Kerala style Papaya Curry recipe : കോഴിക്കറി പോലും തോറ്റുപോകും രുചിയിൽ നമുക്ക് ഇത് തയ്യാറാക്കി എടുക്കാം. അതിനായി ഒരു കപ്ലങ്ങ എടുക്കുക. ഇത് തൊലിയെല്ലാം കളഞ്ഞ് നല്ല വൃത്തിയാക്കി എടുക്കുക. ഇതിന്റെയുള്ളിലെ കുരു കളയണം. അധികം മൂക്കാത്ത കപ്ലങ്ങ വേണം എടുക്കാൻ. ഇത് എളുപ്പത്തിൽ വേവുകയും നല്ല രുചിയുള്ളതുമാണ്. ഇതിനി ചെറുതാക്കി അരിഞ്ഞിടുക. ശേഷം 15മിനിറ്റോളം പച്ചവെള്ളത്തിൽ ഇട്ടുവെക്കുക.
Kerala style Papaya Curry recipe Ingredients
- Papaya
- Coconut Piece
- Ginger
- Garlic
- Cumin Seeds
- Onion
- Tomato
- Chilly Powder
- Turmeric powder
- Coriander powder
വെള്ളം കളഞ്ഞ ശേഷം ഒരു കോട്ടൺ തുണി വെച്ച് ജലാംശമൊപ്പിയെടുക്കുക. ഇനി ഒരു മൺചട്ടി അടുപ്പത്തു വെക്കുക. ചൂടായ ശേഷം വെളിച്ചെണ്ണയൊഴിച്ച് കപ്ലങ്ങയിടുക. ഇതിനി ഒന്ന് ഫ്രൈയാക്കണം. ചെറുതായി ഒന്ന് കളർ മാറി വന്നാൽ മതിയാവും. ഇനിയിത് കോരിമാറ്റുക. ഇനി 5-6 പീസ് തേങ്ങപ്പൂൾ വറുക്കാനായി ചട്ടിയിലിടുക. ഇത് നല്ലപോലെ ഒന്ന് ഫ്രൈയായ ശേഷം കോരുക. ഇനി ഒരു ചെറിയകഷ്ണം ഇഞ്ചിയരിഞ്ഞത്, 4-5 വെളുത്തുള്ളി എന്നിവയും കൂടെ ഈ എണ്ണയിൽ വറുത്ത് കോരുക. ഇനിയിതിലേക്ക് 1 ടേബിൾസ്പൂൺ പെരും ജീരകവും വറുത്ത് കോരുക. ഇവയെല്ലാം തണുത്ത ശേഷം പേസ്റ്റാക്കി അരച്ചെടുക്കുക. ഇനി ഒരു സവാള പൊടിയായി അരിഞ്ഞത് എണ്ണയിലേക്കിടുക.
നന്നായി വഴന്നു വന്ന ശേഷം 1 ടേബിൾസ്പൂൺ മുളക് പൊടി ചേർത്ത് മൂപ്പിക്കുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, 1 ടേബിൾസ്പൂൺ മല്ലിപ്പൊടി എന്നിവകൂടെ ചേർത്ത് മൂപ്പിക്കുക. 1 മീഡിയം തക്കാളി പുറം തൊലി കളഞ്ഞു പുഴുങ്ങി എടുത്തതിന്റെ പേസ്റ്റ് ചേർക്കുക. ഇത് ഒന്ന് വഴറ്റിയ ശേഷം ഫ്രൈ ചെയ്ത കപ്ലങ്ങയിട്ട് ഒന്ന് ഡ്രൈയാക്കി എടുക്കണം. ഇനി ഇതിലേക്ക് അരപ്പ് ചേർത്തിളക്കുക. ആവശ്യത്തിന് വെള്ളവും ഉപ്പും കൂടെ ചേർത്ത് 10 മിനിറ്റോളം മൂടി വെച്ച് തിളപ്പിക്കുക. ശേഷം കുറച്ച് കറിവേപ്പില കൂടെ ചേർത്ത് ഇറക്കാം. രുചിയൂറും കപ്ലങ്ങാക്കറി റെഡി. റെസിപ്പിയെ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണൂ. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാ. Kerala style Papaya Curry recipe Video Credit : Vichus Vlogs
Kerala style Papaya Curry recipe Preparation Steps
Serve:
Serve hot with rice.
Prep the Papaya:
Peel and remove seeds from the raw papaya. Cut into small cubes and soak in water for 15 minutes. Drain and pat dry with a cotton cloth to remove excess water.
Fry the Papaya:
Heat coconut oil in an earthen pot or heavy pan. Add the papaya cubes and fry lightly until they start changing color. Remove and keep aside.
Grind the Masala:
Dry roast 5-6 pieces of coconut in a pan until lightly browned. Grind the roasted coconut together with ginger, garlic, cumin seeds, green chilies (optional), curry leaves, fennel seeds, and roasted cashew if desired, into a smooth paste with minimal water.
Cook Onion and Tomato:
In the same pan, add oil if needed and sauté finely sliced onions until translucent. Add the pureed or finely chopped tomato and cook until oil separates.
Add Spices:
Add red chili powder, turmeric powder, coriander powder, and salt. Sauté briefly.
Add Papaya and Masala Paste:
Add the fried papaya cubes back to the pan. Mix well. Add the prepared masala paste and stir to combine.
Simmer and Cook:
Add water as required to adjust gravy consistency. Cover and cook on medium flame for 10-15 minutes or until papaya is tender and flavors meld together.
Tempering:
Optionally, temper mustard seeds, dried red chilies, and curry leaves in coconut oil, then pour over the curry before serving.