Kerala Style Vella Kadala Curry : 4 മണിക്കൂറോളംമെങ്കിലും വെള്ളത്തിൽ കുതിർത്തു വെച്ച ഒരു കപ്പ് വെള്ളക്കടല കഴുകി കുക്കറിൽ കാൽ റ്റീസ്പൂൺ മഞ്ഞൾപ്പൊടി, പാകത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് വേവിക്കുക. (ഏകദേശം 4വിസിൽ ). സാധാരണ കടലയാണെങ്കിൽ 6 മണിക്കൂർ കുതിർക്കണം. തലേദിവസം കുതിർത്തു വെച്ചാലും മതി.
ഒരു പാൻ ചൂടാക്കി 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അല്പം ഇഞ്ഞിയും വെളുത്തത്ളിയും ചതച്ചത് ചേർത്ത് വഴറ്റുക. ഇതിലേക്ക് 2 പച്ചമുളക് കീറിയതും കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്യുക.ഇതിലേക്കു ഒന്നര ചെറിയ സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി എടുക്കുക. സവാള നിറം മാറുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപൊടി,ഒരു ടീസ്പൂൺ മുളകുപൊടി, 2 ടേബിൾസ്പൂൺ മല്ലിപൊടി എന്നിവ ചേർത്ത് മീഡിയം തീയിൽ കയ്യെടുക്കാതെ ഇളക്കുക.
ഇതിലേക്ക് കാൽറ്റീസ്പൂൺ പെരുംജീരകം പൊടിച്ചതും കാൽ ടീസ്പൂൺ ഗരം മസാല പൊടിയും ചേർത് മിക്സ് ചെയ്യുക. വേവിച്ച കടലയിൽ നിന്ന് 3 ടേബിൾസ്പൂൺ കടല മിക്സിയിൽ അരച്ചെടുക്കുക.കറിക്ക് കട്ടി കിട്ടാനാണിത്.(സാധാരണ കടലയിലേക്ക് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്താൽ മതിയാകും). തയാറായിക്കൊണ്ടിരിക്കുന്ന മസാലയിലേക്ക് വേവിച്ച കടലയും
അരച്ച കടലയും ചേർത്തു നന്നായി മിക്സ് ചെയ്യുക. പാകത്തിന് ഉപ്പും അല്പം മല്ലിയിലയും ചേർത്ത് തിളക്കും മുന്നേ ഒരു ഇടത്തരം തക്കാളി കഷണങ്ങളാക്കി മുറിച്ചു ചേർത്ത് അടച്ചു വെച്ച നന്നായി 3-4 തിളപ്പിച്ച് വേവിക്കുക.ആവശ്യാനുസരണം വെള്ളം ചേർക്കവുന്നതാണ്. ആവശ്യമെങ്കിൽ അല്പം കറിവേപ്പിലയും മല്ലിയിലയും വിതറി ഇളക്കാം.നല്ല രുചികരമായ കടലക്കറി തയാർ! Kerala Style Vella Kadala Curry Video Credit : Pepper hut
Kerala Style Vella Kadala Curry
Preparation Steps:
- Cook the Chickpeas:
Wash the soaked chickpeas well. In a pressure cooker, add chickpeas with turmeric powder, salt, and enough water. Cook for about 4 whistles or until tender (approx. 20-25 minutes). Keep some cooked chickpeas aside for grinding. - Prepare the Masala:
Heat coconut oil in a pan. Add crushed ginger, garlic, green chilies, and curry leaves. Sauté till aromatic. - Add Onions:
Add chopped onions and sauté till they turn translucent. - Add Spices:
Add turmeric powder, red chili powder, coriander powder, crushed cumin seeds, and garam masala powder. Stir well on medium heat without burning the spices. - Blend Chickpeas:
Grind 3 tablespoons of cooked chickpeas in a blender to a smooth paste for thickness. - Combine Curry:
Add the cooked chickpeas and the ground paste into the masala mixture. Mix well. - Add Tomato & Simmer:
Add chopped tomato, stir, and allow to cook for 3-4 minutes until the tomato softens. Add water as needed for desired consistency. - Finish with Coriander:
Add salt to taste and chopped coriander leaves. Mix and simmer for another minute. - Optional Coconut Milk:
You may add a little coconut milk or blended grated coconut to get a rich, thick curry. - Serve:
Serve hot with rice or Kerala parotta.
This traditional Kerala Vella Kadala Curry is rich, flavorful, and perfect as a vegetarian main or side dish