മത്തങ്ങാ ഉണ്ടോ.!! എങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ; ഇതിന്റെ രുചിയറിഞ്ഞാൽ ദിവസവും ഉണ്ടാക്കിക്കഴിക്കും.!! Healthy Mathanga Recipe
Healthy Mathanga Recipe : പലപ്പോഴും വീട്ടമ്മമാർ പറഞ്ഞു കേട്ടിട്ടുള്ള ഒരു പരാതിയാണ് എരിശ്ശേരി ഉണ്ടാക്കാൻ വാങ്ങിയ മത്തന്റെ ബാക്കി ഇരുന്ന് ചീഞ്ഞു പോയി എന്നത്. അച്ഛനും അമ്മയും കുട്ടികളും മാത്രമുള്ള കുടുംബത്തിൽ ഒരു മത്തൻ വാങ്ങി എരിശ്ശേരി വച്ചാലും കുറച്ചു ബാക്കി വരും. എന്നാൽ ഇനി ആ ഒരു വിഷമം വേണ്ട. ഈ മത്തൻ ഉപയോഗിച്ച് ഒരു കറി ഉണ്ടാക്കാവുന്നതാണ്
അതിനായി ആദ്യം തന്നെ ഒരു മത്തങ്ങ എടുത്ത് ചെറിയ കഷണങ്ങളായി അരിയുക. ഇതിന് നല്ലതുപോലെ കഴുകണം. അതോടൊപ്പം തന്നെ കുറച്ചു പയർ നീളത്തിൽ അരിഞ്ഞ് കഴുകി എടുക്കണം. ഒരു ചീനച്ചട്ടിയിൽ മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ട് പൊട്ടിക്കണം. കുറച്ച് കറിവേപ്പിലയും കൂടെ ഇട്ടതിനു ശേഷം അരിഞ്ഞ് വച്ചിരിക്കുന്ന മത്തൻ കഷ്ണങ്ങളും പയറും ചേർക്കണം.
ഇതോടൊപ്പം എരിവിനായി നാല് പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർക്കാം. പച്ചമുളക് കൂടാതെ മുളകുപൊടിയോ കുരുമുളക് പൊടിയോ ഒന്നും തന്നെ നമ്മൾ ചേർക്കുന്നില്ല. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് അതിനുശേഷം അടച്ചു വെച്ച് വേവിക്കുക. ഇടയ്ക്കിടെ ഇതിന്റെ മൂടി തുറന്ന് ഇളക്കി കൊടുക്കുക. ഇല്ലെങ്കിൽ അടിയിൽ പിടിക്കാൻ സാധ്യതയുണ്ട്. മത്തനിൽ നിന്നും പയറിൽ നിന്നും വെള്ളം ഇറങ്ങും
എന്നതു കൊണ്ട് തന്നെ പ്രത്യേകിച്ച് വെള്ളം ചേർക്കേണ്ട ആവശ്യമില്ല. അവസാനമായി ഇതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. വീണ്ടും അടച്ചു വെച്ച് വേവിക്കാം. ഇത്രയുമായാൽ ചോറിനൊപ്പം കഴിക്കാൻ ഒരു വിഭവം തയ്യാർ. ഇനി വീട്ടിൽ വാങ്ങിയ മത്തൻ കേടായി പോവുകയുമില്ല നല്ല രുചികരവും ആരോഗ്യകരവുമായ കറിയും തയ്യാർ. Healthy Mathanga Recipe Video Credit ; Julus recipes
fpm_start( "true" );