Homemade Meat Masala making

കിടിലൻ രുചിയിൽ ഒരു മീറ്റ് മസാല തയ്യാറാക്കാം! അമ്പമ്പോ ഇതാണ് രുചി കൂട്ടു മസാല; കിടിലോസ്‌കി ഐറ്റം.!! Homemade Meat Masala making

Homemade Meat Masala making : മസാല കറികളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മീറ്റ് മസാല. എന്നാൽ ഇന്ന് പല ബ്രാൻഡുകളുടെയും മീറ്റ് മസാലക്കൂട്ടുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. അവയിൽ പലതിനും കൂടുതൽ രുചി ലഭിക്കാറുണ്ടെങ്കിലും അതിലുപയോഗിച്ചിട്ടുള്ള ചേരുവകളെ പറ്റി നമുക്ക് കൃത്യമായ ധാരണ ലഭിക്കണമെന്നില്ല. കടകളിൽ നിന്നും ലഭിക്കുന്ന മീറ്റ് മസാലയുടെ അതേ രുചിയിൽ വീട്ടിൽ തന്നെ

തയ്യാറാക്കി എടുക്കാവുന്ന ഒരു മീറ്റ് മസാല കൂട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു മീറ്റ് മസാലക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ 3 ടീസ്പൂൺ മല്ലി,3സ്പൂൺ പെരുംജീരകം, രണ്ടര സ്പൂൺ കടലപ്പരിപ്പ്, രണ്ടര സ്പൂൺ അളവിൽ കുരുമുളക്, നാലു മുതൽ അഞ്ചെണ്ണം അളവിൽ ഉണക്കമുളക്,രണ്ട് സ്പൂൺ കടുക്, ഒന്നര സ്പൂൺ ഉലുവ, മൂന്നു മുതൽ നാലെണ്ണം പട്ടയുടെ കഷണം, ഏലയ്ക്ക 15 എണ്ണം, ഗ്രാമ്പു ഒന്നര സ്പൂൺ, ജാതി,

തക്കോലം, ജീരകം ഒന്നര സ്പൂൺ,വെളുത്തുള്ളി നാലെണ്ണം, കറിവേപ്പില ഒരു കൈപ്പിടി,മഞ്ഞൾപൊടി ഒരു സ്പൂൺ, ഉപ്പ് ആവശ്യത്തിന് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തുവച്ച ധാന്യങ്ങളുടെ കൂട്ട് ഇട്ടു കൊടുക്കാവുന്നതാണ്. ചെറിയ ചൂടിലാണ് ഇത് വറുത്തെടുക്കേണ്ടത്. അതല്ലെങ്കിൽ പെട്ടെന്ന് കരിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. മല്ലിയും കടലപ്പരിപ്പും എല്ലാം നന്നായി ചൂടായി തുടങ്ങുമ്പോൾ

അതിലേക്ക് ഉണക്കമുളക് ഇട്ടു കൊടുക്കാവുന്നതാണ്. അതിനുശേഷം എടുത്തുവച്ച മറ്റു ചേരുവകൾ എല്ലാം ചേർത്ത് ഒട്ടും കരിയാതെ നല്ലതുപോലെ ചൂടാക്കി എടുക്കണം. വറുത്തുവച്ച ചേരുവകൾ എല്ലാം ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കാവുന്നതാണ്. കൂടുതൽ ക്വാണ്ടിറ്റി ഉണ്ടാക്കുന്നുണ്ടെങ്കിൽ രണ്ടോ മൂന്നോ തവണയായി പൊടിച്ചടുക്കുന്നതാണ് നല്ലത്. കാരണം ഒട്ടും തരിയില്ലാത്ത രൂപത്തിലാണ് പൊടി വേണ്ടത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Homemade Meat Masala making Video Credit : Chef Nibu The Alchemist

fpm_start( "true" );