ഷാപ്പിൽ പോവാതെ തന്നെ ഷാപ്പിലെ തലക്കറി കഴിച്ചാലോ? ഈ യമണ്ടൻ സാധനം തയ്യാറാക്കാൻ ഇനി എന്തെളുപ്പം; ഇത് ഒരൊന്നൊന്നര തലക്കറി.!! Meen Thala Curry Recipe
Meen Thala Curry Recipe : കേരളത്തിലെ ഭക്ഷണങ്ങളിൽ ഏറെ പ്രസിദ്ധമായ ഒന്നാണ് ഷാപ്പിലെ തലക്കറി. ഷാപ്പിൽ ചെന്നു കയറാൻ കഴിയാത്ത സ്ത്രീകളുടെ പോലും പ്രിയപ്പെട്ട വിഭവമാണ് ഷാപ്പിലെ തലക്കറി. എന്നാൽ ഇന്ന് കഥ മാറി. സ്ത്രീകൾക്കും ചെല്ലാവുന്ന ഷാപ്പുകൾ ഉണ്ട്. അന്യനാടുകളിൽ നിന്നും ഇടയ്ക്ക് നാട്ടിൽ വരുന്നവർക്ക് ഇത് ഒരു നവ്യാനുഭവം തന്നെ ആണ്. അമ്മച്ചിയുടെ ഊണ് എന്നും നാടൻ ഊണ് എന്നും ഒക്കെ ഉള്ളയിടത്ത് ഇപ്പോൾ വലിയ ഹോട്ടലുകൾ വച്ച് നോക്കുമ്പോൾ എന്താ തിരക്ക് അല്ലേ. അതു പോലെ തന്നെയാണ് ഇപ്പോൾ ഷാപ്പിലെ തിരക്കും.
Meen Thala Curry Recipe Ingredients
- Fish Heads – 1 (1Kg )
- Kashmiri Chilli Powder – 2 tbsp
- Coriander Powder – 1tsp
- Turmeric Powder – ½ tsp
- Shallots – 25 nos(Sliced)
- Ginger – 1” (crushed)
- Garlic – 10 nos (sliced)
- Green chilli – 4 (cut lengthwise)
- Curry leaves –
- Tomato – 1 (Chopped)
- Coconut oil – 4tbsp+1 tbsp
- Mustard Seeds – ½ tsp
- Fenugreek Seeds – ¼ tsp
- Salt – as required
- Water – 3 cup
- Kodampuli – 5 pieces
അത്രയ്ക്ക് രുചിയുള്ള തലക്കറി നമുക്കും ഒന്ന് തയ്യാറാക്കി നോക്കിയാലോ? ഈ യമണ്ടൻ തലക്കറി ഉണ്ടാക്കാൻ നമ്മളെ ഇതോടൊപ്പം ഉള്ള വീഡിയോ സഹായിക്കും. ആദ്യം തന്നെ വലിയ ഒരു മീനിന്റെ തല ഉള്ളിലെ അഴുക്കും തൊലിയും ഒക്കെ വൃത്തിയാക്കി കഴുകി എടുക്കണം. ഒരു വലിയ പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് കടുക് പൊട്ടിക്കണം. ഇതിലേക്ക് കറിവേപ്പിലയും ചെറിയ ഉള്ളിയും പച്ചമുളകും ചേർത്ത് നന്നായി മൊരിച്ചെടുക്കണം. ഇതിലേക്ക് ചെറിയ ഉള്ളി പേസ്റ്റ് ആക്കി ചേർക്കണം. ഇത് വഴറ്റിയിട്ട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി മൊരിയ്ക്കണം.
ഇതിലേക്ക് ആവശ്യത്തിന് കുടം പുളിയും ഉപ്പും ഒക്കെ ചേർക്കണം. ഇതെല്ലാം നന്നായി മൊരിഞ്ഞിട്ട് മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും ഉലുവ പൊടിച്ചതും കുരുമുളക് പൊടിച്ചതും ചേർത്ത് നല്ലത് പോലെ മൂപ്പിക്കണം. ഇതിലേക്ക് തക്കാളി ചേർത്ത് യോജിപ്പിക്കണം. ഇത് മൊരിഞ്ഞതിന് ശേഷം വെള്ളം ചേർക്കാം. ഇതിലേക്കാണ് തല വയ്ക്കുന്നത്. ഇതിനെ തിരിച്ചും മറിച്ചും ഇട്ട് അടച്ചു വച്ച് വേവിക്കണം. അവസാനമായി കറിവേപ്പിലയും കൂടി ഇട്ട് അടച്ചു വച്ചാൽ ചോറിന്റെയും കപ്പയുടെയും ഒക്കെ ഒപ്പം കഴിക്കാവുന്ന ഷാപ്പിലെ തലക്കറി തയ്യാർ. Meen Thala Curry Recipe Video Credit : MSTasteTouch