നാടൻ രീതിയിൽ കടല വരട്ടിയത്; കടല ഇനി മുതൽ ഈ രീതിയിൽ തയ്യാറാക്കൂ.!! Kadala Varattiyath

Kadala Varattiyath : നമ്മുടെ മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു കറിയാണ് കടലക്കറി. പുട്ട്, ചപ്പാത്തി, അപ്പം, ഇടിയപ്പം എന്നിവയുടെയെല്ലാം കൂടെ ചേർന്ന് പോകുന്ന ഒന്നാണിത്. കുക്കറിലിട്ടാൽ കടല പെട്ടെന്ന് പാകമാകുന്നത് കൊണ്ട് തന്നെ കടല വിഭവങ്ങൾ വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാം. സ്ഥിരമായി കടല കറി കഴിച്ച് മടുത്തവർക്കായി കടല കൊണ്ട് ഒരു വെറൈറ്റി ഡിഷ് ആയാലോ. നല്ല നാടൻ രീതിയിൽ രുചികരമായ കടല വരട്ടിയതാണ് നമ്മൾ തയ്യാറാക്കാൻ പോകുന്നത്.

  • Ingredients:
  • Cooked Black Chickpeas – 200g
  • Coconut oil / Oil
  • Mustard – 1/2 tsp
  • Dry chilli – 2
  • Coconut pieces – 3 tbsp
  • Curry leaves
  • Sliced ginger – 1 tbsp
  • Sliced garlic – 1 tbsp
  • Onion – 2 ( medium size )
  • Turmeric powder – 1/4 tsp
  • Coriander powder – 3/4 tbsp
  • Chilli powder – 1/2 tbsp
  • Garam masala – 3/4 tsp
  • Water – 1/4 cup
  • Salt
  • Coconut oil – 1 tsp

ബ്രെഡിന്റെയും ചപ്പാത്തിയുടെയും ചോറിന്റെയുമെല്ലാം കൂടെ നല്ല കിടിലൻ കോമ്പിനേഷനായ ഒന്നാണിത്. മാത്രമല്ല വെറുതെ കഴിക്കുന്നതിനും ഇത് വളരെ രുചികരമാണ്. ആദ്യം ഒരു പാനിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ കടുകും രണ്ട് വറ്റൽ മുളക് മുറിച്ചതും മൂന്ന് ടേബിൾസ്പൂൺ തേങ്ങാകൊത്തും കുറച്ച് കറിവേപ്പിലയും ചേർത്ത് മീഡിയം തീയിൽ രണ്ട് മിനുറ്റ് നല്ലപോലെ വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഇഞ്ചി ചെറുതായിട്ട് അരിഞ്ഞതും ഒരു ടേബിൾസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക.

കൂട്ടത്തിൽ മീഡിയം വലുപ്പത്തിലുള്ള സവാള അരിഞ്ഞതും ചേർത്ത് കൊടുക്കുക. സവാള അരിയുമ്പോൾ ഒരുപാട് ചെറുതായി പോവാതെ അരിഞ്ഞെടുക്കണം. ശേഷം ഇവയെല്ലാം കൂടെ നല്ലപോലെ മീഡിയം തീയിൽ വഴറ്റിയെടുക്കണം. സവാളയുടെ നിറം മാറി വരുന്നത് വരെ ആവാശ്യത്തിനുള്ള വെളിച്ചെണ്ണയും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കണം. ഒരു ഗോൾഡൻ നിറത്തിൽ വന്ന് കഴിഞ്ഞാൽ തീ കുറച്ച് ആവശ്യമുള്ള മസാല പൊടികൾ ചേർക്കാം. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും മുക്കാൽ ടേബിൾസ്പൂൺ മല്ലിപ്പൊടിയും അര ടേബിൾസ്പൂൺ മുളകുപൊടിയും ചേർക്കുക. ഇനി എന്തൊക്കെ മസാല പൊടികളാണ് ഈ കടല വരട്ടിയതിന്റെ രുചി കൂട്ടുന്നതെന്ന് അറിയണ്ടേ? വീഡിയോ കണ്ടോളൂ… Kadala Varattiyath Video Credit : Sheeba’s Recipes

Kadala Varattiyath
Comments (0)
Add Comment