Hibiscus Drink Recipe

ചെമ്പരത്തി പൂവ് ഇനി ആരും വെറുതെ കളയല്ലേ.!! അത്ഭുതപ്പെടുത്തും ആരോഗ്യ ഗുണങ്ങൾ; പ്രമേഹം കുറയ്ക്കാനും കൊളസ്ട്രോൾ കുറക്കാനും ഇതൊന്ന് മാത്രം മതി.!! Hibiscus Drink Recipe

Hibiscus Drink Recipe : ചെമ്പരത്തി പൂവ് കൊണ്ട് ഇങ്ങനെയും ചെയ്യാം…. നമ്മുടെ നാട്ടിൽ ഒരുപാട് കാണുന്നതാണ് ചെമ്പരത്തി പൂവ്. ഇതിൻ്റെ നല്ല ഗുണങ്ങൾ ഒന്നും പലർക്കും അറിയില്ല. അത്കൊണ്ട് ചെമ്പരത്തി എല്ലാവരും വെറുതെ കളയാറുണ്ട്. ചെമ്പരത്തി കൊണ്ട് വളരെ ടേസ്റ്റിയായ ഒരു ഡ്രിങ്ക് ഉണ്ടാക്കാം. ഇത് പ്രമേഹം കുറയ്ക്കാനും കൊളസ്ട്രോൾ കുറക്കാനും വളരെ നല്ലതാണ്. സ്ത്രീകളിൽ ഉള്ള ആർത്തവം വേദന മാറാനും ഇത് നല്ലതാണ്.

രക്തം വർധിപ്പിക്കാൻ നല്ലതാണ്. നമ്മുടെ സ്കിൻ നന്നാവാനും ഇത് ഉപയോഗിക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് നോക്കാം.. 10 നാടൻ ചെമ്പരത്തി പൂവ് പറിക്കുക. ഇത് ചുവപ്പ് കളറിൽ ആണ് നല്ലത്. ശരീരത്തിൽ ആവശ്യമായ എല്ലാ കാര്യങ്ങളും ചെമ്പരത്തി പൂവിൽ അടങ്ങിയിട്ടുണ്ട്. ചെമ്പരത്തി നന്നായി കഴുകി വൃത്തിയാക്കുക. ഒരു ചായ പാത്രത്തിൽ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഏലയ്ക്ക ഇടുക. ഇതിലേക്ക് ചെമ്പരത്തി ചേർക്കുക.

ഈ ഇതളുകൾ നന്നായി തിളപ്പിക്കുക. 2 മിനുട്ട് തിളപ്പിക്കുക. ഇത് നന്നായി ഇളക്കുക. ഈ സമയത്ത് ഗ്യാസ് ഓഫ് ആക്കുക. ഇത് നന്നായി തണുപ്പിക്കുക. ഇതിലേക്ക് 2 ചെമ്പരത്തി ചേർക്കാം. നാരങ്ങനീര് ചേർത്ത് മിക്സ് ചെയ്യാം. ഇവിടെ മധുരത്തിന് വേണ്ടി തേൻ ആണ് ഉപയോഗിക്കുന്നത്. മധുരത്തിനാവശ്യമായ തേൻ ചേർത്ത ശേഷം ഇഞ്ചി ചേർക്കാം. ഇനി ഇത് ഒരു അരിപ്പ വെച്ച് അരിച്ചെടുക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റുക. ചെമ്പരത്തിയുടെ കളർ മാറിയിട്ടുണ്ടാകും.

ഇനി ഒരു പഴുത്ത നാരങ്ങ എടുത്ത് മുഴുവനായി ഈ വെള്ളത്തിലേക്ക് പിഴിയുക. ഈ ഡ്രിങ്കിൻ്റെ കളർ മാറി നല്ല ചുവന്ന കളർ ആവും. ഇതിലേക്ക് കുറച്ച് കസ്കസ് ചേർക്കുക. കസ്കസിനു പകരം ചിയാ സീഡ്സ് ചേർക്കാവുന്നതാണ്. ഇതിലേക്ക് ആവശ്യമായ വെള്ളം ചേർക്കുക. ഇത് തണുക്കുന്നതിനായി കുറച്ചു സമയം ഫ്രിഡ്ജിൽ വെക്കുക. ഇതിൽ നിന്ന് കുറച്ച് എടുത്ത് ബാക്കി ഫ്രിഡ്ജിൽ വെക്കുക. ഷുഗർ ഉള്ളവർക്ക് ഇത് വളരെ നല്ലതാണ്.ഇതിൻ്റെ കളർ കണ്ടാൽ തന്നെ കുടിക്കാൻ തോന്നും. വീടുകളിൽ ഗസ്റ്റ് വരുമ്പോൾ ഇത് കൊടുക്കാം. Hibiscus Drink Recipe Video Credit : Malappuram Thatha Vlogs by Ayishu