Leftover Dosa Recipe

ദോശ കൊണ്ട് അപാരരുചിയിൽ ഒരു വിഭവം; രാവിലത്തെ ദോശ ബാക്കി വന്നാൽ ഇങ്ങനെ ചെയ്യൂ കിടിലൻ ടേസ്റ്റ്.!! Leftover Dosa Recipe

Leftover Dosa Recipe : രാവിലെ ചുട്ടു വയ്ക്കുന്ന ദോശ ബാക്കി വന്നാൽ എന്താണ് നിങ്ങൾ ചെയ്യുക? ഒന്നുകിൽ ഫ്രിഡ്ജിലേക്ക് കയറ്റും. ഇല്ലെങ്കിൽ നിറഞ്ഞു വീർത്ത വയറ് വീണ്ടും കുത്തി നിറയ്ക്കും. ഇങ്ങനെ വയറിനെ ശ്വാസം മുട്ടിക്കേണ്ട വല്ല കാര്യവുമുണ്ടോ? പിന്നെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ദോശ വെറുതേ കളയാൻ പറ്റുമോ എന്ന ചോദ്യത്തിന് ഉള്ള ഉത്തരമാണ് ഇതോടൊപ്പം താഴെ കൊടുത്തിരിക്കുന്ന വീഡിയോ.

Leftover Dosa Recipe Ingredients

  • Dosa
  • Ginger
  • Garlic
  • Onion
  • Fennel Seeds
  • Green Chilly
  • Turmeric powder
  • Chilly Powder
  • Garammasala
  • Egg

സാധാരണ ആയിട്ട് ബാക്കി വരുന്ന മാവ് കൊണ്ട് തയ്യാറാക്കുന്ന വിഭവങ്ങളുടെ വീഡിയോ നമ്മൾ കാണാറുണ്ട്. എന്നാൽ ബാക്കി വരുന്ന ദോശ കൊണ്ട് ഉണ്ടാക്കാൻ സാധിക്കുന്ന വിഭവത്തിന്റെ വെറൈറ്റി ആയിട്ടുള്ള വീഡിയോ ആണ് ഇത്. അഞ്ചേ അഞ്ചു മിനിറ്റ് ഉണ്ടെങ്കിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവം ആണ് ഇത്. ദോശ തണുത്തു പോയി എന്നത് കൊണ്ട് മാത്രം വൈകുന്നേരം ചായയുടെ ഒപ്പം കഴിക്കാൻ മടിക്കുന്നവർക്ക് ഇങ്ങനെ ചെയ്തു കൊടുത്താൽ പ്ലേറ്റ് കാലിയാവുന്ന വിധം നിങ്ങൾ അറിയുകയേ ഇല്ല.

ഒരു പാനിൽ എണ്ണ ചൂടാക്കിയിട്ട് പെരുംജീരകം, സവാള, ഉപ്പ്, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റണം. അതിന് ശേഷം മുളക് പൊടി, മഞ്ഞൾപൊടി, ഗരം മസാല എന്നിവ ചേർത്ത് വഴറ്റണം. ഇതിന്റെ പച്ച മണം മാറിയതിനു ശേഷം ഇതിലേക്ക് ഒന്നുകിൽ മുട്ട ചിക്കിയത് അല്ലെങ്കിൽ ചിക്കൻ വറുത്ത കഷ്ണങ്ങൾ ഉണ്ടെങ്കിൽ അത്‌ ചെറുതായി പിച്ചിയതോ ഇതിലേക്ക് ചേർക്കുക.ഒരല്പം വെള്ളമൊഴിച്ച് വറ്റിച്ചിട്ട് ദോശ പിച്ചി ഇതിലേക്ക് ചേർക്കാം. അവസാനമായി മല്ലിയില ചെറുതായി നുറുക്കി ചേർത്തു കൊടുത്താൽ നല്ല അടിപൊളി രുചിയിൽ ചായയ്ക്ക് കഴിക്കാൻ പറ്റിയ സ്നാക്ക്സ് തയ്യാർ. Leftover Dosa Recipe Video Credit : sumis world

Leftover Dosa Recipe

കൊതിയൂറും ചിക്കൻ കൊണ്ടാട്ടം.!! ചിക്കൻ കൊണ്ട് ഒരു കിടിലൻ ഐറ്റം; വീണ്ടും വീണ്ടും കഴിച്ചുകൊണ്ടേ ഇരിക്കുന്ന രുചിയിൽ.!!