നാടൻ ചക്കക്കുരു മു രിങ്ങഇല കറി ഇങ്ങനെ ഉണ്ടാക്കിയാൽ ചോറ് കാലിയാവുന്നതറിയില്ല.!! Nadan Chakkakuru curry
Nadan Chakkakuru curry : നാടൻ വിഭവങ്ങളോട് മലയാളികൾക്ക് ഒരു പ്രത്യേക ഭ്രമമാണല്ലേ. നാടൻ വിഭവങ്ങൾക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. നാടൻ ചക്കക്കുരു മു രിങ്ങയില കറി നമുക്കൊക്കെ വളരെ പരിചിതമായ ഒരു കറിക്കൂട്ടാണ്. നമ്മുടെ അമ്മമാരൊക്കെ എപ്പോഴും തയ്യാറാക്കുന്ന ഒരു കറി തന്നെയാണിത്. എന്നാൽ ഇവിടെ നമ്മൾ ഉണ്ടാക്കുന്ന രീതിയിൽ ഈ കറി നിങ്ങൾ ഉണ്ടാക്കി നോക്കൂ. ചോറ് കാലിയാവുന്നതറിയില്ല.
Ingredients
- Drum stick leaves
- Jackfruit Seeds
- Turmeric Powder
- Chilly Powder
- Small Onion
- Green chilly
- Cumin seeds
- Mustard seeds
- Coconut Oil salt
നമ്മുടെ സാധാരണ ചക്കക്കുരു മു രിങ്ങയില കറിയിൽ നിന്നും വ്യത്യസ്ഥമായി ഇതിൽ ഒരു സൂത്രം ചെയ്തു നോക്കൂ സ്വാദ് ഇരട്ടിയാകും. ഈ ചക്കയുടെ സീസണിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു രുചികരമായ കറിയാണിത്. ആരോഗ്യത്തിന് ഏറെ ഗുണകരവും രുചികരവുമായ ഈ കറി എങ്ങനെ ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി ആദ്യം കുറച്ച് ചക്കക്കുരു തൊലി
കളഞ്ഞ് വൃത്തിയാക്കി മുറിച്ച് വെക്കണം. ശേഷം കുറച്ച് മുരിങ്ങയില വൃത്തിയാക്കി വെള്ളത്തിലിട്ട് വെക്കുക. വൃത്തിയാക്കി വച്ച ചക്കക്കുരു ഒരു കുക്കറിലേക്കിട്ട് അര ടീസ്പൂൺ വീതം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും കൂടെ ചേർത്ത് 2 വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക. ഇത് വെന്ത് വരുന്ന സമയം കൊണ്ട് നമുക്ക് ഈ കറിയിൽ ചേർക്കാനുള്ള
അരപ്പ് തയ്യാറാക്കാം. അതിനായി ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് നാല് ടേബിൾസ്പൂൺ ചിരകിയ തേങ്ങ ഇട്ട് കൊടുക്കുക. ശേഷം ഇതിലേക്ക് അരടീസ്പൂൺ ചെറിയജീരകം ചേർത്ത് കൊടുക്കുക. രണ്ടോ മൂന്നോ അല്ലി ചെറിയുള്ളിയും രണ്ട് പച്ചമുളകും ആവശ്യത്തിന് വെള്ളവും കൂടെ ചേർത്ത് നല്ല പോലെ അരച്ചെടുക്കുക. ഈ പഴമയുടെ സ്വാദുണർത്തുന്ന നാടൻ ചക്കക്കുരു മു രിങ്ങയില കറി എങ്ങനെ ഉണ്ടാക്കുന്നത് എന്നറിയാൻ വീഡിയോ കാണുക… Nadan Chakkakuru Recipe Video Credit : BeQuick Recipes