Panikurkka Leaf Baji Recipe : പനിക്കൂർക്കയില കൊണ്ട് ഇനി രണ്ടുണ്ട് കാര്യം .സാധാരണ പനിക്കൂർക്കയില നമ്മൾ ഉപയോഗിക്കാറുള്ളത് കഫക്കെട്ട്,ചുമ ഒക്കെ വരുമ്പോഴാണ് .എന്നാൽ അതുകൊണ്ട് നല്ല രുചികരമായ ഒരു ബജി കൂടെ ഉണ്ടാക്കാം എന്ന് എത്ര പേർക്ക് അറിയാം.എങ്ങനെയാണെന്നല്ലേ …
Ingredients
- Panikkurka Leaf
- Egg -1
- Maida – 3 tbsp
- Cornflour – 3 tbsp
- Chilly powder
- Coconut Oil
- Salt
കിടിലൻ രുചിയിൽ ഉള്ള പനിക്കൂർക്ക ഇല ഉപയോഗിച്ച് തയ്യാറാക്കുന്ന ബജി ഉണ്ടാക്കുന്നത് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്കിവിടെ പരിചയപ്പെടാം. ഇതിനായി ഒരു ബൗൾ എടുത്ത് അതിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക. അതിനു ശേഷം അതിലേക്ക് മൈദയും കോൺഫ്ലോറും പാകത്തിന് ഉപ്പും മുളക് പൊടിയും ചേർത്തു നന്നായി ഇളക്കുക.
ഒരു രണ്ട് ടീസ്പൂണ് വെള്ളമൊഴിച്ചു നന്നായി മിക്സ് ചെയ്ത ശേഷം കഴുകി വൃത്തിയാക്കിയ പനികൂർക്കയില ഞെട്ടോടു കൂടി മാവിൽ മുക്കി നല്ല ചൂടായ വെളിച്ചെണ്ണയിൽ ഇട്ട് വറുത്തു കോരി എടുക്കാം. വല്ലാണ്ട് അമിതമായി ഫ്രൈ ആവാതിരിക്കാൻ ശ്രദ്ധിക്കണേ. നമ്മുടെ അടിപൊളി ഹെൽത്തി ബജി തയ്യാർ !!!അപ്പോൾ ബജി കൊണ്ട് ഇനി രുചി മാത്രമല്ല. Panikurkka Leaf Baji Recipe Video Credit : Pachila Hacks