Nadan Chakka Puzhukku : ഷുഗർ ഉള്ളവർക്കും കഴിക്കാവുന്ന നല്ല നാടൻ ചക്കപ്പുഴുക്ക് ഇങ്ങനെ ഉണ്ടാക്കി നോക്കൂ… പിന്നെ വീട്ടിൽ ചോറ് കുറച്ചു ഉണ്ടാക്കിയാൽ മതി. കേരള സംസ്ഥാന ഗവൺമെന്റ് ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച ഒന്നാണ് ചക്ക. യാതൊരു രാസവളവും കൂടാതെ തന്നെ നിറയെ കായ്ഫലം തരുന്ന പ്ലാവ് നട്ടു വളർത്താനും നല്ല എളുപ്പമാണ്. രാസവളം ഒന്നുമില്ലാത്തതു കൊണ്ട് തന്നെ പേടിക്കാതെ എത്ര വേണമെങ്കിലും കഴിക്കാം.
എന്ന് മാത്രമല്ല ഷുഗർ ഉള്ളവർക്കും ധൈര്യമായി കഴിക്കാവുന്ന ഒന്നാണ് ചക്ക. ചക്ക കൊണ്ടുള്ള നാടൻ ചക്കപ്പുഴുക്ക് ഉണ്ടാക്കി കഴിഞ്ഞാൽ അന്നത്തെ ദിവസം വീട്ടിലെ ആരും ചോറ് ഉണ്ണില്ല. ഒരു കണക്കിന് പറഞ്ഞാൽ അത് നല്ലത് തന്നെയാണ്. ചോറിന് കാട്ടും എന്തുകൊണ്ടും ഗുണമുള്ള ഒന്നാണ് ചക്ക. ചക്കപ്പുഴുക്ക് ഉണ്ടാക്കാൻ വളരെ എളുപ്പവുമാണ്. ചക്കപ്പുഴുക്ക് തയ്യാറാക്കാനായി ഒരു പകുതി ചക്ക ചവണിയും കുരുവും പാടയും മാറ്റിയെടുക്കണം.
എന്നിട്ട് ഇതിനെ ചെറുതായിട്ട് അരിഞ്ഞതിനുശേഷം കുറച്ചു വെള്ളവും ഉപ്പും ചേർത്ത് വേവിക്കാൻ വയ്ക്കാം. അതിനു ശേഷം ഇതിനു വേണ്ട അരപ്പ് തയ്യാറാക്കാം. മിക്സിയുടെ ജാറിൽ ഒരു പകുതി തേങ്ങാ ചിരകിയതും ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ ജീരകവും മൂന്ന് പച്ചമുളക് കുറച്ച് ചെറിയ ഉള്ളിയും ചേർത്ത് ചതച്ചെടുക്കണം. വെള്ളം ഒന്നും ചേർക്കേണ്ട ആവശ്യമില്ല. ഒരിക്കലും പേസ്റ്റ് പോലെ അരച്ചെടുക്കാൻ പാടില്ല.
അതിന് ശേഷം വേവിച്ചു വച്ചിരിക്കുന്ന ചക്കയിലോട്ട് ഇത് ചേർക്കാം. അതിനുമുൻപായി കുറച്ചു വെള്ളത്തിൽ ഉപ്പ് കലക്കി ചക്ക വേവിച്ചതിലോട്ട് ചേർക്കണം. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഉപ്പ് എല്ലായിടത്തും ഒരു പോലെ പിടിക്കും. വേവിച്ച ചക്കയിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങാക്കൂട്ട് ചേർത്തതിന് ശേഷം താളിച്ച് ചേർക്കാം. അതിനായി വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് പൊട്ടിക്കാം. നല്ല നാടൻ രുചിയിൽ അടിപൊളി ചക്കപ്പുഴുക്ക് തയ്യാർ. Nadan Chakka Puzhukku Video Credit : COOK with SOPHY