ഇതിനെ വെല്ലാൻ വേറൊന്നില്ല.!! നല്ല നാടൻ രുചിയിൽ മലയാളികളുടെ സ്വന്തം ബീഫ് കാ‍ന്താരി റോസ്റ്റ്; എന്റെ പൊന്നോ എന്താ ടേസ്റ്റ്.!! Nadan Beef Kanthari Roast

Nadan Beef Kanthari Roast : നല്ല നാടൻ രുചിയിൽ മലയാളികളുടെ സ്വന്തം ബീഫ് കാ‍ന്താരി റോസ്റ്റ്… ബീഫ് എന്ന് കേൾക്കുമ്പോൾ തന്നെ മിക്ക മലയാളികളുടെ നാവിലും വെള്ളമൂറും. പറോട്ടയും ബീഫും പോലെ ഉള്ള കോമ്പിനേഷൻ എത്ര പ്രസിദ്ധമാണ്. ഭക്ഷണം കഴിക്കാൻ കടയിൽ കയറിയാലോ അതല്ലെങ്കിൽ പാർസൽ വാങ്ങിയാലോ മറ്റൊന്നും വാങ്ങാതെ പൊറോട്ടയും ബീഫും മാത്രം വാങ്ങുന്നവർ ഉണ്ട്.

Nadan Beef Kanthari Roast Ingredients

  • Beef = 400 gram
  • Garli
  • Ginger
  • Kanthari chilly
  • Pepper
  • Garammasala
  • Coconut Oil
  • Shallots
  • Cumin Seeds
  • Coriander powder
  • Turmeric Powder
  • Salt

ഈ ബീഫിന്റെ ഒരു വെറൈറ്റി വിഭവം നമുക്കൊന്ന് തയ്യാറാക്കി നോക്കിയാലോ? വേഗം തൊടിയിൽ ഇറങ്ങി കാന്താരി മുളക് പറിച്ചോ. നല്ല അടിപൊളി കാന്താരി ബീഫ് റോസ്റ്റ് തയ്യാറാക്കാം. ആദ്യം തന്നെ 400 ഗ്രാം ബീഫ് കഴുകി വൃത്തിയാക്കി എടുക്കണം. ഇതിനെ ഒരു കുക്കറിലേക്ക് മാറ്റിയിട്ട് ഇഞ്ചി, വെളുത്തുള്ളി, കാന്താരി മുളക്, കുരുമുളക് എന്നിവ ചതച്ച പേസ്റ്റ് ചേർക്കണം. ഇതിലേക്ക് അല്പം ഗരം മസാലയും ഉപ്പും വെള്ളവും ചേർത്ത് യോജിപ്പിച്ചിട്ട് വേവിക്കണം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് കടുക് പൊട്ടിക്കണം. ഇതിലേക്ക് ചെറിയ ഉള്ളി ചേർത്ത് വഴറ്റണം.

ഇതിലെ ഇഞ്ചി വെളുത്തുള്ളി പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞു ചേർക്കാം. ഇതിലേക്ക് ഒന്നര സ്പൂൺ മല്ലിപ്പൊടി, മഞ്ഞൾപൊടി, പെരുംജീരകം പൊടിച്ചത് എന്നിവ ചേർത്ത് വഴറ്റാം. ഇതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വേവിക്കണം. ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ബീഫ് ചേർത്ത് യോജിപ്പിക്കാം. അവസാനമായി തേങ്ങാപ്പാൽ കൂടി ചേർത്ത് ഇളക്കണം. ഒരല്പം ഗരം മസാലയും കാന്താരി മുളകും കൂടി ചേർത്ത് യോജിപ്പിച്ചാൽ രുചി കൂടും. വീഡിയോ കണ്ടു കഴിഞ്ഞാൽ ചേരുവകളും അളവും പാകവും എല്ലാം തന്നെ കൃത്യമായി അറിയാൻ സാധിക്കും. Nadan Beef Kanthari Roast Video Credit : Vijanis Kitchen

Nadan Beef Kanthari Roast

ഹോട്ടലിലെ മസാല പൗഡറിന്റെ രുചിക്കൂട്ട്.!! ഇതിൻറെ രുചി അറിഞ്ഞാൽ പിന്നെ ഒരിക്കലും നിങ്ങൾ കടയിൽ നിന്ന് മസാല വാങ്ങില്ല; ഇതൊരല്പം മതി ഏത് കറിക്കും.!! Secret masala Powder Recipe

Nadan Beef Kanthari Roast
Comments (0)
Add Comment