Netholi Rice Flour Recipe

നെത്തോലിയും അരിപ്പൊടിയും ഇങ്ങനെ ചെയ്തു നോക്കൂ.!! നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രുചിയിൽ ഒരു കിടിലൻ ഐറ്റം; ഇതുവരെ കഴിച്ചിട്ടുണ്ടാകില്ല.!! Netholi Rice Flour Recipe

Netholi Rice Flour Recipe : നെത്തോലി അഥവാ വത്തൾ എന്ന കുഞ്ഞി മീനിനെ ഇഷ്ടമല്ലാത്തവർ ആരുമില്ല. കുഞ്ഞെങ്കിലും മീനുകളിൽ രുചിയിൽ മുമ്പൻ ആണ് ഇവൻ. കൊഴുവ, ചൂട എന്നും ഇതിനെ വിളിക്കും. ഈ നെത്തോലി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു അടിപൊളി വിഭവമാണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ ഉള്ളത്. ഉണ്ടാക്കാൻ ഏറെ എളുപ്പം ഉള്ള ഒരു വിഭവമാണ് ഇത്.

Netholi Rice Flour Recipe Ingredients

  • Netholi Fish
  • Rice Flour
  • Kasmeeri chilly powder
  • Turmeric Powder
  • Fish Masala
  • Lemon
  • Coconut Oil
  • Curry Leaves
  • Salt

ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ അര കിലോ നെത്തോലി മീൻ നല്ലത് പോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. ഇതിലേക്ക് ഒന്നര സ്പൂൺ അരിപ്പൊടി ചേർത്ത് കുഴച്ചതിന് ശേഷം മാറ്റി വയ്ക്കണം. ഒരു ബൗളിൽ ഒരു സ്പൂൺ കാശ്മീരി മുളകു പൊടിയും കാല് സ്പൂൺ മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും ഒരു സ്പൂൺ ഫിഷ് മസാലയും ആവശ്യത്തിന് ഉപ്പും നാരങ്ങാ നീരും വറുത്ത അരിപ്പൊടിയും ചേർത്ത് യോജിപ്പിക്കണം. ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണയും വെള്ളവും കൂടി ചേർത്ത് വേണം യോജിപ്പിക്കാൻ. അര മണിക്കൂർ എങ്കിലും ഇത് മസാല പിടിക്കാനായി മാറ്റി വയ്ക്കണം.

അര മണിക്കൂർ കഴിയുമ്പോൾ ഒരു പാനിൽ വെളിച്ചെണ്ണ ചൂടായതിന് ശേഷം ഇത് ഇട്ട് വറുക്കുക. ഈ മീൻ വറുക്കുന്ന സമയത്ത് കഴുകി വച്ചിരിക്കുന്ന കറിവേപ്പില കൂടി ഇടാവുന്നതാണ്. മീഡിയം തീയിൽ തിരിച്ചും മറിച്ചും ഇട്ട് നല്ലത് പോലെ വറുത്ത നെത്തോലി മീൻ ചോറിന്റെ ഒപ്പം കഴിക്കാൻ വളരെ രുചികരമാണ്. അരിപ്പൊടി ഉള്ളത് കൊണ്ട് തന്നെ കറുമുറെ ഇരിക്കുന്ന ഈ വിഭവം വെറുതെ കഴിക്കാനും നല്ലതാണ്. കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം ഉണ്ടാക്കാനും വളരെ എളുപ്പമാണ്. ചേരുവകളും ഉണ്ടാക്കേണ്ട വിധവും വിശദമായി വിഡിയോയിൽ പറയുന്നുണ്ട്. Netholi Rice Flour Recipe Video Credit : Foodie Malabari

Netholi Rice Flour Recipe

  1. Take ½ kg anchovy (netholi) fish, clean and wash it thoroughly.
  2. Add 1½ teaspoons rice flour to the fish, mix well, and keep aside.
  3. In a bowl, combine:
    • 1 teaspoon Kashmiri chilli powder
    • ¼ teaspoon turmeric powder
    • Pepper powder as needed
    • 1 teaspoon fish masala
    • Salt to taste
    • Lemon juice
    • Roasted rice flour
  4. Add a little coconut oil and water to make a thick marinade.
  5. Apply the marinade evenly on the fish and rest for at least 30 minutes to absorb the flavors.
  6. Heat coconut oil in a pan.
  7. Add the marinated fish and fry; you may also add curry leaves while frying.
  8. Fry on medium flame, turning both sides, until the fish becomes golden and crispy.

Crispy and flavorful anchovy fry is ready to serve. Perfect with rice or as a snack.

കല്യാണ വീടുകളിലെ തൂവെള്ള നെയ്‌ച്ചോറ്.!! കൊതിയോടെ ആരും കഴിച്ചുപോകും; നെയ്‌ച്ചോറ് പെർഫെക്റ്റായി എളുപ്പം ഉണ്ടാക്കാം.!!