ഈ സാമ്പാറിന്റെ രുചി നിങ്ങളെ അത്ഭുതപ്പെടുത്തും; ഇഡ്‌ലിയ്ക്കും ദോശയ്ക്കും ചോറിനും ഒരു കിടുക്കൻ ഉള്ളി സാമ്പാർ.!! Onion Sambar Recipe

Onion Sambar Recipe : ഇഡ്ഡലി, ദോശ പോലുള്ള പലഹാരങ്ങളോടൊപ്പം എല്ലാവർക്കും കഴിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കറികളിലൊന്ന് സാമ്പാർ ആയിരിക്കും. എന്നാൽ സാധാരണ ചോറിന് വെക്കുന്ന രീതിയിലുള്ള സാമ്പാർ അല്ല ഇത്തരം പലഹാരങ്ങളോടൊപ്പം കൂടുതൽ രുചി നൽകുന്നത്. അത്തരത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു സാമ്പാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സാമ്പാർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചെറിയ ഉള്ളിയാണ്.

Onion Sambar Recipe Ingredients

  • Small Onion
  • Paripu
  • Turmeric Powder
  • Asafoetida
  • Curry Leaves
  • Chilly Powder
  • Turmeric Powder
  • Tomato
  • Salt

ഏകദേശം ഒരു 20 എണ്ണം ചെറിയ ഉള്ളി തോലെല്ലാം കളഞ്ഞ് വൃത്തിയാക്കി വയ്ക്കുക. ശേഷം കുക്കറിലേക്ക് സാമ്പാറിന് ആവശ്യമായ പരിപ്പും വൃത്തിയാക്കി വെച്ചതിൽ നിന്നും 5 ചെറിയ ഉള്ളിയും,കുറച്ച് കറിവേപ്പിലയും, മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്യുക. ശേഷം അതിലേക്ക് ഒരു ചെറിയ കട്ട കായവും അല്പം വെളിച്ചെണ്ണയും, പരിപ്പ് വേവാൻ ആവശ്യമായ വെള്ളവും ഒഴിച്ചുകൊടുക്കണം. പരിപ്പ് നല്ല രീതിയിൽ വേവുന്നത് വരെ കുക്കർ അടച്ചുവെച്ച് വിസിൽ അടിപ്പിച്ച് എടുക്കുക. സാമ്പാറിലേക്ക് ആവശ്യമായ കഷണങ്ങൾ ഒന്ന് ചൂടാക്കി എടുക്കാം. അതിനായി അടികട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അല്പം എണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് ചെറിയ ഉള്ളി, പച്ചമുളക്, തക്കാളി ചെറുതായി അരിഞ്ഞത് എന്നിവയിട്ട് ഒന്ന് വഴറ്റിയെടുക്കുക.

പിന്നീട് സാമ്പാറിലേക്ക് ആവശ്യമായ മുളകുപൊടി,മല്ലിപ്പൊടി, അല്പം മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്തു കൊടുക്കാവുന്നതാണ്. പൊടികളുടെ പച്ചമണം പോയി കഴിയുമ്പോൾ വേവിച്ചുവെച്ച പരിപ്പിന്റെ കൂട്ടുകൂടി അതിലേക്ക് ഒഴിച്ച് ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക. തിളച്ചു വരുന്ന കറിയിൽ നിന്നും കുറച്ചെടുത്ത് രണ്ട് ടീസ്പൂൺ സാമ്പാർ പൊടിയിൽ മിക്സ് ചെയ്ത് അതുകൂടി കറിയിലേക്ക് ഒഴിച്ചുകൊടുക്കണം. അവസാനമായിയും ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് കടുക്, ജീരകം, ഉലുവ, ഉണക്കമുളക് എന്നിവ താളിച്ച് അതുകൂടി സാമ്പാറിലേക്ക് ഒഴിച്ചാൽ രുചികരമായ സാമ്പാർ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Onion Sambar Recipe Video Credit : Recipes @ 3minutes

Onion Sambar Recipe

  1. Cook Dal:
    Rinse toor dal and pressure cook with turmeric, salt, and some water for 3-4 whistles or until soft. Mash it well and set aside.
  2. Prepare Tamarind Water:
    Soak tamarind in warm water for 20 minutes, extract pulp, strain, and keep aside.
  3. Cook Vegetables:
    Heat oil in a pot, add mustard seeds, urad dal, dry red chilies, hing, and curry leaves. Add chopped vegetables and sauté a few minutes. Add turmeric, sambar powder, salt, and tamarind water. Cover, and cook until vegetables are tender.
  4. Combine Dal and Vegetables:
    Add the mashed dal to the cooked vegetables, mix well, and add jaggery. Adjust consistency with water as needed. Boil for 10-15 minutes for flavors to blend.
  5. Final Tempering (Tadka):
    Heat a teaspoon of oil or ghee, add mustard seeds, urad dal, dry red chilies, curry leaves, and pour this tempering over the sambar.
  6. Garnish and Serve:
    Sprinkle chopped coriander leaves and serve hot with steamed rice, idli, or dosa.

Tips:

  • Tamarind paste is a convenient alternative to fresh tamarind.
  • Use fresh sambar powder for authentic flavor, or homemade blend if possible.
  • Vegetables can vary as per season and preference.

രുചിയൂറും വൻപയർ കുത്തികാച്ചിയത്.!! ഒരുതവണ വൻപയർ മെഴുക്കുപുരട്ടി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; കഞ്ഞിക്കും ചൂടു ചോറിനും ബെസ്റ്റാ.!!

Onion Sambar Recipe
Comments (0)
Add Comment