No Coconut Chutney Recipe : മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിവാക്കാനാവാത്ത പലഹാരങ്ങളാണ് ദോശയും, ഇഡലിയുമെല്ലാം. എന്നാൽ അതോടൊപ്പം കൂട്ടി കഴിക്കാൻ എല്ലാദിവസവും തേങ്ങയരച്ച ചട്നിയാണ് കൂടുതൽ വീടുകളിലും ഉണ്ടാക്കാറുണ്ടാവുക. ഇത്തരത്തിൽ ഒരേ രുചി കഴിച്ച് മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ചട്ണിക്കൂട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
No Coconut Chutney Recipe Ingredients
- Onion
- Pottukadala
- Dried Chilly
- Salt
- Oil
How to make No Coconut Chutney Recipe
ഈയൊരു രീതിയിൽ ചമ്മന്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പൊട്ടുകടല മുക്കാൽ കപ്പ്, ഒരു സവാള ചെറുതായി അരിഞ്ഞെടുത്തത്, ഉണക്കമുളക്,ഉപ്പ്, എണ്ണ ഇത്രയുമാണ്. ആദ്യം തന്നെ ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് അല്പം എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നന്നായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് എടുത്തു വച്ച മുളകും ഉള്ളിയും ഇട്ടു കൊടുക്കാവുന്നതാണ്.ഇത് പച്ചമണം പോയി നന്നായി വഴണ്ട് വരണം. ശേഷം അതിലേക്ക് പൊട്ടുകടല കൂടി ചേർത്തു കൊടുക്കാം.
പൊട്ടുകടലയുടെ പച്ചമണം പോയി നല്ലതുപോലെ ക്രിസ്പായി വരണം. അതേസമയം കരിഞ്ഞു പോകാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ഈയൊരു കൂട്ടിന്റെ ചൂട് മാറിയതിനു ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ചമ്മന്തി കുറുകിയല്ല വേണ്ടത് എങ്കിൽ ആവശ്യത്തിന് വെള്ളം ചേർത്ത് ലൂസാക്കി എടുക്കാവുന്നതാണ്. ചട്നി റെഡിയായ ശേഷം അതിലേക്ക് കുറച്ച് കറിവേപ്പിലയും കടുകും വറുത്ത് ഒഴിക്കാവുന്നതാണ്. ഈയൊരു സമയത്ത് ആവശ്യത്തിന് ഉപ്പു കൂടി ചേർത്തു കൊടുക്കാം.
തേങ്ങ ഉപയോഗിക്കാതെ തന്നെ നല്ല രുചിയോടു കൂടിയ കട്ടിയുള്ള ചമ്മന്തി ഈ ഒരു രീതിയിൽ ചെയ്തെടുക്കാവുന്നതാണ്. എല്ലാദിവസവും ഒരേ രീതിയിലുള്ള ചട്നി കഴിച്ച് മടുത്തവർക്ക് തീർച്ചയായും ഈ ഒരു രീതി ഒരിക്കലെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. മാത്രമല്ല വീട്ടിൽ തേങ്ങയില്ലാത്ത സമയത്തോ അല്ലെങ്കിൽ തേങ്ങ ചിരകിയെടുക്കാൻ സമയമില്ലാത്തപ്പോഴോ ഈയൊരു രീതിയിൽ ചട്ണി തയ്യാറാക്കി നോക്കുകയാണെങ്കിൽ സമയ ലാഭവും ലഭിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. No Coconut Chutney Recipe Video Credit : Sree’s Veg Menu
No Coconut Chutney Recipe
വീണ്ടും വീണ്ടും കഴിച്ചുപോകും പൊളി ഐറ്റം; എന്താ രുചി അത്യുഗ്രൻ രുചിയിൽ ഒരടിപൊളി കണവ റോസ്റ്റ്.!!