ഓട്സ് ദോശ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! എത്ര ഇഷ്ടമല്ലാത്തവരും കൊതിയോടെ കഴിച്ചു പോകും ഈ ഓട്സ് ദോശ!! | Healthy Oats Dosa Recipe

Oats Dosa Recipe ഇന്ന് നമ്മുടെയെല്ലാം ഭക്ഷണരീതികളിൽ ഓട്സിന് വളരെയധികം പ്രാധാന്യം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഓട്സ് കുറുക്കായോ അല്ലെങ്കിൽ മറ്റ് രീതികളിലോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അത്തരത്തിൽ ചെയ്ത് എടുക്കാവുന്ന ഒരു ഓട്സ് ദോശയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Healthy Oats Dosa Recipe Ingredients:

  • Oats – 1 cup
  • Rava (semolina) – 3 tablespoons
  • Small piece of ginger
  • Small onion – 3 to 4
  • Curry leaves – a few
  • Green chilies – 3
  • Fenugreek seeds (uluva) – 1 teaspoon
  • Salt – as required
  • Oil – for cooking
  • Water – as needed for batter consistency

ഈയൊരു രീതിയിൽ ഓട്സ് ദോശ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ ഓട്സ്, മൂന്ന് ടേബിൾസ്പൂൺ അളവിൽ റവ, ഒരു ചെറിയ കഷണം ഇഞ്ചി, ചെറിയ ഉള്ളി മൂന്നു മുതൽ നാലെണ്ണം വരെ, കറിവേപ്പില, പച്ചമുളക്, ഉലുവ, എണ്ണ, ആവശ്യത്തിന് ഉപ്പ് ഇത്രയും ചേരുവകളാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഓട്സും ഉപ്പും വെള്ളവും ഒഴിച്ച് കുറച്ചുനേരം കുതിരാനായി മാറ്റിവയ്ക്കുക. ഈയൊരു സമയത്ത് തന്നെ ഒരു ഗ്ലാസിൽ കുറച്ച് ചൂടുവെള്ളം ഒഴിച്ച് അതിൽ ഉലുവ കൂടി കുതിർത്താനായി ഇടാവുന്നതാണ്. ഓട്സ് വെള്ളത്തിൽ കുറച്ച് കുതിർന്നു കഴിഞ്ഞാൽ അതിലേക്ക് റവ കൂടി ചേർത്ത് അടച്ചു വയ്ക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് ഇഞ്ചി, പച്ചമുളക്, ഉള്ളി എന്നിവ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

അതിലേക്ക് ഓട്സിന്റെ കൂട്ടു കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം മാവിലേക്ക് ആവശ്യമായ വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യണം. ദോശക്കല്ല് അടുപ്പത്ത് വച്ച് ചൂടായി തുടങ്ങുമ്പോൾ ഒരു കരണ്ടി മാവൊഴിച്ച് നല്ലതുപോലെ പരത്തി എടുക്കുക. ഈയൊരു സമയത്ത് മുകളിൽ അല്പം എണ്ണ കൂടി തൂവി കൊടുക്കാവുന്നതാണ്. ദോശയുടെ ഒരുവശം നല്ലതുപോലെ മൊരിഞ്ഞു വന്നു കഴിഞ്ഞാൽ മറുവശം കൂടിയിട്ട് ക്രിസ്പ്പാക്കി എടുക്കാം. ഇപ്പോൾ നല്ല രുചികരമായ ഓട്സ് ദോശ റെഡിയായി കഴിഞ്ഞു. ചട്ണിയോടൊപ്പമോ സാമ്പാറിനോടൊപ്പമോ ഓട്സ് ദോശ സെർവ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy Oats Dosa Recipe Video Credit : Jaya’s Recipes

Healthy Oats Dosa Recipe

  1. Soak and soften oats:
    Take 1 cup of oats and wash with some salt and water. Soak it for a while until it softens a bit.
  2. Prepare fenugreek water:
    In a glass, add some warm water and fenugreek seeds. Let them soak and swell.
  3. Grind vegetables and oats:
    In a blender, add ginger, green chilies, and onions. Grind them into a smooth paste.
  4. Add oats and rava:
    Add soaked oats and 3 tablespoons of rava into the blender along with the ground paste. Add required water and grind everything to a dosa batter consistency.
  5. Mix and rest the batter:
    Transfer the batter to a bowl. Mix well and adjust water if needed to get a pourable consistency suitable for dosa.
  6. Cook the dosa:
    Heat the dosa pan (tawa). Once hot, pour a ladleful of batter and spread it thin like a pancake. Drizzle a little oil around the edges.
  7. Cook till crispy:
    Cook one side till it becomes crisp and golden brown, then flip and cook the other side as well till crispy.
  8. Serve hot:
    Serve the crispy oats dosa hot with chutney or sambar of your choice.

ചെറുപഴം ഉണ്ടോ.!! പുതിയ സൂത്രം ചെറുപ്പഴവും തേങ്ങയും മിക്സിയിൽ ഒരേ ഒരു തവണ ഇതു പോലൊന്ന് ഉണ്ടാക്കി നോക്കൂ; പാത്രം കാലിയാക്കുന്ന വഴിയറിയില്ല.!! Cherupazham Snack Recipe

Healthy Oats Dosa Recipe
Comments (0)
Add Comment