പച്ചരിയും തേങ്ങയും അരച്ച് ആവിയിൽ വേവിച്ച ഒരു പഴയകാല പലഹാരം എത്ര കഴിച്ചാലും മതിവരാത്ത ഒരു പഴയകാല പലഹാരം റെഡി; പലരും മറന്നുപോയ പഴയകാല പലഹാരം.!! Kinnathil Orotti Recipe

Kinnathil Orotti Recipe Ingredients

  • Raw rice – 1¼ cups
  • Cooked rice – ¾ cup
  • Small shallots – 15
  • Grated coconut – ¾ cup
  • Cumin seeds – 1 tsp
  • Salt – to taste
  • Water – as required

Kinnathil Orotti Recipe : “പച്ചരിയും തേങ്ങയും അരച്ച് ഇതുപോലെ ആവിയിൽ ഒന്ന് വേവിച്ച് എടുക്കൂ! എത്ര കഴിച്ചാലും മതിവരാത്ത ഒരു പഴയകാല പലഹാരം റെഡി” പച്ചരിയും തേങ്ങയും കൊണ്ട് ഒരു സൂപ്പർ പലഹാരം. ദോശയും ഇഡ്ഡലിയുമെല്ലാം കഴിച്ചു മടുത്തെങ്കിൽ ആവിയിൽ വേവിച്ചെടുത്ത ഈ പഴയകാല പലഹാരം ഒന്നു പരീക്ഷിച്ചു നോക്കൂ.. ഈ പലഹാരം തയ്യാറാക്കാനായി ഒന്നേ മുക്കാൽ ഗ്ലാസ് പച്ചരി 2 മണിക്കൂർ നേരം വെള്ളത്തിലിട്ട് കുതിർത്തു വെക്കുക. ശേഷം ഈ അരി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.

പലഹാരക്കൂട്ട് തയ്യാറാക്കിയെടുക്കാൻ ഒരു മിക്സിയുടെ ജാറിലേക്ക് 15 ചെറിയ ഉള്ളി, മുക്കാൽ ഗ്ലാസ് തേങ്ങ ചിരകിയത്, 1 സ്പൂൺ ജീരകം എന്നിവയിട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക. ഈ അരപ്പിലേക്ക് കഴുകി വെച്ച പച്ചരിയും മുക്കാൽ ഗ്ലാസ് ചോറും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ഉപ്പു ചേർത്തു കൊടുക്കുക. അടുത്തതായി മാവ് നല്ല ലൂസാക്കി എടുക്കണം. മാവ് കട്ടി ആയിട്ടുണ്ടെങ്കിൽ തയ്യാറാക്കുന്ന പലഹാരവും കട്ടിയായി പോവും.

നല്ല സോഫ്റ്റായി വരാനും ഒട്ടാതിരിക്കാനും പാകത്തിന് വെള്ളം ചേർക്കാൻ ശ്രദ്ധിക്കണം. ഇതിനായി വെളളം അല്പാല്പമായി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഇങ്ങനെ നല്ലതു പോലെ ലൂസാക്കിയ കൂട്ട് ഒരു ചെറിയ പാത്രത്തിലേക്ക് കുറച്ച് ഒഴിച്ച് ഇഡ്ഡലി പാത്രത്തിൽ വെച്ച് പതിനഞ്ചു മുതൽ ഇരുപത് മിനുട്ട് വരെ ആവിയിൽ വേവിക്കുക. ഒരു കത്തിയോ സ്പൂണോ ഉപയോഗിച്ച് വെന്തോ എന്ന് ഉറപ്പാക്കിയ ശേഷം തീ ഓഫ് ചെയ്യുക. ഇങ്ങനെ തയ്യാറാക്കിയ പലഹാരം തണുക്കാനായി മാറ്റി വെയ്ക്കുക. തണുത്ത ശേഷം മറ്റൊരു പാത്രത്തിലേക്ക്

മാറ്റി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം. പഴമയുടെ രുചിയിൽ തയ്യാറാക്കിയ ഈ പലഹാരം നല്ല എരിവുള്ള മീൻ കറിയോ ചിക്കൻ കറിയോ കൂട്ടി കഴിച്ചാൽ പിന്നെ പ്ലേറ്റ് കാലിയാകുന്ന വഴിയറിയില്ല. ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Kinnathil Orotti Recipe Video Credit : Aswad foodies

Kinnathil Orotti Recipe

  1. Soak the rice:
    Wash the raw rice well and soak it in water for 2 hours. Drain and keep aside.
  2. Prepare the coconut mix:
    Add shallots, grated coconut, cumin seeds, and a little water to a mixer jar. Grind to a smooth paste.
  3. Make the batter:
    Add the soaked raw rice and cooked rice to the coconut paste. Grind everything together into a smooth batter.
  4. Adjust consistency:
    Transfer the batter to a bowl, add salt, and mix well. The batter should be loose and flowing, not thick. Add water little by little if needed.
  5. Steam the batter:
    Pour the batter into a greased small bowl or vessel. Place it inside an idli steamer and steam for 15–20 minutes.
  6. Check doneness:
    Insert a knife or spoon; if it comes out clean, it’s done. Switch off the heat.
  7. Cool & serve:
    Let it cool completely, then remove and cut into small pieces.

ഇനി ആരും Jam കടയീന്ന് വാങ്ങുകയേ വേണ്ട.!! വെറും 2 ചേരുവ മതി! തേങ്ങ കുക്കറിൽ ഇട്ടു കൊടുക്കൂ; 10 മിനിറ്റിൽ കിലോ കണക്കിന് ജാം ഉണ്ടാക്കാം.!!

Kinnathil Orotti Recipe
Comments (0)
Add Comment