kurkka cleaning using cooker : കൂർക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. കഴിക്കാൻ വളരെയധികം രുചിയും ആരോഗ്യ ഗുണങ്ങളുമുള്ള കൂർക്ക വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. സാധാരണയായി കൂർക്കയുടെ തോല് വൃത്തിയാക്കാനായി ചാക്കിൽ ഇട്ട് അടിച്ചെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.
ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ സമയമെടുത്ത് മാത്രമേ കൂർക്ക വൃത്തിയാക്കാനായി സാധിക്കുകയുള്ളൂ. എന്നാൽ എത്ര കിലോ കൂർക്ക വേണമെങ്കിലും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കൂർക്ക വൃത്തിയാക്കാനായി ആദ്യം തന്നെ രണ്ടു മുതൽ മൂന്നു തവണ വരെ കഴുകി കൂർക്കയുടെ പുറത്തുള്ള മണ്ണെല്ലാം കളയുക.
അതിനുശേഷം കുക്കറിലേക്ക് ഇട്ട് മുക്കാൽ ഭാഗത്തോളം വെള്ളവും ഒഴിച്ച് ഒരു വിസിൽ അടിപ്പിച്ച് എടുക്കുക. മീഡിയം ഫ്ലെയിമിൽ വച്ചാണ് വിസിൽ അടിപ്പിച്ച് എടുക്കേണ്ടത്. ഒരു കാരണവശാലും ഒന്നിൽ കൂടുതൽ തവണ വിസിലടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം വിസിൽ കളഞ്ഞ് കുറച്ചുനേരം കുക്കർ വെച്ചതിനു ശേഷം കൂർക്ക മറ്റൊരു പാത്രത്തിലേക്ക് ഇട്ടു വയ്ക്കുക. കൂർക്ക കൂടുതൽ നേരം വെള്ളത്തിൽ ഇട്ടു വയ്ക്കേണ്ട ആവശ്യമില്ല. രണ്ടോ,മൂന്നോ തവണയായി തണുത്ത വെള്ളം ഒഴിച്ച് കൂർക്ക കഴുകുക.
ഐസ് വാട്ടർ വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗിച്ച് എളുപ്പത്തിൽ ചൂട് മാറ്റിയെടുക്കാവുന്നതാണ്. ശേഷം തോല് കളയുകയാണെങ്കിൽ എളുപ്പത്തിൽ ചെയ്തെടുക്കാനായി സാധിക്കും. വൃത്തിയാക്കിയെടുത്ത കൂർക്ക ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് കറിയോ, മെഴുക്ക് പുരട്ടിയോ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. കൂർക്ക കുക്കറിൽ വിസിൽ അടിപ്പിച്ച് എടുക്കുമ്പോൾ കുഴഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതല്ലെങ്കിൽ കൂർക്ക വൃത്തിയാക്കുമ്പോൾ പൊടിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Raishus World