Kaya Erissery Recipe

രണ്ട് പച്ചക്കായ് ഉണ്ടെങ്കിൽ രുചിയൂറും കറി തയ്യാറാക്കാം; പുതു രുചിയിൽ നാടൻ പച്ചക്കായ കറിക്കൂട്ട്.!! Kaya Erissery Recipe

Kaya Erissery Recipe : സാധാരണ ഊണിന് തയ്യാറാക്കുന്ന കറികളിൽ ഒന്നാണ് പച്ചക്കായ കറി. പച്ചക്കായ ഉപയോഗിച്ച് പുതുമയാർന്ന രുചിയിൽ തയ്യാറാക്കാവുന്ന നല്ലൊരു കറിയുടെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. വെറും രണ്ട് പച്ചക്കായ ഉണ്ടെങ്കിൽ ഉച്ചയ്ക്ക് രുചിയൂറും കറി തയ്യാറാക്കാം. ഉച്ചയ്ക്ക് ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും നല്ല കിടിലൻ കോമ്പിനേഷൻ ആയ ഈ കറി തയ്യാറാക്കാം.

Kaya Erissery Recipe Ingredients:

  • Raw Banana – 2
  • Turmeric powder – 1/2 tsp
  • Chilly powder – 1/2 tsp
  • Pepper Powder – 1/2 tsp
  • salt
  • Water – 1 1/2 cup
  • Coconut – 1/2 cup + 2 tsp
  • Fennel Seeds – 1/2 tsp
  • Garlic – 1 tsp + 1 nos
  • Coconut Oil – 2 tsp
  • Mustard seeds – 1 tsp
  • Dried Chilly – 5-7 Nos
  • Curry leaves

ആദ്യമായി രണ്ട് പച്ചക്കായ എടുത്ത് തൊലി കളഞ്ഞ് വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കാം. പച്ചക്കായ ഒരു മൺ ചട്ടിയിലേക്ക് ചേർത്ത് അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും അര ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ കുരുമുളകുപൊടിയും ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് കറിവേപ്പിലയും ഒന്നര കപ്പ് വെള്ളവും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ശേഷം ഇത് അടച്ചുവെച്ച് മീഡിയം തീയിൽ പത്തോ പതിനഞ്ചോ മിനിറ്റ് വേവിച്ചെടുക്കാം. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങയും

അര ടീസ്പൂൺ പെരുംജീരകവും ഒരു വലിയ വെളുത്തുള്ളിയും ചേർത്ത് ഒന്ന് ചതച്ചെടുക്കണം. തേങ്ങ ഒരുപാട് അരഞ്ഞു പോകാതെ നോക്കണം. പച്ചക്കായ നല്ലപോലെ വെന്ത് ഉടഞ്ഞു വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച അരപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. ശേഷം കുറുകിയ പരുവത്തിൽ ഉള്ള ഇതിലേക്ക് ഒരു മുക്കാൽ കപ്പ് വെള്ളം കൂടെ ചേർത്ത് ഒന്ന് ലൂസ് ആക്കിയെടുക്കാം. വീണ്ടും അരക്കപ്പ് വെള്ളം കൂടെ ചേർത്ത് കൊടുക്കാം. ഈ ഒറ്റ കറി മതി കഞ്ഞിക്കും ചോറിനുമെല്ലാം. രുചികരമായ ഈ കറി നിങ്ങളും ഉണ്ടാക്കി നോക്കൂ. Kaya Erissery Recipe Video Credit : Kannur kitchen

കിടിലൻ രുചിയിൽ പാവയ്ക്കാ അച്ചാർ.!! എത്രവേണേലും കഴിച്ചുപോകും പാവയ്ക്ക ഇങ്ങനെ തയ്യാറാക്കി നോക്കൂ; പ്ലേറ്റ് കാലിയാകാൻ നിമിഷ നേരം മതി.!! Pavakka Achar Recipe