Nilavilakku Cleaning tip : മിക്കവരുടെയും വീട്ടിൽ കാണും ചിലതെങ്കിലും ഓട്ടു പാത്രങ്ങൾ. ഒരു വിളക്കെങ്കിലും ഇല്ലാത്ത വീടുകളുണ്ടാവില്ല. എന്നാൽ കാണാനുള്ള ഭംഗിപോലെ തന്നെ ഇവ സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്. വളരെ പെട്ടെന്ന് തന്നെ പഴക്കമുള്ളതായി തോന്നുകയും കരിപിടിക്കുകയും ചെയ്യും. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി ഉണ്ടാവില്ല.. വീട്ടിൽ എപ്പോഴും ഉള്ള ഈ സാധനങ്ങൾ മാത്രം മതി.
വിളക്ക് എന്നും പുതിയതുപോലെ വെട്ടിത്തിളങ്ങി തന്നെ ഇരിക്കും. ഇനി ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ല. എങ്ങനയാണ് ചെയ്യുന്നതെന്ന് നോക്കാം. ഈ അറിവ് തീർച്ചയായും നിങ്ങൾ അറിഞ്ഞു കാണില്ല. അതിനായി വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന തക്കാളി മാത്രം മതി. തക്കാളി ഉപയോഗിച്ചാണ് എളുപ്പത്തിൽ നമ്മളിത് ചെയ്തെടുക്കുന്നത്. അതിനായി നന്നായി പഴുത്ത ഒരു തക്കാളി കഷണങ്ങളാക്കി
മുറിച്ചെടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡാ, ഒരു ടേബിൾ സ്പൂൺ വിനാഗിരി എന്നിവ ചേർത്തു കൊടുക്കാം. ഇത് നന്നായി അരച്ചെടുത്തശേഷം നിലവിളക്ക് എടുത്ത് അതിൽ നന്നായി തേച്ചു പിടിപ്പിക്കാവുന്നതാണ്. ഒരു 15 മിനിറ്റ് ഇങ്ങനെ വെച്ചതിനുശേഷം സ്ക്രബ് ഉപയോഗിച്ച് ചെറുതായി കഴുകി എടുക്കാവുന്നതാണ്. പെട്ടെന്ന് തന്നെ വിളക്കുകൾ വ്യത്തിയായി കിട്ടും.
ഉരച്ചു കഷ്ടപെടേണ്ട ആവശ്യം ഇല്ല. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit : KONDATTAM Vlogs