അസാധ്യ രുചിയിൽ അരിനെല്ലി ഉപ്പിലിട്ടത് തയ്യാറാക്കാം.!! Nellipuli Uppilittath

Nellipuli Uppilittath : ഓരോ സീസണിലും ലഭിക്കുന്ന സാധനങ്ങൾ ഉപയോഗപ്പെടുത്തി അവ കാലങ്ങളോളം കേടാകാതെ അച്ചാറിട്ട് സൂക്ഷിക്കുന്നത് പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ വീടുകളിൽ ഉള്ള പതിവാണ്. അത്തരത്തിൽ അരിനെല്ലി ഉണ്ടാകുന്ന സമയമായാൽ അത് ഉപ്പിലിട്ട് സൂക്ഷിക്കുന്നതും എല്ലാവർക്കും ഇഷ്ടമുള്ള കാര്യമായിരിക്കും. കഞ്ഞി പോലുള്ളവയോടൊപ്പം കഴിക്കാനും വെറുതെ കഴിക്കാനും വളരെയധികം രുചിയുള്ള അരിനെല്ലി ഉപ്പിലിട്ടത് കേടാകാതെ സൂക്ഷിക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients

  • Cleaned and wiped ari nellikka (Indian gooseberry / amla).
  • A handful of kanthari mulaku (bird’s eye chilies).
  • A handful of peeled garlic cloves.
  • Water, as needed.
  • Salt, enough to make the brine.

അരിനെല്ലി ഉപ്പിലിടാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ കഴുകി വൃത്തിയാക്കി തുടച്ചെടുത്ത അരിനെല്ലിക്ക, ഒരുപിടി അളവിൽ കാന്താരി മുളക്, അതേ അളവിൽ വെളുത്തുള്ളി തൊലി കളഞ്ഞ് വൃത്തിയാക്കി എടുത്തത്, വെള്ളത്തിൽ ഉപ്പിട്ട് നന്നായി തിളപ്പിച്ച് ചൂടാക്കി എടുത്തത് ഇത്രയും ചേരുവകളാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച അരി നെല്ലിക്ക ഒരു ചില്ലു പാത്രത്തിൽ ഇട്ടു കൊടുക്കാം. അതിന്റെ മുകളിലായി കുറച്ച് കാന്താരി മുളകും, വൃത്തിയാക്കി വെച്ച വെളുത്തുള്ളിയും ഇട്ട് മുകളിലായി തിളപ്പിച്ച് ചൂടാറ്റിയ ഉപ്പിട്ട വെള്ളം ഒഴിച്ചു കൊടുക്കാം.

വെള്ളം തയ്യാറാക്കാനായി അരിനെല്ലിയുടെ അളവ് അനുസരിച്ച് വെള്ളമെടുത്ത് ഒരു പാനിൽ നന്നായി തിളപ്പിക്കുക. വെള്ളം വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ ഒരു പിടി അളവിൽ ഉപ്പു കൂടി ഇട്ടു കൊടുക്കുക. ഉപ്പ് വെള്ളത്തിൽ നന്നായി അലിഞ്ഞു വന്നശേഷം ചൂടാറാനായി മാറ്റിവയ്ക്കണം. ഇളം ചൂടോട് കൂടിയ വെള്ളമാണ് ഉപ്പിലിട്ടതിൽ ഒഴിച്ചു കൊടുക്കേണ്ടത്. ശേഷം ജാർ അടച്ച് രണ്ടോ മൂന്നോ ദിവസം സൂക്ഷിക്കുക. ഈയൊരു സമയം കൊണ്ട് തന്നെ അരിനെല്ലിയിലേക്ക് ഇതെല്ലാം പിടിച്ച് നല്ല സ്വാദ് വന്നിട്ടുണ്ടാകും. വളരെയധികം രുചികരമായ അരിനെല്ലി അച്ചാർ തയ്യാറാക്കാൻ വളരെ എളുപ്പമാണ്. അരിനെല്ലി സീസണായാൽ തീർച്ചയായും ഈ ഒരു രീതിയിൽ ഉപ്പിലിട്ട് നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video credit : Homemade by Remya Surjith

Preparation

  1. Take the cleaned ari nellikka and place it in a clean glass jar.
  2. Add a handful of bird’s eye chilies and peeled garlic cloves on top.
  3. Boil enough water in a pan.
  4. Add salt to the boiling water and stir until it dissolves completely.
  5. Allow the salted water to cool until it becomes slightly warm.
  6. Pour the warm brine over the nellikka in the jar.
  7. Close the jar tightly and keep it aside for 2 to 3 days.
  8. By then, the flavors will be absorbed well, and the pickle will be ready to eat.

ഷാപ്പിൽ പോവാതെ തന്നെ ഷാപ്പിലെ തലക്കറി കഴിച്ചാലോ? ഈ യമണ്ടൻ സാധനം തയ്യാറാക്കാൻ ഇനി എന്തെളുപ്പം; ഇത് ഒരൊന്നൊന്നര തലക്കറി

Nellipuli Uppilittath
Comments (0)
Add Comment