മത്തങ്ങയും പഴവും ചേർത്ത് ഒരു സൂപ്പർ പുളിശ്ശേരി.. പുളിശ്ശേരി ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! Mathanga Pazham Pulissery

Mathanga Pazham Pulissery : വീട്ടിലെ വെറും രണ്ട് ഐറ്റംസ് കൊണ്ട് നല്ല സൂപ്പർ പുളിശ്ശേരി തയ്യാറാക്കാം. മത്തങ്ങയും നേന്ത്രപ്പഴവും ആണ് ഉപയോഗിക്കുന്നത്. എങ്ങനെയാണ് ഇതുകൊണ്ട് നല്ലൊരു കുറുകിയ പുളിശ്ശേരി തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇത്രയും മധുരമുള്ള ഐറ്റംസ് വച്ചിട്ട് നല്ല എരിവുള്ള പുളിശ്ശേരി എങ്ങനെ തയ്യാറാക്കാം. അതിനായി ഒരു ചട്ടിയിലേക്ക് മത്തങ്ങ ചെറുതായി കട്ട് ചെയ്തു ചേർക്കുക.

ഒപ്പം പഴം അരിഞ്ഞതും ചേർത്ത് കൊടുക്കുക, അതിലേക്ക് പച്ചമുളക് കീറിയതും, ആവശ്യത്തിനു മഞ്ഞൾപ്പൊടിയും, മുളകുപൊടിയും, ചേർത്തുകൊടുക്കാം. ഉപ്പും ചേർത്ത് ഇത് നന്നായിട്ട് വേകിക്കുക, കുഴഞ്ഞു പോകരുത്. ഈ സമയം അരപ്പ് അരച്ചെടുക്കാൻ തേങ്ങ, അര ടീസ്പൂൺ ജീരകം, ഒപ്പം ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ച് മാറ്റി വെക്കുക. മത്തങ്ങയും പഴവും പച്ചമുളകും വെന്ത് കഴിഞ്ഞാൽ

അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും, ഉലുവ വറുത്തു പൊടിച്ചതും, ചേർത്ത് കൊടുക്കുക. അതിലേക്ക് അരച്ച് വച്ചിട്ടുള്ള തേങ്ങയുടെ മിക്സും ചേർത്തുകൊടുക്കാം, അതിനുശേഷം ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. ഒരിക്കലും ഇത് തിളച്ചു പോകരുത് തിളക്കുന്നതിനുമുമ്പ് ഇത് ഗ്യാസ് ഓഫ് ചെയ്യണം. കറക്റ്റ് പാകത്തിന് ചൂടായി എല്ലാം മിക്സ് ആയി കഴിഞ്ഞാൽ ഗ്യാസ് ഓഫ് ചെയ്ത് അതിലേക്ക്

പുളി കുറഞ്ഞ തൈര് ചേർത്തുകൊടുക്കാം. പുളി കൂടുതലാണെങ്കിൽ പഞ്ചസാരയുടെ അളവ് കൂട്ടാവുന്നതാണ്. മറ്റൊരു ചട്ടി വെച്ച് അതിലേക്ക് എണ്ണ ഒഴിച്ച്, കടുക്, ചുവന്നുള്ളി അരിഞ്ഞത്, ചുവന്ന മുളക്, കറിവേപ്പില, അര സ്പൂൺ മുളകുപൊടിയും, ചേർത്ത് നന്നായി വറുത്ത് പുളിശ്ശേരിയിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. വളരെ രുചികരവും നല്ല കുറുകിയതും പുളിശ്ശേരി ആണിത്. ഒരു തവണ ഒന്ന് ട്രൈ ചെയ്തു നോക്കൂ.. ഇഷ്ടപെടും തീർച്ച. Mathanga Pazham Pulissery Recipe Video Credit : NEETHA’S TASTELAND

Read Also : അസാധ്യ രുചിയിൽ ഒരു നാടൻ ചിക്കൻ കറി.!! എന്താ രുചി; ഇതുപോലെ ഒരു തവണ എങ്കിലും ഉണ്ടാക്കി നോക്കണേ.!! Chicken Curry Recipe

Mathanga Pazham Pulissery
Comments (0)
Add Comment