Kerala Fish Fry Recipe : ഒരു സ്പെഷ്യൽ മീൻ പൊരിച്ചത് പരിചയപ്പെട്ടാലോ. മീൻ വറുത്തത് കൂട്ടി ചോറുണ്ണാൻ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാവില്ല. സാധാരണ മീൻ വറുത്തതിൽ നിന്നും വ്യത്യസ്ഥമായി ചുട്ട മുളകിന്റെയും ഉള്ളിയുടെയും മസാല വച്ച് തയ്യാറാക്കുന്ന ഒരു സ്പെഷ്യൽ മസാലക്കൂട്ടാണ് ഇവിടെ നമ്മൾ തയ്യാറാക്കിയെടുക്കുന്നത്. നല്ല ടേസ്റ്റിയായ ഈ മസാലക്കൂട്ട് ഉപയോഗിച്ച് എല്ലാ മീനും വറുത്തെടുക്കാവുന്നതാണ്. രുചികരമായ അയല പൊരിച്ചത് തയ്യാറാക്കാം.
- Ingredients:
- അയല – 500 ഗ്രാം
- മുളക്പൊടി – 1 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – 3-4 ടേബിൾ സ്പൂൺ
- എണ്ണ – 5-6 ടേബിൾ സ്പൂൺ
- വെളുത്തുള്ളി – 2 അല്ലി
- ചെറിയ ഉള്ളി – 5 എണ്ണം
- ചുവന്ന മുളക് – 3 എണ്ണം
- പുളി വെള്ളം
- വെള്ളം – 1/4 കപ്പ്
ആദ്യമായി രണ്ട് വലിയ അയല തലയോടെ മുറിച്ചെടുത്ത് നല്ലപോലെ വൃത്തിയാക്കിയ ശേഷം നല്ല ആഴത്തിൽ വരകളിട്ട് കൊടുക്കണം. രണ്ട് പ്രാവശ്യമായിട്ടാണ് നമ്മൾ ഈ മീനിൽ മസാല പുരട്ടിയെടുക്കുന്നത്. ആദ്യത്തെ മസാല തയ്യാറാക്കി എടുക്കുന്നതിനായി ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും രണ്ടു മൂന്ന് ടേബിൾ സ്പൂൺ വെള്ളവും കൂടെ ചേർത്ത് മസാല നന്നായി മിക്സ് ചെയ്തെടുക്കാം. ശേഷം എടുത്തുവച്ച മീൻ കഷണങ്ങൾ ചേർത്ത് എല്ലാ ഭാഗത്തും നന്നായി മസാല പുരട്ടി പത്തോ പതിനഞ്ചോ മിനിറ്റ് അടച്ച് വയ്ക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് അഞ്ചോ ആറോ ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് മസാല പുരട്ടി വെച്ച മീൻ കഷണങ്ങൾ ഓരോന്നായി വച്ച് കൊടുത്ത് കുറഞ്ഞ തീയിൽ വേവിച്ചെടുക്കാം. മീൻ ഫ്രൈ ആയി വരുന്ന സമയം കൊണ്ട് നമുക്ക് രണ്ടാമത്തെ മസാല തയ്യാറാക്കി എടുക്കാം. അതിനായി അഞ്ച് ചുവന്നുള്ളിയും രണ്ട് വലിയ വെളുത്തുള്ളി നെടുകെ കീറിയിട്ടും മൂന്ന് വറ്റൽ മുളകും എടുത്ത് ഇവയെല്ലാം ഓരോന്നായി തീയിൽ ചുട്ടെടുക്കാം. അയല പൊരിച്ചതിന്റെ സ്പെഷ്യൽ മസാലക്കൂട്ടിന്റെ രഹസ്യമറിയാൻ വീഡിയോ കണ്ടോളൂ. Kerala Fish Fry Recipe Video Credit : Kannur kitchen