Mandhi Masala Powder Recipe : ഇപ്പോൾ വളരെയധികം ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഭക്ഷണവിഭവങ്ങളിൽ ഒന്നാണല്ലോ മന്തി. കഴിക്കാൻ വളരെയധികം രുചികരമായ ഈയൊരു വിഭവം കൂടുതൽ പേരും ഹോട്ടലുകളിൽ നിന്നും വാങ്ങി കഴിക്കുന്ന പതിവായിരിക്കും ഉള്ളത്. കാരണം പലർക്കും ഇതിൽ ഉപയോഗിക്കുന്ന മസാല കൂട്ട് എന്താണെന്ന് അറിയുന്നുണ്ടാവില്ല. എന്നാൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ ഒരു
വലിയ ക്വാണ്ടിറ്റി അളവിൽ തന്നെ മന്തിയുടെ പൗഡർ നിങ്ങൾക്കും വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. മന്തി തയ്യാറാക്കാൻ ആവശ്യമായ മസാല കൂട്ടിനുള്ള പ്രധാന ചേരുവകൾ രണ്ട് ടേബിൾസ്പൂൺ അളവിൽ മല്ലി, രണ്ട് ടീസ്പൂൺ ജീരകം, ഒരു ടീസ്പൂൺ കുരുമുളക്, ഒരു ടീസ്പൂൺ അളവിൽ പട്ട, ഒരു ടീസ്പൂൺ ഗ്രാമ്പു, നാല് കറുത്ത ഏലക്ക, ഒരു ടീസ്പൂൺ അളവിൽ സാധാരണ ഏലക്ക,
Mandhi Masala Powder is a popular spice blend used in Middle Eastern and South Asian cuisine, particularly in dishes like Mandhi, a traditional rice-based dish.
ബേ ലീഫ് നാലെണ്ണം, കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി ഇത്രയും ചേരുവകളാണ്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് എടുത്തുവച്ച ചേരുവകൾ ഓരോന്നായി ഇട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. ആവശ്യമെങ്കിൽ ഓരോ ചേരുവകളും സെപ്പറേറ്റ് ആയും ചൂടാക്കി എടുത്ത് മാറ്റിവയ്ക്കാവുന്നതാണ്. ചേരുവകളുടെ ചൂടാറുന്ന സമയം കൊണ്ട് സ്റ്റൗ ഓഫ് ചെയ്ത ശേഷം അതേ പാനിൽ മഞ്ഞൾപൊടി കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി ചൂടാക്കി എടുക്കുക.
ഈയൊരു സമയം കൊണ്ട് മസാലക്കൂട്ടുകൾ എല്ലാം മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് പൊടിച്ചെടുക്കാം. അതിനു ശേഷം ചൂടാക്കി വെച്ച മഞ്ഞൾപ്പൊടി കൂടി പൊടിയോടൊപ്പം ചേർത്ത് മിക്സ് ചെയ്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാവുന്നതാണ്. എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ഈയൊരു മസാലക്കൂട്ട് എത്രനാൾ വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. കടകളിൽ നിന്നും ലഭിക്കുന്ന പൊടികളെക്കാൾ കൂടുതൽ രുചിയും, ഗുണവും ലഭിക്കുന്ന ഒരു മസാല തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ് Perfect Mandhi Masala Powder Recipe Video Credit : Yummy Food By Ayisha