പഴുത്ത മാങ്ങ കൂടുതലയാല്‍ ഇനി കളയരുതേ.!! ഇതുപോലെ ഉണ്ടാക്കൂ; പഴുത്ത മാങ്ങ വെച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ പലഹാരം.!! Mango papad Recipe
Mango papad Recipe : പഴുത്ത മാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങളെല്ലാം മിക്ക വീടുകളിലും തയ്യാറാക്കാറുണ്ട്. എന്നാൽ മാങ്ങ കൂടുതലായി ലഭിച്ചാൽ അത് എങ്ങനെ സൂക്ഷിക്കാൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ആം പപ്പഡിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Mango papad Recipe Ingredients
- Ripe Mango
- Cardamom Powder
- Sugar
- Ghee
ഇത് തയ്യാറാക്കാനായി ആദ്യം തന്നെ നന്നായി പഴുത്ത മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി ചെത്തിയെടുക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് പൾപ്പ് രൂപത്തിൽ അരച്ചെടുക്കണം.ശേഷം ഒരു അടി കട്ടിയുള്ള പാത്രം അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അരച്ചുവച്ച മാങ്ങയുടെ പൾപ്പ് ഒഴിച്ചു കൊടുക്കാം.അത് പാത്രത്തിന്റെ അടിയിൽ പിടിക്കാതെ ഇരിക്കുന്നതിനായി ഇളക്കി കൊണ്ടിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിനു ശേഷം ഒന്ന് സെറ്റായി വരുമ്പോൾ മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി അതിലേക്ക് ചേർത്തു കൊടുക്കാം. വീണ്ടും ഒരു 10 മുതൽ 15 മിനിറ്റ് വരെ ഇളക്കി ഒട്ടിപ്പിടിക്കാത്ത രീതിയിൽ ആകുമ്പോൾ അതിലേക്ക് അല്പം ഏലക്ക പൊടി കൂടി ചേർത്തു കൊടുക്കണം.
ശേഷം ഒരു പ്ലേറ്റ് എടുത്ത് അതിൽ അല്പം നെയ്യ് തടവി കൊടുത്ത ശേഷം തയ്യാറാക്കി വെച്ച മാങ്ങയുടെ മിശ്രിതം അതിലേക്ക് ഒഴിച്ച് വട്ടത്തിൽ പരത്തി കൊടുക്കാവുന്നതാണ്. അതായത് ഒരു പപ്പടത്തിന്റെ ആകൃതിയിൽ എത്ര വലിപ്പത്തിൽ വേണമെങ്കിലും ഇത് പരത്തിയെടുക്കാം. അതിനുശേഷം ഈയൊരു ആം പപ്പഡ് നല്ല വെയിലുള്ള സമയത്ത് പുറത്ത് വെച്ച് സെറ്റാക്കി എടുക്കാവുന്നതാണ്. നല്ല വെയിലുള്ള സമയമാണെങ്കിൽ നാലു മുതൽ അഞ്ചു മണിക്കൂർ വയ്ക്കുമ്പോൾ തന്നെ പപ്പടം സെറ്റായി കിട്ടും. അതല്ലെങ്കിൽ കുറച്ചുനേരം വെയിലത്ത് വെച്ച് ബാക്കി വീട്ടിനകത്ത് വെച്ച് സെറ്റാക്കി എടുക്കാവുന്നതാണ്. ഇത് നന്നായി സെറ്റായി വരുമ്പോൾ ഒരു കത്തി ഉപയോഗിച്ച് ആവശ്യമുള്ള ആകൃതിയിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് ഉപയോഗിക്കാം. കൂടാതെ പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിക്കുകയും ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Mango papad Recipe Video Credit : Jaya’s Recipes
Mango papad Recipe
- Make Mango Puree
 Blend ripe mango pieces to a smooth paste without adding water.
- Cook Mango Puree
 Transfer mango puree to a pan. Cook on medium flame, stirring continuously until it thickens noticeably. This may take about 15–20 minutes.
- Add Flavor and Mix
 Add sugar and cardamom powder. Stir well until the sugar dissolves and the mixture thickens to a jam-like consistency.
- Prepare Surface
 Grease a flat steel plate or tray with ghee evenly.
- Spread the Mixture
 Pour the thickened mango mixture onto the greased tray and spread thinly and evenly with a spatula.
- Dry in Sun
 Place the tray in direct sunlight for 2–3 days (or until completely dried and translucent). Cover to protect from dust and insects when not drying.
- Cut and Store
 Once dried, peel the papad carefully, cut into desired shapes or roll into tubes. Store in an airtight container.
ദോശ കൊണ്ട് അപാരരുചിയിൽ ഒരു വിഭവം; രാവിലത്തെ ദോശ ബാക്കി വന്നാൽ ഇങ്ങനെ ചെയ്യൂ കിടിലൻ ടേസ്റ്റ്.!!

