Kerala style Thakkali achar recipe : ഭക്ഷണം കഴിക്കുമ്പോൾ ചിലർക്ക് ഏറെ നിർബന്ധമുള്ള ഒരു വിഭവമാണ് അച്ചാർ. വ്യത്യസ്ഥ തരം അച്ചാറുകൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മീൻ, പച്ചക്കറി, ബീഫ്, ചിക്കൻ എന്നിങ്ങനെ ഒട്ടുമിക്ക എല്ലാ ഭക്ഷണ സാധനങ്ങൾ കൊണ്ടും അച്ചാർ ഉണ്ടാക്കാനാകും. തക്കാളിയെടുത്ത് അച്ചാറിട്ട് നോക്കിയാലോ. മൂന്ന് മാസം വരെ തക്കാളി അച്ചാർ കേടാകാതെ ഇരിക്കും, പ്രത്യേക രുചിയുമാണ്. ഈ അച്ചാറിന്റെ പ്രത്യേകത ഇത് ദോശയ്ക്കും ഇഡലിക്കും കൂടെ ഉപയോഗിക്കാവുന്നതാണ്. നല്ല രുചികരമായ തക്കാളി അച്ചാർ തയ്യാറാക്കാം.
- തക്കാളി – 1/2 കിലോ
- എണ്ണ – 1 ടീസ്പൂൺ
- കോൽ പുളി – നെല്ലിക്ക വലുപ്പത്തിൽ
- കടുക് – 1 ടേബിൾ സ്പൂൺ
- വെളുത്തുള്ളി – എട്ട് അല്ലി
- കറിവേപ്പില – 2 തണ്ട്
- ഉലുവ & കടുക് വറുത്ത് പൊടിച്ചത് – 2 ടീസ്പൂൺ
- മുളക്പൊടി – 1 ടീസ്പൂൺ
- കാശ്മീരി മുളക്പൊടി – 1 സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- പഞ്ചസാര – 1 ടീസ്പൂൺ
ആദ്യമായി അര കിലോ നല്ല പഴുത്ത തക്കാളി എടുക്കണം. ശേഷം തക്കാളിയുടെ ഞെട്ടിഭാഗം മുറിച്ചെടുക്കണം. അല്ലെങ്കിൽ അച്ചാർ പെട്ടെന്ന് കേട് വരാൻ സാധ്യതയുണ്ട്. ശേഷം തക്കാളി മീഡിയം വലുപ്പത്തിൽ മുറിച്ചെടുത്ത് ഒരു പാൻ ചൂടാവാൻ വയ്ക്കണം. ഇതിലേക്ക് ഒരു ടീസ്പൂൺ എണ്ണയൊഴിച്ച് കൂടെ തക്കാളിയും ഒരു നെല്ലിക്ക വലുപ്പത്തിലുള്ള കോൽ പുളി മുറിച്ചെടുത്തതും കൂടെ ചേർത്ത് കൊടുത്ത് ഇളക്കി അടച്ചു വെച്ച് വേവിച്ചെടുക്കാം. തക്കാളിയോടൊപ്പം പുളിയും നല്ലപോലെ വേവിച്ച് ഇളക്കി ഉടച്ച് തക്കാളിയോട് ചേരണം. നന്നായി വേവിച്ചെടുത്ത തക്കാളി മിക്സ് ഒരു ബൗളിലേക്ക് മാറ്റി ചൂടാറാനായി വയ്ക്കാം.
അടുത്തതായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് 100 ml നല്ലെണ്ണ ചേർക്കണം. എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കടുക് ചേർത്ത് പൊട്ടിച്ചെടുക്കണം. ശേഷം എട്ട് വെളുത്തുള്ളി നാലായി മുറിച്ചെടുത്തതും രണ്ട് തണ്ട് കറിവേപ്പിലയും കൂടെ ചേർത്ത് നന്നായി മൊരിയിച്ചെടുക്കണം. ശേഷം ചൂടാറിയ തക്കാളിയുടെ മിക്സ് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. അടുത്തതായി ഓരോ ടീസ്പൂൺ വീതം ഉലുവയും കടുകും വറുത്ത് പൊടിച്ചത് ഇതിലേക്ക് രണ്ട് ടീസ്പൂൺ ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് ഓരോ ടീസ്പൂൺ വീതം മുളകുപൊടിയും കാശ്മീരി മുളകുപൊടിയും ചേർത്ത് കൊടുക്കണം. സൂപ്പർ ടേസ്റ്റി തക്കാളി അച്ചാർ നിങ്ങളും തയ്യാറാക്കി നോക്കൂ. Kerala style Thakkali achar recipe Video Credit : malanadan adukkala