ചെമ്മീൻ റോസ്റ്റ് ഈയൊരു രീതിയിൽ തയ്യാറാക്കുകയാണെങ്കിൽ ഇരട്ടി ടേസ്റ്റ് ആയിരിക്കും; ഈ ചേരുവ ചേർത്ത് ചെമ്മീൻ വറുക്കൂ.!! Kerala Style Prawns roast
Kerala Style Prawns roast : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ചെമ്മീൻ റോസ്റ്റ്. ഓരോരുത്തർക്കും വ്യത്യസ്ത രീതികളിൽ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കുമ്പോൾ ആയിരിക്കും കൂടുതൽ രുചി തോന്നാറുള്ളത്. എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ അസാധ്യ രുചിയിൽ ഒരു ചെമ്മീൻ റോസ്റ്റ് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Kerala Style Prawns roast Ingredients
- Chemmeen (Prawns/Shrimp) – 500 g, cleaned and deveined
- Red chili powder – 1 tsp
- Turmeric powder – ½ tsp
- Salt – to taste
- Garam masala powder – ½ tsp
- Black pepper powder – ½ tsp (optional)
- Vinegar – 1 tsp (optional, for a slight tang)
- Coconut oil – 3 tbsp
- Mustard seeds – 1 tsp
- Dry red chilies – 2-3
- Shallots (small onions) – 4-5, finely sliced
- Ginger – 1 inch, finely chopped
- Garlic – 6-8 cloves, finely chopped
- Curry leaves – 2 sprigs
- Water – 2-3 tbsp (to mix spices)
ഈയൊരു രീതിയിൽ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കാനായി ആദ്യം തന്നെ ചെമ്മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. ശേഷം ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ടിലേക്ക് കഴുകി വൃത്തിയാക്കി വെച്ച ചെമ്മീൻ ഇട്ട് നല്ലതുപോലെ മസാല മുകളിലായി തേച്ചുപിടിപ്പിക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ചെമ്മീൻ വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ചെമ്മീൻ വറുത്തെടുക്കാവുന്നതാണ്. ഈ സമയം കൊണ്ട് റോസ്റ്റിലേക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്യാവുന്നതാണ്.
നേരത്തെ പൊടികൾ മിക്സ് ചെയ്യാൻ ഉപയോഗിച്ച് അതേ പാത്രത്തിൽ കുറച്ചുകൂടി മുളകുപൊടിയും, കുരുമുളകുപൊടിയും, മല്ലിപ്പൊടിയും, ഉപ്പും, വിനാഗിരിയും ചേർത്ത് ഒരു മസാലക്കൂട്ട് തയ്യാറാക്കുക. അവസാനമായി കുറച്ചു വെള്ളം കൂടി ഈ ഒരു മസാലക്കൂട്ടിൽ ചേർത്തു കൊടുക്കാവുന്നതാണ്. ചെമ്മീൻ തയ്യാറായി കഴിഞ്ഞാൽ അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി, പാനിൽ കുറച്ചുകൂടി എണ്ണയൊഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ക്രഷ് ചെയ്തുവച്ച ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി,കറിവേപ്പില എന്നിവ ഇട്ട് നല്ലതുപോലെ വഴറ്റുക. വറുത്തുവെച്ച ചെമ്മീൻ അതിലേക്ക് ഇട്ട് മിക്സ് ചെയ്യുക. അവസാനമായി തയ്യാറാക്കി വെച്ച മസാല കൂട്ടുകൂടി ഈ ഒരു ഗ്രേവിയിലേക്ക് ചേർത്ത് പച്ചമണമെല്ലാം പോയി നന്നായി കുറുകി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kerala Style Prawns roast Video Credit : Ayesha’s Kitchen
Kerala Style Prawns roast
- Clean the Chemmeen: Rinse prawns thoroughly and drain.
- Marinate Spices:
In a bowl, combine red chili powder, turmeric powder, salt, garam masala powder, black pepper powder, and vinegar (optional). Add 2-3 tbsp water and mix to a smooth spice paste. - Mix marinate: Add cleaned prawns to the spice mix and coat well. Set aside for 10-15 minutes.
- Heat Oil & Tempering: Heat coconut oil in a pan. Add mustard seeds, dry red chilies, curry leaves, and sauté briefly.
- Sauté Onions, Garlic & Ginger: Add sliced shallots, chopped ginger, and garlic to the pan. Fry until golden and aromatic.
- Cook Prawns: Add marinated prawns and stir well. Cook on medium-high flame while stirring occasionally until prawns turn golden brown and dry up.
- Final Touch: Adjust salt and spices if needed, fry for additional 2-3 minutes to crisp up.