻപതോ അല്ലി തൊലിയോട് കൂടിയ വെളുത്തുള്ളിയും കുറച്ച് കറിവേപ്പിലയും അഞ്ച് വറ്റൽ മുളകും കൂടെ ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം.
ഇതേ മിക്സിയുടെ ജാറിലേക്ക് അരിപ്പയിൽ തോരാൻ വച്ച പരിപ്പിൽ നിന്നും മൂന്ന് തവണയായി എടുത്ത് ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം. ഒത്തിരി അരഞ്ഞു പോവാതെ ചെറുതായൊന്ന് ചതച്ചെടുക്കുന്ന രീതിയിൽ എടുത്താൽ മതിയാകും. ശേഷം ബാക്കിയുള്ള പരിപ്പ് കൂടെ ഇതുപോലെ മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം. അടുത്തതായി ഇതിലേക്ക് ഒരു സവാളയും മൂന്ന് പച്ചമുളകും എട്ടോ ഒൻപതോ ചെറിയ ഉള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും രണ്ട് തണ്ട് കറിവേപ്പിലയും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കണം. ചൂട് കട്ടൻ ചായയ്ക്കൊപ്പം നല്ല മൊരിഞ്ഞ പരിപ്പ് വട നിങ്ങളും തയ്യാറാക്കി നോക്കൂ. Parippu vada Recipe Video Credit : Fathimas Curry World
Parippu vada Recipe Preparation Steps
- Soak and Grind Parippu:
Wash 1½ cups green peas thoroughly. Soak in enough water for 2 hours. Drain and wash again.
Drain completely so no water remains. Set aside about one handful of whole soaked parippu. - Grind Spices and Aromatics:
In a mixer jar, add 1½ tsp fennel seeds, peeled garlic cloves with skin, a few curry leaves, and 5 dry red chilies. Grind once coarsely. - Add Parippu:
Add the reserved whole soaked parippu in three batches, grinding each batch without adding water—just pulse gently to avoid over-grinding. Mix well with the powdered spices. - Add Fresh Ingredients:
Add chopped onion, green chilies, chopped shallots, small piece of ginger, and curry leaves. Mix all thoroughly with salt. - Shape and Fry:
Heat oil in a deep pan for frying. Take portions of the mixture, shape them into balls or flat discs with your hands.
Deep fry on medium heat until golden crispy and cooked through. - Serve:
Enjoy the crispy parippu vada hot with strong black tea for the perfect traditional Kerala snack.
This recipe yields crisp, flavorful vadas with the signature taste of freshly ground dal and spices reminiscent of classic village tea shops.
Enjoy preparing and savoring this nostalgic delicacy!
കണ്ണൂർ സ്പെഷ്യൽ പാൽപായസം; കുറച്ച് പേർക്കു മാത്രമറിയാവുന്ന ഒരു കിടിലൻ പാല്പായസം റെസിപ്പി ഇതാ.!!