Kovakka Fry Recipe : കോവക്ക കഴിക്കാത്ത മലയാളികൾ ഉണ്ടാകില്ല.കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറി ആണ് കോവക്ക.ഏത് കാലാവസ്ഥയിലും ധാരാളം ഫലം തരുന്ന കോവക്ക ടെയ്സ്റ്റിൽ മാത്രമല്ല മുൻപിൽ,മറിച്ച് ത്വക്ക് രോഗം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾക്ക് പ്രതിവിധിയായും ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും കോവയ്ക്ക കഴിക്കുന്നത് ഉത്തമമാണ്.
എന്നാൽ കോവക്ക വെച്ച് വളരെ എളുപ്പത്തിലും ടെയ്സ്റ്റിലും ഒരു കിടിലൻ ഫ്രൈ ഉണ്ടാക്കിയാലോ…?? അടിപൊളി ആയിരിക്കും.. അല്ലേ?? എന്നാൽ ഈ ഫ്രൈ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയലോ…..!!?? അതിനായി ½കിലോ കോവക്ക കഴുകി വൃത്തിയായി രണ്ട് കഷ്ണമായി മുറിച്ച് മിക്സിയിൽ ഇടുക. പച്ച കോവക്ക എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. ഇനി ഒരു പാനിൽ കുറച്ച് ഓയിൽ
ഒഴിച്ച് ചൂടാക്കുക.. അതിലേക്ക് കടുക്, കറിവേപ്പില, വറ്റൽ മുളക് എന്നിവ ആവശ്യത്തിന് ഇട്ട് വഴറ്റുക. അതിലേക്ക് കോവക്ക ചേർത്ത് ഇളക്കുക. ഇനി തീ കൂട്ടി വെച്ച് ഫ്രൈ ചെയ്യുക. അതിലേക്ക് ആവശ്യത്തിന് മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് തീ കുറച്ച് വെച്ച് വേവിക്കുക.. ഇത് പകുതി വേവാകുമ്പോൾ 2 പച്ച മുളക് , ഒരു ഉള്ളി മുറിച്ചത് എന്നിവ ചേർത്ത് കൊടുത്ത് മൂടി വെച്ച് വേവിക്കുക..
ശേഷം 10 അല്ലി വെളുത്തുള്ളി, ½ tsp ചെറിയ ജീരകം അരച്ചത് എന്നിവ ഇതിലേക്ക് ചേർക്കുക.ശേഷം ½ tbsp കാശ്മീരി മുളക് പൊടി ചേർത്ത് നന്നായി ഇളക്കി ഫ്രൈ ആക്കി എടുക്കുക. ചോറിനൊപ്പം ഇതു പോലെ ഒരു ഫ്രൈ ഉണ്ടെങ്കിൽ വേറെ ഒന്നും വേണ്ട..!!! വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കൊതിയൂറും കോവക്ക ഫ്രൈ റെഡി…!!! Kovakka Fry Recipe Video Credit : Ichus Kitchen