ഇരുമ്പൻപുളി വെച്ച് ഒരു കിടിലൻ അച്ചാർ.!! ഈ ചേരുവ കൂടി ചേർത്ത് ഇരുമ്പൻപുളി അച്ചാർ തയ്യാറാക്കി നോക്കു; രുചി ഇരട്ടിയാകും.!! Kerala style Irumpanpuli Pickle
Kerala style Irumpanpuli Pickle : ചോറിനോടൊപ്പം എന്തെങ്കിലുമൊരു അച്ചാർ വേണമെന്നത് മിക്ക മലയാളികളുടെയും ഒരു ശീലമായിരിക്കും. എന്നാൽ മാങ്ങ, നാരങ്ങ പോലുള്ളവയുടെയെല്ലാം സീസൺ കഴിഞ്ഞു കഴിഞ്ഞാൽ എന്ത് ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അത്തരം അവസരങ്ങളിൽ വീട്ടിൽ ഇരുമ്പൻപുളി ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് നല്ല രുചികരമായ അച്ചാർ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Kerala style Irumpanpuli Pickle Ingredients
- Irumpan Puli
- Chilly Powder
- Asafoetida powder
- Fenugreak Powder
- Chilly Powder
- Green Chilly
- Garlic
- Ginger
- Turmeric Powder
- Salt
ഇരുമ്പൻപുളി അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ അത് നല്ലതുപോലെ കഴുകി വട്ടത്തിൽ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് അരിഞ്ഞുവെച്ച ഇരുമ്പൻപുളിയുടെ കഷണങ്ങൾ ഇട്ട് ഒന്ന് വറുത്തു കോരി എടുക്കുക. വറുക്കാൻ എടുത്ത എണ്ണയിൽ നിന്നും കുറച്ചെടുത്ത് മാറ്റിവയ്ക്കുക. ഇരുമ്പൻപുളി മുഴുവനായും വറുത്തെടുത്ത് കഴിഞ്ഞതിനുശേഷമാണ് അതിലേക്ക് ആവശ്യമായ മസാലക്കൂട്ടുകൾ തയ്യാറാക്കുന്നത്. അതിനായി നേരത്തെ എടുത്തു വച്ച എണ്ണ പാനിലേക്ക് ഒഴിച്ച് ചൂടായി തുടങ്ങുമ്പോൾ കടുകും,
ഉണക്കമുളകും,ഉലുവയും ഇട്ട് പൊട്ടിക്കുക. ശേഷം വെളുത്തുള്ളി, പച്ചമുളക് എന്നിവയിട്ട് പച്ചമണം പോകുന്നത് വരെ വഴറ്റിയെടുക്കുക. അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി, അല്പം മഞ്ഞൾപ്പൊടി, കായപ്പൊടി, ഉലുവ പൊടിച്ചത് എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം കാൽകപ്പ് അളവിൽ വെള്ളം കൂടി ചേർത്ത് ഒന്ന് തിളച്ചു വരുമ്പോൾ വറുത്തുവെച്ച ഇരുമ്പൻ പുളി കൂടി അതിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇപ്പോൾ നല്ല രുചികരമായ ഇരുമ്പൻപുളി അച്ചാർ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kerala style Irumpanpuli Pickle Video Credit : Village Spices
Kerala style Irumpanpuli Pickle
- Wash Irumpanpuli thoroughly, then chop into small round pieces.
- Heat oil in a heavy-bottomed pan, add the chopped Irumpanpuli, and sauté until slightly crispy.
- Remove some oil and keep it aside.
- In the same pan, add mustard seeds, dry red chilies, and fenugreek seeds. Let them splutter.
- Add finely chopped garlic, green chilies, and ginger. Sauté until fragrant and the garlic turns golden.
- Add chili powder, turmeric powder, asafoetida, fenugreek powder, and salt. Fry the spices well until the raw smell dissipates.
- Add a little water and bring to boil.
- Mix the sautéed Irumpanpuli back into the spiced oil and water mixture. Stir to coat well.
- Allow to simmer until the flavors blend and the pickle thickens.
- Remove from heat and cool completely.
- Store in a clean airtight container. This pickle pairs well with steamed rice and various curries.
Additional Tips:
- Using gingelly oil enhances the aroma and taste.
- Adjust chili powder to your spice preference.
- The pickle has a tangy, spicy flavor with a pleasant sourness from the Irumpanpuli.
- This pickle can be stored for weeks if kept refrigerated and handled with clean spoons.
This Kerala style Irumpanpuli pickle is a traditional, flavor-packed side that adds zest and excitement to everyday meals, especially when mango or lemon pickles are out of season. It’s treasured for its unique sour hit and balanced spices