ചോറിനൊപ്പം കഴിക്കാൻ എളുപ്പത്തിൽ തയ്യാറാക്കാം കളർഫുൾ മത്തങ്ങാ പരിപ്പുകറി; പ്രഷർ കുക്കറിൽ ഒരു വിസിൽ മതി.!! Mathanga Paripucurry Recipe

Mathanga Paripucurry Recipe : രുചികരമായ കറികൾ ഉണ്ടാക്കുക എന്നത് എല്ലായിപ്പോഴും പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. സമയലാഭവും രുചിയേറിയതുമായ നല്ല കറികൾ ചോറിനൊപ്പം എങ്ങനെ ഉണ്ടാക്കും എന്നത് പലർക്കും സംശയമാണ്. എന്നാൽ വളരെ കുറഞ്ഞ സമയത്തെ കൊണ്ട് പെട്ടന്ന് തയ്യാറാക്കി എടുക്കാവുന്ന കറികൾ ഉണ്ട്. അത്തരത്തിൽ ഒരു കറിയാണ് മത്തങ്ങാപരിപ്പ് കറി. കുക്കറിൽ വളരെ കുറഞ്ഞ സമയം കൊണ്ട് നമുക്ക് ഈ കറി തയ്യാറാക്കാൻ കഴിയും.

  • Ingredients
  • Dal
  • Pumpkin – 250 gram
  • Green Chilly
  • water
  • Dried Chilly
  • Garlic
  • Curry leaves
  • Mustard Seeds
  • salt

അരക്കപ്പ് കറി പരിപ്പ് എടുത്ത് നന്നായി കഴുകി എടുക്കുക. കഴുകി എടുത്ത പരിപ്പ് ഒരു കുക്കറിലേക്ക് ഇടുക. 250 ഗ്രാം മത്തങ്ങാ ചെറുതായി അരിഞ്ഞത്. നാല് പച്ചമുളക് മുറിച്ചത്, ആവശ്യത്തിന് ഉപ്പ്, ഒന്നരക്കപ്പ് വെള്ളം എന്നിവയും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. രണ്ടു വിസിൽ വരുന്നത് വരെ ഇങ്ങനെ വെക്കാൻ വെയ്ക്കണം. ഒരു കറിചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റൽമുളക്, മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ഇട്ട് നല്ലതുപോലെ മൂപ്പിക്കുക. മൂത്ത് കഴിയുമ്പോൾ അതിലേക്ക് ഒരു തക്കാളി അരിഞ്ഞത് ചേർത്ത് തക്കാളി നന്നായി ഉടഞ്ഞു വരുന്നത് വരെ ഇളക്കുക.

മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി കൂടി ചേർത്ത് നന്നായി ഇളക്കുക. ശേഷം നേരത്തെ കുക്കറിൽ വേകാൻ വെച്ച പരിപ്പ് കൂടി ഇതിലേക്ക് ചേർത്ത് ഇളക്കുക.കുറച്ചു വെള്ളം കൂടി കട്ടി കുറയാത്ത രീതിയിൽ ഇതിലേക്ക് ഒഴിച്ച് ഇളക്കുക. ശേഷം നന്നായി തിളക്കണം.കുറച്ചു കൂടി കറിവേപ്പില ഇതിലേക്ക് ചേർക്കാം.കുറുകി വരുമ്പോൾ അടുപ്പിൽ നിന്നിറക്കാം. ചൂട് ചോറിനൊപ്പം കഴിക്കാവുന്ന ഏറ്റവും സ്വാദിഷ്ടമായ ഒരു കറിയാണ് ഇത്. വളരെ നല്ല മണവും കളർഫുള്ളൂമായ ഈ കറി രുചിയിലും കേമനാണ്. Mathanga Paripucurry Recipe Video Credit : sruthis kitchen

Mathanga Paripucurry Recipe
Comments (0)
Add Comment