കണ്ണൂർ സ്പെഷ്യൽ പാൽപായസം; കുറച്ച് പേർക്കു മാത്രമറിയാവുന്ന ഒരു കിടിലൻ പാല്പായസം റെസിപ്പി ഇതാ.!! Kannur Special Palpayasam

Kannur Special Palpayasam Ingredients

  • Rice – 250gram
  • milk – 1 litre
  • Chowari
  • Sugar – 250 Gram
  • Cloves
  • Cashew
  • Kismis
  • Cardamom
  • Ghee

250 ഗ്രാം നേരിയ അരി കഴുകിയെടുക്കിക്കുക. അടിക്കട്ടിയുള്ള പാത്രത്തിൽ അര ലിറ്റർ വെള്ളമൊഴിച്ചു അതിലേക്ക് ഒരു ലിറ്റർ കട്ടിയുള്ള പശുവിൻ പാൽ ചേർത്തിളയ്ക്കുക. തിളച്ചുവരുമ്പോൾ കഴുകി വെച്ച അരി വെള്ളം ഊറ്റിയെടുത്തു ചേർക്കുക. ഇളക്കികൊടുത്ത ശേഷം അടച്ചു വെച്ച് വേവിക്കാം. ഇടക്കിടക്ക് ഇളക്കാൻ മറക്കരുത്.അരി വെന്തുവരുമ്പോൾ ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത് വെള്ളം ഊറ്റിയെടുത ചൊവ്വരി ചേർക്കാം.

ഇത് ഇളക്കി യോജിപ്പിക്കണം. ഒരു കഷണം പട്ട, രണ്ട് ഗ്രാംപൂ എന്നിവ ചേർക്കാം. എല്ലാം കൂടെ രണ്ടു മിനിറ്റ് തിളക്കണം. 250 ഗ്രാം പഞ്ചസാര ചേർത്തിളക്കി 2-3 മിനിറ്റ് നന്നായി തിളപ്പിക്കണം. മധുരം അരിയിൽ നന്നായി പിടിച്ചു വരണം. അല്പം കൂടി ലൂസ് ആകാനായി ഒരു കപ്പ്‌ തിളച്ച വെള്ളം ചേർക്കാം. 100 ഗ്രാം പഞ്ചസാര കൂടി ചേർക്കാം. ഒരു മിനിറ്റ് കൂടെ ഇതുപോലെ നന്നായി തിളപ്പിക്കുക. ആവശ്യമായ പരുവമാകുമ്പോൾ അടുപ്പിൽ നിന്നും മാറ്റിവെക്കാം.

ഒരു പാനിൽ ഒരു ടേബിൾസ്പൂൺ നെയ്യൊഴിച്ചു ഒരു പിടി അണ്ടിപ്പരിപ്പ് വറത്തെടുക്കുക. അല്പം വറവാകുമ്പോൾ ഒരു പിടി ഉണക്ക മുന്തിരിയും ചേർത്ത് മൂപിച്ചെടുക്കാം. ഇത് പായസത്തിലേക്ക് ചേർക്കാം. അഞ്ചു ഏലക്ക ചതച്ചതും കാൽ ടീസ്പൂൺ ഉപ്പും ചേർക്കുക.ഇളക്കാതെ ചൂടോടെ വാഴയില കൊണ്ട് അടച്ചു വെക്കണം. പത്തു മിനുട്ട് കഴിഞ്ഞ് ഇളക്കി യോജിപ്പിക്കാം. സ്വദിഷ്ടമായ കണ്ണൂർ സ്പെഷ്യൽ പാല്പായസം റെഡി!! Kannur Special Palpayasam Video Credit : sruthis kitchen

Kannur Special Palpayasam Preparation Steps

  1. Prep Rice:
    Wash 250 grams of small-grain/raw rice thoroughly. In a heavy-bottomed pan, add half a liter of water and 1 liter of full-fat cow’s milk. Bring to a boil.
    Once boiling, drain and add the washed rice to the boiling mixture. Stir gently, cover, and let the rice cook – stir occasionally to prevent sticking.
  2. Add Sago (Chowari):
    When the rice is almost cooked, add sago (pre-soaked for one hour and drained) to the pan. Mix and combine well.
  3. Spices:
    Add a piece of cinnamon and 2 cloves to the mix. Boil for two more minutes allowing the spices to infuse.
  4. Sweetening:
    Add 250 grams of sugar and stir well. Continue boiling for 2–3 minutes.
    For a thinner payasam, add 1 cup of hot water and another 100 grams sugar, then boil for one more minute until desired consistency is reached.
  5. Nut & Raisin Garnish:
    Heat one tablespoon ghee in a separate pan. Fry a handful of cashew nuts until light golden, then add a handful of raisins and fry until plump. Add this nut-raisin mixture to the payasam.
  6. Final Seasoning:
    Add 5 crushed cardamoms and ¼ teaspoon salt. Mix well.
  7. Resting:
    Without stirring further, cover the vessel with a banana leaf (if available) while hot. Let rest for 10 minutes. Remove the leaf and mix gently before serving.

ചൂട് ചായക്കൊപ്പം ഒരുഗ്രൻ പലഹാരം; ചെറുപയര്‍ കൊണ്ട് ഇത്രേം രുചിയില്‍ ഒരു പലഹാരം ഇതാദ്യം.!!

Kannur Special Palpayasam
Comments (0)
Add Comment