Ozhichu curry recipe : തിരക്കുള്ള ദിവസങ്ങളിൽ ചോറിനോടൊപ്പം എന്ത് കറി തയ്യാറാക്കണമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. മാത്രമല്ല എല്ലാ ദിവസങ്ങളിലും സാമ്പാർ,മോരുകറി പോലുള്ളവ ഉണ്ടാക്കി മടുത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു കിടിലൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈ ഒരു കറി തയ്യാറാക്കാനായി ആദ്യം തന്നെ നെല്ലിക്ക വലിപ്പത്തിലുള്ള ഒരു ഉണ്ട പുളിയെടുത്ത് വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം.
Ozhichu curry recipe
- Small onion
- Pepper
- Garlic
- Fenugreek
- Coriander
- Salt
- Oil
കുറഞ്ഞത് 10 മിനിറ്റ് എങ്കിലും കുതിർത്തി വെച്ചാൽ മാത്രമേ വെള്ളത്തിലേക്ക് പുളി നല്ല രീതിയിൽ ഇറങ്ങി പിടിക്കുകയുള്ളൂ. ഈയൊരു സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ മറ്റു ചേരുവകൾ തയ്യാറാക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് നാലു മുതൽ അഞ്ചെണ്ണം വരെ ചെറിയ ഉള്ളി, മൂന്നല്ലി വെളുത്തുള്ളി, ഒരുപിടി കുരുമുളക്, അല്പം ഉലുവ, ഒരുപിടി മല്ലി എന്നിവ ചേർത്ത് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. ഒരു മൺചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകും ഉണക്കമുളകും ഇട്ട് പൊട്ടിക്കുക. ശേഷം തയ്യാറാക്കി വെച്ച അരപ്പ് അതിലേക്ക് ഇട്ട് പച്ചമണം പോകുന്നതുവരെ നല്ലതുപോലെ വഴറ്റിയെടുക്കുക. ഈയൊരു സമയത്ത് കറിയിലേക്ക് ആവശ്യമായ കുറച്ചു ഉപ്പ് ചേർത്തു കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളുടെയും പച്ചമണം നല്ല രീതിയിൽ പോയി തുടങ്ങുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച പുളി വെള്ളം അരിച്ചെടുത്ത് ഒഴിക്കാവുന്നതാണ്.
പുളി വെള്ളം ചേർക്കുന്നതോടൊപ്പം തന്നെ കറിക്ക് ആവശ്യമായ വെള്ളം കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഈയൊരു സമയത്ത് കറിയിലേക്ക് ആവശ്യമായ ബാക്കി ഉപ്പും കുറച്ച് കറിവേപ്പിലയും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം. കറി ഒന്ന് തിളച്ചു തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കി എടുക്കാവുന്ന ഈ ഒരു കറി നല്ല ചൂട് ചോറിനോടൊപ്പം സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Ozhichu curry recipe Video Credit : Tasty Food World