Kerala Style Egg Korma Recipe : പൊതുവെ കുറുമയുണ്ടാകുമ്പോൾ എല്ലാവർക്കും മടിയുള്ള കാര്യമാണ് ഉള്ളി വഴറ്റി നേരം കളയുന്നത് .എന്നാൽ ഇനി ആ ടെൻഷൻ ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ അതേ സമയം രുചിയിൽ ഒരു മാറ്റവും വരുത്താതെ തന്നെയുള്ള ഒരു റെസിപി ഇന്ന് പരിചയപ്പെടാം. ഇവിടെ നമുക്ക് വേണ്ടതെന്താണെന്ന് വെച്ചാൽ …
Kerala Style Egg Korma Recipe Ingredients
- 5 boiled eggs
- oil / ghee
- cardamom 1
- cloves 3
- cinnamon 1
- ginger – small piece
- garlic -6 to 8 small
- onions- 4 medium
- green chillies- 4 spicy
- curry leaves
- salt
- turmeric 1/2 teaspoon
- coriander powder 1 heap teaspoon
- garam masala -close to 1/2 tsp
- fennel seed powder – close to 1 tsp
- tomato – 1small
- lemon -1/4
- sugar ( optional)
- hot water
- cashew nut paste ( grind 15 cashews soaked in water )
- coconut milk 3/4 of a small coconut
- coriander leaves
- mustard
- ghee /oil
- cashewnuts , raisins , shallots
ഇനി എങ്ങനെയാണിവ തയ്യാരാക്കുന്നത് എന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ ഒരു കുക്കർ അടുപ്പത്തു വെച്ച് അതിലേക്ക് പകുതി നെയ്യ് ഒഴിച്ച ശേഷം കറുവപ്പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ ചേർത്തൊന്ന് മൂപ്പിക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത ശേഷം പച്ചമണം മാറും വരെ വഴറ്റി അരിഞ്ഞു വെച്ച സവാളയും മുളകും ചേർത്തിളക്കുക. കുറച്ചുപ്പും രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് കുക്കർ അടച്ചു വെക്കുക. മീഡിയം ഫ്ലെയ്മിൽ ഒരു വിസിലും ലോ ഫ്ലെയ്മിൽ 3 വിസിലും വരുത്തി ആവി ഫുൾ പോയ ശേഷം മാത്രം കുക്കർ തുറന്ന് നന്നായി ഇളക്കുക. വീണ്ടും ഗ്യാസ് ഓൺ ചെയ്ത് അതിലേക്ക് പൊടികളും തക്കാളിയും തേങ്ങാപ്പാലും കശുവണ്ടി അരച്ചതും അല്പം വെള്ളവും ഒഴിച്ചു വീണ്ടും വഴറ്റുക.
പിന്നീട് നേരത്തെ മാറ്റി വെച്ച നാരങ്ങാ നീരും പഞ്ചസാരയും ചേർത്തിളക്കിയ ശേഷം പുഴുങ്ങി വെച്ച മുട്ടയും മല്ലിയിലയും ചേർത്ത് ആദ്യത്തെ തിളവന്നു തുടങ്ങുമ്പോൾ ഗ്യാസ് ഓഫ് ചെയ്യാം. ഇനി ഇതെങ്ങനെയാണ് വറവിടുന്നത് എന്ന് നോക്കാം .ബാക്കി വന്ന നെയ്യ് നന്നായി ചൂടാക്കിയ ശേഷം അതിലേക്ക് അണ്ടിപരിപ്പ്, മുന്തിരി ചെറിയുള്ളി എന്നിവ ചേർത്തു നന്നായി മൂപ്പിച്ചു വാങ്ങി നേരെ നമ്മുടെ കറിയിലേക്ക് ഒഴിക്കാം. ഉപ്പ് പാകമാക്കാൻ പ്രതേകം ശ്രദ്ധിക്കണേ.അങ്ങനെ നമ്മുടെ ഈസി മുട്ടക്കുറുമ തയ്യാർ. കുട്ടികൾക്കും മുതിര്ന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഈ വിഭവം എല്ലാ പ്രാതലിനും നല്ലൊരു കോംബോ ആണ് കേട്ടോ. Kerala Style Egg Korma Recipe Video Credit : Chinnu’s Cherrypicks
Kerala Style Egg Korma Recipe
- Heat half the oil or ghee in a pressure cooker. Add cardamom, cloves, cinnamon, and sauté.
- Add ginger garlic paste and sauté till the aroma releases.
- Add sliced onion and green chilies. Fry until onions turn translucent.
- Add a little water, cover the pressure cooker, and cook on medium heat for 1 whistle then on low heat for 3 whistles.
- Open the cooker and add coriander powder, garam masala, chili powder, turmeric, tomato, cashew nuts paste, and coconut milk. Add some water if needed and cook until the mixture thickens.
- Add lemon juice and sugar to balance flavors.
- Gently add boiled eggs and chopped coriander leaves. Let it simmer for a few minutes and then turn off the heat.
- In small pan, heat the remaining ghee or oil. Add mustard seeds, shallots, cashews, and raisins. Fry until golden brown and pour over the korma as tempering.
- Serve hot with rice, appam, idiyappam, or parotta.
This dish is loved by all ages for its creamy yet spicy gravy with soft boiled eggs, making it a perfect addition to Kerala-style meals. It is straightforward to cook and impresses with its flavor and aroma.