ബീഫ് വാങ്ങുമ്പോൾ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ; മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന ബീഫ് വരട്ടിയത്.!! Kerala Beef Roast
Kerala Beef Roast : പോത്തിറച്ചി മലയാളികൾക്കൊരു വികാരമാണ്. ബീഫ് എന്ന് കേൾക്കുമ്പോഴേ വായിൽ വെള്ളമൂറുന്നവർ ഉണ്ട്. മലയാളികൾ ഇത്രയധികം സ്നേഹിക്കുന്ന മാംസവിഭവം ഉണ്ടോ എന്ന് തന്നെ സംശയമാണ്. കിടിലൻ ബീഫ് വരട്ടിയത് ചോറിനൊപ്പം ചൂടോടെ കഴിക്കാം. മാത്രമല്ല ഇത് മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന രീതിയിലാണ് വരട്ടിയെടുക്കുന്നത്. മലബാറിലെ പരമ്പരാഗത വിഭവങ്ങളിൽ ഒന്നായ സ്‌പൈസി ബീഫ് വരട്ടിയത് തയ്യാറാക്കാം.
Kerala Beef Roast Ingredients
- Ingredients :
- Beef – 2 kilo
- Shallots – 40 nos
- Garlic
- Ginger
- Fennel seeds – 2 tsp
- Pepper – 1 tsp
- Turmeric Powder – 1/2 tsp
- Coriander Powder – 2 tsp
- Chilly powder – 2 tsp
- salt
- Coconut Oil – 5 tsp
- Curry leaves
- Chilly flakes – 2 tsp
- Pepper powder – 1/2 tsp
- Garam masala – 1/2 tsp
ആദ്യമായി ബീഫ് നന്നായി കഴുകി മാറ്റി വയ്ക്കണം. ശേഷം ഇതിലേക്ക് ആവശ്യമായ മസാല തയ്യാറാക്കിയെടുക്കാം. അതിനായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഇരുപത് ചുവന്ന ഉള്ളിയും ഇരുപത് വെളുത്തുള്ളിയും ഒരു ഇഞ്ച് വലിപ്പത്തിലുള്ള ഇഞ്ചി ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുത്തതും ഒരു ടീസ്പൂൺ പെരുജീരകവും എരിവിന് ആവശ്യമായ ഒരു ടീസ്പൂൺ കുരുമുളകും കൂടെ ചേർത്ത് കൊടുക്കണം. ഇവയെല്ലാം കൂടി ഒട്ടും വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കണം. ശേഷം അരച്ചെടുത്ത മിക്സ് കഴുകി വൃത്തിയാക്കി വെച്ച ബീഫിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്‌തെടുക്കണം. അടുത്തതായി ഇതിലേക്ക് പൊടികളായ അര ടീസ്പൂൺ മഞ്ഞൾ പൊടിയും, രണ്ട് ടേബിൾ സ്പൂൺ മുളക് പൊടിയും, രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടിയും, ആവശ്യത്തിന് ഉപ്പും, രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും കൂടി ചേർത്ത് നന്നായി തിരുമ്മിയെടുക്കണം. ശേഷം കുറച്ച് കറിവേപ്പില കൂടി ഇട്ട് കൊടുക്കാം. അടുത്തതായി ഒരു കുക്കറെടുത്ത് അതിലേക്ക് മസാല പുരട്ടി വച്ച ബീഫ് ചേർത്ത് കൊടുത്ത ശേഷം നന്നായി വേവിച്ചെടുക്കാം.
ബീഫ് വേവിക്കുമ്പോൾ വെള്ളം ഒഴിച്ച് കൊടുക്കണ്ട ആവശ്യമില്ല. ശേഷം ഒരു നോൺ സ്റ്റിക്ക് പാൻ എടുത്ത് പാൻ ചൂടായി വരുമ്പോൾ വേവിച്ച് വെച്ച ബീഫ് അതിലേക്ക് ചേർത്ത് കൊടുത്ത് ബീഫിലെ വെള്ളം നന്നായി വറ്റിച്ചെടുക്കണം. ബീഫ് നല്ലപോലെ ഡ്രൈ ആവുന്നത് വരെ വറ്റിച്ചെടുക്കണം. അടുത്തതായി ഒരു പാൻ എടുത്ത് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകവും വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി എന്നിവയും ചേർത്ത് നന്നായി വഴറ്റി മൊരിയിച്ചെടുക്കണം. ഇത് നല്ലൊരു ഗോൾഡൻ കളർ ആവുന്നത് വരെ വഴറ്റിയെടുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പില കൂടി ചേർത്ത് കൊടുക്കാം. ഇതിലേക്ക് ചില്ലി ഫ്ലേക്‌സ് കൂടി ചേർത്ത് കൊടുത്ത് നന്നായി മൂത്ത് വരുമ്പോൾ ഡ്രൈ ആക്കി വെച്ച ബീഫ് ഇട്ട് കൊടുത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കാം. അതിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടിയും അര ടീസ്പൂൺ ഗരം മസാലയും കൂടി ഇട്ട് കൊടുക്കാം. സ്വദിഷ്ടമായ ബീഫ് വരട്ടിയത് തയ്യാർ. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ട്ടപെടുന്ന ഈ ടേസ്റ്റി ബീഫ് വരട്ടിയത് ഇനി നിങ്ങളും തയ്യാറാക്കി നോക്കൂ. Kerala Beef Roast Recipe Video Credit : Tasty Fry Day