Madhura Seva Recipe : നമുക്കെല്ലാം പ്രിയപ്പെട്ട നമ്മുടെ കുട്ടിക്കാലത്തെ ഓർമ്മകൾ ഉണർത്തുന്ന ഒരു നൊസ്റ്റാൾജിക് സ്നാക്ക് റെസിപ്പി ആണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. മധുര സേവ അല്ലെങ്കിൽ കൂന്തി എന്നൊക്കെ ഈ പലഹാരം അറിയപ്പെടുന്നു. നമ്മൾ ഇവിടെ പറയാൻ പോകുന്ന ഒന്നോ രണ്ടോ കാര്യങ്ങൾ ശ്രദ്ധിച്ചാൽ രുചികരമായ ബേക്കറിയില്‍ നിന്നും ലഭിക്കുന്ന അതേ പരുവത്തിൽ ഉള്ള മധുര സേവ അല്ലെങ്കിൽ കൂന്തി വീട്ടിൽ തന്നെ തയ്യാറാക്കാം. വെറും മൂന്ന് ചേരുവകൾ ഉപയോഗിച്ചാണ് ഈ പലഹാരം തയ്യാറാക്കുന്നത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന മധുരസേവ തയ്യാറാക്കാം.
- Ingredients:
- കടലമാവ് – 1 കപ്പ്
- അരിപ്പൊടി – 1/2 കപ്പ്
- ഉപ്പ് – 1/4 ടീസ്പൂൺ
- പഞ്ചസാര – 1 കപ്പ്
- വെള്ളം – ആവശ്യത്തിന്
ആദ്യമായി 250 ml കപ്പളവിൽ ഒരു കപ്പ് മൈദയും അരക്കപ്പ് അരിപ്പൊടിയും എടുക്കണം. വറുത്തതോ വറുക്കാത്തതോ ആയ അരിപ്പൊടി ഉപയോഗിക്കാവുന്നതാണ്. ഇവിടെ നമ്മൾ ഇടിയപ്പത്തിന് ഉപയോഗിക്കുന്ന അരിപ്പൊടിയാണ് എടുക്കുന്നത്. എടുത്തുവെച്ച കടലമാവും അരിപ്പൊടിയും ഒരു ബൗളിലേക്ക് ഇട്ട് അതിലേക്ക് കാൽ ടീസ്പൂൺ ഉപ്പ് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ആവശ്യാനുസരണം വെള്ളം ഒഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക. വെള്ളം ഒരുമിച്ച് ഒഴിക്കാതെ കുറച്ച് കുറച്ചായി ഒഴിച്ച് കുഴച്ചെടുക്കണം. ചപ്പാത്തി മാവിൻറെ പരുവത്തിലാണ് കുഴച്ചെടുക്കേണ്ടത്.
ചപ്പാത്തി മാവിനെക്കാളും കൂടുതൽ സോഫ്റ്റ് ആയ ഒരു മാവാണ് നമുക്ക് ലഭിക്കേണ്ടത്. മധുര സേവയ്ക്ക് ഒരു ക്രിസ്പിനസ് കിട്ടാൻ വേണ്ടിയാണ് നമ്മൾ ഇതിലേക്ക് അരിപ്പൊടി ചേർക്കുന്നത്. കുഴച്ചെടുത്ത മാവ് മാറ്റിവയ്ക്കാം. ശേഷം ഷുഗർ സിറപ്പ് തയ്യാറാക്കുന്നതിനായി എടുത്ത് വച്ച ഒരു കപ്പ് പഞ്ചസാരയില്‍ നിന്നും രണ്ടോ മൂന്നോ ടേബിൾ സ്പൂൺ എടുത്ത് ഒരു മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുത്ത് മാറ്റി വയ്ക്കാം. മധുര സേവ തയ്യാറാക്കുന്നതിനായി ഒരു ഇടിയപ്പത്തിന്റെ പ്രസ്സ് എടുക്കണം. രുചികരമായ മധുര സേവ ഉണ്ടാക്കുന്നത് എങ്ങനെയെന്നറിയാൻ വീഡിയോ കണ്ടോളൂ. Madhura Seva Recipe Video Credit :