രാവിലത്തെ ചായക്കടിക്ക് കിടിലൻ കോമ്പോ; വെള്ളപ്പനിയാരും വെജിറ്റബിൾ എഗ്ഗ് കുറുമയും!!! Paniyaram and egg kuruma
Paniyaram and egg kuruma : രാവിലത്തെ ചായക്കടി പലപ്പോഴും അമ്മമാർക്ക് തലവേദനയാണ്. എന്നും വ്യത്യസ്ഥങ്ങളായ വിഭവങ്ങൾ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. രാവിലത്തെ ചായക്കടി ഒന്ന് മാറ്റി ചിന്തിച്ച് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് കോമ്പോ പരിചയപ്പെട്ടാലോ. നല്ല ടേസ്റ്റിയും പഞ്ഞി പോലെ സോഫ്‌റ്റും ആയ ഒരു വെള്ളപ്പനിയാരും അതിന്റെ കൂടെ സൂപ്പർ കോമ്പിനേഷനായ ഒരു വെജിറ്റബിൾ മുട്ട കുറുമയും തയ്യാറാക്കാം.
- Ingredients:
- Raw rice – 2 cup (250 ml)
- coconut – 1 cup
- Cooked rice – 1 cup
- Coconut oil – 1 tbsp
- Water – 1.3/4 kapp
- Suger – 1 tbsp
- salt
- Instant yeast – 1/2 tsp
ആദ്യമായി 250 ml കപ്പിൽ രണ്ട് കപ്പ് പച്ചരി എടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കണം. എടുത്തുവച്ച പച്ചരി നാലോ അഞ്ചോ തവണ നന്നായി കഴുകിയശേഷം കുറച്ച് അധികം വെള്ളമൊഴിച്ച് കുതിരാനായി വെക്കണം. നാലു മുതൽ അഞ്ചു മണിക്കൂർ വരെ നന്നായി കുതിർത്തിയെടുത്ത പച്ചരി വീണ്ടും നല്ലപോലെ കഴുകിയെടുത്ത ശേഷം വെള്ളം തോരാനായി ഒരു അരിപ്പ പാത്രത്തിലേക്ക് മാറ്റാം. വെള്ളം നല്ലപോലെ തോർന്ന പച്ചരിയിലേക്ക് ഒരു കപ്പ് ചോറും അതുപോലെ ഒരു കപ്പ് അളവിൽ തേങ്ങ ചിരകിയതും കൂടെ ചേർത്ത് കൊടുക്കാം. ശേഷം ഇവയെല്ലാം കൂടെ മിക്സിയുടെ ജാറിൽ ഇട്ട് രണ്ട് തവണയായി അരച്ചെടുക്കാം.
ആദ്യത്തെ തവണ പകുതി ഭാഗത്തോളം ചേർത്ത് അതിലേക്ക് അര ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒരു കപ്പ് വെള്ളവും കൂടെ ചേർത്ത് നന്നായി മഷി പോലെ അരച്ചെടുക്കാം. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം. അടുത്തതായി ബാക്കിയുള്ള ഭാഗം കൂടെ മിക്സിയുടെ ജാറിലേക്കിട്ട് അതിലേക്ക് മുക്കാൽ കപ്പ് വെള്ളവും കൂടെ ചേർത്ത് നല്ലപോലെ അരച്ചെടുക്കാം. തയ്യാറാക്കി വച്ച ബാറ്ററിലേക്ക് ഇത് ഒഴിച്ച് കൊടുക്കാം. രുചികരമായ ഈ ബ്രേക്ഫാസ്റ്റ് എങ്ങനെ തയ്യാറാക്കുന്നത് എന്നറിയാൻ വീഡിയോ കണ്ടോളൂ. Paniyaram and egg kuruma Video Credit : Fathimas Curry World
Paniyaram and egg kuruma
- Wash 2 cups raw rice thoroughly and soak in water for 4 to 5 hours.
- Drain and rinse the soaked rice, then grind along with cooked rice and grated coconut in a mixer grinder twice for a smooth batter.
- During the first grind, add ½ tsp instant yeast, 1 tbsp sugar, 1 tbsp coconut oil, and 1 cup water to achieve a smooth consistency.
- For the second grind, add the remaining water (about ¾ cup), blend well, and combine both batches of batter.
- Mix everything thoroughly in a bowl and keep aside to ferment until it slightly rises and bubbles appear.
- Heat a paniyaram pan (with molds), add a little oil in each mold. Pour batter to ¾ full in each mold.
- Cook on low to medium heat covered until golden brown and crisp outside but soft inside.
- Flip the paniyarams gently and cook the other side similarly. Remove and serve hot.
This combo is flavorful, nutritious, and sure to brighten up your breakfast or tea time with soft textures and rich tastes. For a detailed visual guide on preparation, video tutorials from Kerala home kitchens offer an authentic step-by-step experience.