Healthy Ullilehyam Recipe

പല അസുഖങ്ങൾക്കും ഉപയോഗിക്കാവുന്ന ഒറ്റമൂലി ഉള്ളി ലേഹ്യം ഇങ്ങനെ തയ്യാറാക്കി നോക്കൂ.!! Healthy Ullilehyam Recipe

Healthy Ullilehyam Recipe : ചെറിയ ഉള്ളി ഉപയോഗിച്ച് ലേഹ്യം ഉണ്ടാക്കി കഴിക്കുന്നത് പലവിധ അസുഖങ്ങൾക്കും ഒരു നല്ല പ്രതിവിധിയാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ ഉണ്ടാകുന്ന ചുമ, കഫക്കെട്ട് വലിയവരിൽ ഉണ്ടാകുന്ന വിളർച്ച, അലർജി പോലുള്ള രോഗങ്ങൾ എന്നിവക്കെല്ലാം നല്ല രീതിയിൽ പ്രതിരോധം സൃഷ്ടിക്കാൻ ചെറിയ ഉള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി സാധിക്കുന്നതാണ്. അത്തരത്തിൽ ധാരാളം ഔഷധ ഗുണങ്ങളുള്ള ചെറിയ ഉള്ളി ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു ലേഹ്യത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.

Healthy Ullilehyam Recipe Ingredients

  • Ingredients
  • Small Onion
  • Dates
  • Coconut milk
  • Jaggery
  • Cumin Seeds
  • Cardamom
  • Ghee

ഈയൊരു ലേഹ്യം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ചെറിയ ഉള്ളി തോല് കളഞ്ഞ് വൃത്തിയാക്കി വയ്ക്കുക. അതോടൊപ്പം തന്നെ കാൽകപ്പ് അളവിൽ കുരുകളഞ്ഞെടുത്ത ഈന്തപ്പഴവും അരക്കപ്പ് തേങ്ങാപ്പാലും കൂടി തയ്യാറാക്കി വെക്കണം. എടുത്തുവച്ച ചേരുവകൾ കുക്കറിലേക്ക് ഇട്ട് 4 വിസിൽ വരുന്നത് വരെ അടുപ്പിച്ച് എടുക്കുക. കുക്കറിന്റെ ചൂട് എല്ലാം പോയി ചേരുവകളുടെ ചൂടാറുന്ന സമയം കൊണ്ട് ലേഹ്യത്തിലേക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്യാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ ജീരകം ഇട്ട് ഒന്ന് ചൂടാക്കി എടുക്കുക.

ചൂടാക്കി വെച്ച ജീരകവും മൂന്ന് ഏലക്കായയും മധുരത്തിന് ആവശ്യമായ ശർക്കരയും മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ശേഷം വേവിച്ചുവെച്ച ഉള്ളിയുടെ കൂട്ടുകൂടി മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ഒരു ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഉള്ളിയുടെ കൂട്ടുകൂടി ചേർത്ത് നല്ലതുപോലെ കുറുക്കി മിക്സ് ചെയ്ത് എടുക്കണം. നെയ്യ് എല്ലാം നല്ലതുപോലെ തെളിഞ് ലേഹ്യത്തിന്റെ നിറമെല്ലാം മാറി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഇനി ഇത് എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy Ullilehyam Recipe Video Credit : Pachila Hacks

Healthy Ullilehyam Recipe Preparation:

  1. Clean and peel 1 cup of small onions and keep aside.
  2. Prepare ½ cup of chopped dates and ½ cup of coconut milk.
  3. Put the small onions, dates, and coconut milk together in a pressure cooker and cook for 4 whistles.
  4. While the mixture is cooking and cooling down, heat a pan and roast ½ teaspoon of cumin seeds until aromatic.
  5. Add the roasted cumin seeds, 3 cardamom pods, and jaggery (to taste) into a mixer jar and grind to a fine powder.
  6. Once the pressure cooker has cooled, transfer its contents to the mixer jar and grind into a smooth paste.
  7. Heat 1 tablespoon of ghee in a small pan until hot.
  8. Add the ground onion mixture to the ghee and sauté well, stirring continuously.
  9. Continue sautéing until the ghee separates and the mixture changes color slightly, indicating it is cooked well.
  10. Turn off the heat and let the mixture cool.
  11. Store the ullilehyam in an airtight container for use as needed.

This healthy ullilehyam is traditionally used for relief from cough, congestion, allergies, and other ailments, especially effective for children and adults alike. The combination of small onions with dates, jaggery, and spices provides natural medicinal benefits.

ഈ രഹസ്യ ചേരുവ കൂടി ചേർത്ത് ചട്ണി ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതാണ് ശരവണ ഭവനിലെ തേങ്ങാ ഇല്ലാത്ത ചട്ണിയുടെ ആ രഹസ്യം!! Saravana Bhavan Chutney Recipe