Kerala Style Beef Pickle : കിടിലൻ ടേസ്റ്റിൽ ബീഫ് അച്ചാർ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം! ബീഫ് ഉപയോഗിച്ചുള്ള കറികളും, ഫ്രൈയുമെല്ലാം കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും. എന്നാൽ ഇന്ന് ബീഫ് ഉപയോഗിച്ചുള്ള അച്ചാറുകളോടും ആളുകൾക്ക് പ്രിയം ഏറെയാണ്. അതേസമയം ബീഫ് അച്ചാർ എങ്ങനെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുമെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. വിനാഗിരിയുടെ ചുവ ഒട്ടും ഇല്ലാത്ത രീതിയിൽ
നല്ല രുചികരമായ ബീഫ് അച്ചാർ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ബീഫ് അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ള അത്രയും ബീഫ് എടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അത് കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും മുളകുപൊടിയും മല്ലിപ്പൊടിയും ഗരം മസാലയും ഇട്ട് ഒന്ന് വേവിച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക.
ഒരു കപ്പ് അളവിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ കനം കുറച്ച് അരിഞ്ഞെടുത്ത ശേഷം അതുകൂടി എണ്ണയിലേക്ക് ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. വറുത്തെടുത്ത ചേരുവകൾ എണ്ണയിൽ നിന്നും എടുത്തു മാറ്റുക. അതേ പാനിലേക്ക് കുറച്ചുകൂടി നല്ലെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം അച്ചാറിലേക്ക് ആവശ്യമായ അത്രയും മുളകുപൊടി എണ്ണയിലേക്ക് ഇട്ട് ഒട്ടും കരിയാത്ത രീതിയിൽ മൂപ്പിച്ചെടുക്കുക. ശേഷം വേവിച്ചുവെച്ച ബീഫ് അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
ഈയൊരു സമയത്ത് തന്നെ വറുത്തുവെച്ച ഇഞ്ചി വെളുത്തുള്ളിയുടെ കൂട്ടും ചേർത്തു കൊടുക്കാവുന്നതാണ്. അച്ചാറിന് ഉപ്പ് കുറവായി തോന്നുന്നെങ്കിൽ ആവശ്യാനുസരണം ചേർത്ത് കൊടുക്കാവുന്നതാണ്. അവസാനമായി വിനാഗിരി കൂടി അച്ചാറിലേക്ക് ചേർത്ത് സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. അച്ചാറിന്റെ ചൂടൊന്ന് പോയി കഴിഞ്ഞാൽ എയർ ടൈറ്റ് ആയ ജാറുകളിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. വിശദമായി മനസിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kerala Style Beef Pickle Video Credit : Sheeba’s Recipe