നാവിൽ കപ്പലോടും തനി നാടൻ ബീഫ് കറി.!! ബീഫ് കറി ഇത്രയും രുചിയിൽ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല; സ്പെഷ്യൽ ബീഫ് കറി.!! Keralastyle Beef Curry Recipe

Keralastyle Beef Curry Recipe : “സ്പെഷ്യൽ ബീഫ് കറി ബീഫ് കറി ഇത്രയും രുചിയിൽ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല നാവിൽ കപ്പലോടും തനി നാടൻ ബീഫ് കറി” കിടിലൻ ടേസ്റ്റിൽ ഒരു ബീഫ് കറി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം! നമ്മുടെയെല്ലാം വീടുകളിൽ വിശേഷാവസരങ്ങളിലും അല്ലാതെയുമൊക്കെ സ്ഥിരമായി വാങ്ങുന്ന ഒന്നായിരിക്കും ബീഫ്. വ്യത്യസ്ത രീതികളിലെല്ലാം ബീഫ് കറിയും വരട്ടിയുമെല്ലാം ഉണ്ടാക്കാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു നാടൻ ബീഫ് കറി തയ്യാറാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ബീഫ് ഐറ്റത്തിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്.

  • Ingredients
  • Beef
  • Ginger
  • Garlic
  • Cloves, Cardamom
  • Shallots
  • Turmeric powder
  • Chilly Powder
  • Pepper Powder
  • Coconut Pieces
  • Curry leaves
  • Oil
  • Salt

ഈയൊരു രീതിയിൽ ബീഫ് കറി തയ്യാറാക്കാനായി ആദ്യം തന്നെ ബീഫ് ചെറിയ കഷണങ്ങളായി നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുത്തു വയ്ക്കുക. അടുത്തതായി ഒരു കുക്കർ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വന്നു കഴിഞ്ഞാൽ ഒരു ചെറിയ കഷണം പട്ട, നാല് ഗ്രാമ്പൂ, ഏലക്ക എന്നിവ ഇട്ട് ഒന്ന് വഴറ്റുക. അതിലേക്ക് ഒരു പിടി അളവിൽ

വലിയ ഉള്ളി കനം കുറച്ച് അരിഞ്ഞെടുത്തതും, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചെടുത്തതും, ഒരു പിടി അളവിൽ ചെറിയ ഉള്ളിയും, പച്ചമുളക്, തക്കാളി എന്നിവയും ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, കാശ്മീരി മുളകുപൊടി, അല്പം കുരുമുളകുപൊടി, ബീഫിലേക്ക് ആവശ്യമായ ഉപ്പ് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം കഴുകി വൃത്തിയാക്കി വെച്ച ബീഫ് കൂടി കുക്കറിലേക്ക് ഇട്ട് വേവുന്നത് വരെ വിസിൽ അടിപ്പിച്ച് എടുക്കുക. ഈയൊരു സമയം കൊണ്ട് ഒരു ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടായി വരുമ്പോൾ

അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കനം കുറച്ച് അരിഞ്ഞെടുത്ത തേങ്ങാക്കൊത്തും, ഉണക്കമുളകും, കറിവേപ്പിലയും ഇട്ട് ഒന്ന് ഫ്രൈ ചെയ്ത് എടുക്കുക. ശേഷം ആവശ്യമെങ്കിൽ മാത്രം അല്പം കൂടി മുളകുപൊടി, ആവശ്യത്തിനുള്ള മല്ലിപ്പൊടി, ഗരം മസാല പൊടി എന്നിവ ചേർത്ത് ഒന്ന് ചൂടാക്കി എടുക്കുക. ഈയൊരു കൂട്ടിലേക്ക് നേരത്തെ വേവിച്ചുവെച്ച ബീഫ് കൂടി ചേർത്ത് നല്ലതുപോലെ വെള്ളം വലിയിപ്പിച്ചെടുത്ത് സെർവ് ചെയ്താൽ കിടിലൻ രുചി ആയിരിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Keralastyle Special Beef Curry Recipe Video Credit : Village Spices

Keralastyle Beef Curry Recipe
Comments (0)
Add Comment