കിടിലൻ രുചിയിൽ ഒരു വെറൈറ്റി ഡ്രിങ്ക്.!! മധുരക്കിഴങ്ങ് എവിടെ കണ്ടാലും ഇനി കിലോ കണക്കിന് വാങ്ങിക്കോളൂ; ചൂടിന് ഇത് ഒരു ഗ്ലാസ് മാത്രം മതി.!! Healthy Madhurakizhangu Drink Recipe

Healthy Madhurakizhangu Drink Recipe : മധുരക്കിഴങ്ങ് കൊണ്ട് ആരും പ്രതീക്ഷിക്കാത്ത ഒരു കിടിലൻ ഐറ്റം ഉണ്ടാക്കാൻ സാധിക്കും. ഒരുപാട് ഗുണങ്ങളും അതേപോലെ തന്നെ നല്ല ടേസ്റ്റും ആയിട്ടുള്ള ഒരു അടിപൊളി ഡ്രിങ്ക് തയ്യാറാക്കാം. വേനൽ ചൂടിനും ഇത് ഒരു ഗ്ലാസ് മാത്രം മതി നല്ല ഹെൽത്തി ആയിട്ടുള്ള ഡ്രിങ്ക്. മധുരക്കിഴങ്ങിന് ഒന്നല്ല ഒരുപാട് ഗുണങ്ങൾ ഉണ്ട് അതുപോലെതന്നെ ചെറിയ കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ പ്രമേഹരോഗികൾക്ക് വരെ ധൈര്യമായിട്ട് കഴിക്കാൻ പറ്റിയ ഒന്നാണ് മധുരക്കിഴങ്ങ്.

Healthy Madhurakizhangu Drink Recipe Ingredients

  • madhurakizhangu
  • Carrot
  • Sugar
  • Dates
  • Cashew nuts
  • Ice cream
  • Vanila Essans
  • Cardamom

അതേപോലെ തന്നെ എപ്പോഴും എപ്പോഴും അസുഖങ്ങൾ വരുന്ന കുട്ടികൾക്കൊക്കെ ആ അസുഖങ്ങളും അലർജിയുടെ പ്രശ്നങ്ങളൊക്കെ മാറുന്നതിനും ഒക്കെ ആയിട്ട് മധുരക്കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. രണ്ട് വലിയ മധുരക്കിഴങ്ങ് എടുത്തിട്ടുണ്ട് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക കഴുകി വൃത്തിയാക്കിയതിനു ശേഷം ഇതിന്റെ തൊലിയൊക്കെ ഒന്ന് കളഞ്ഞെടുക്കാം. ഇനി ചെറിയ പീസ് ആക്കി ഒന്ന് കട്ട് ചെയ്ത് എടുക്കാം ഒരുപാട് ചെറുതൊന്നും ആക്കേണ്ട ആവശ്യമില്ല. ഇനി കുറച്ച് ക്യാരറ്റ് കൂടി വേണം. ക്യാരറ്റും തൊലിയും ഒക്കെ കളഞ്ഞ് ഒന്ന് ചെറിയ പീസ് ആക്കി കട്ട് ചെയ്ത് എടുക്കാം.

എല്ലാ ക്യാരറ്റിന്റെയും തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി എടുത്തിട്ടുണ്ട് ഇനി ഇതും ചെറിയ പീസ് ആക്കി ഒന്ന് കട്ട് ചെയ്ത് എടുക്കാം. ശേഷം ഇനി നമുക്ക് ഇതൊന്ന് വേവിച്ചെടുക്കാം. ഇതേപോലെ വേവിച്ചിട്ട് നമുക്കിത് ഫ്രിഡ്ജിൽ സ്റ്റോർ ചെയ്തു വെക്കാവുന്നതാണ് .വേവിക്കുന്നതിന് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച് കൊടുക്കുന്നുണ്ട് ഏകദേശം ഒരു രണ്ട് ഗ്ലാസോളം വെള്ളം ഇത് വേവിക്കാൻ വേണ്ടി ഒഴിച്ച് കൊടുക്കുന്ന ഈ വെള്ളം നമ്മൾ ഊറ്റി കളയുകയോ ഒന്നും ചെയ്യില്ല നമ്മൾ ഡ്രിങ്കിലും ഈ വെള്ളം യൂസ് ചെയ്യുന്നുണ്ട് കാരണം ക്യാരറ്റ് ആയാലും മധുരക്കിഴങ്ങ് ആയാലും ആ വെന്ത വെള്ളവും അതിനും ഉണ്ടാവും പോഷകഗുണങ്ങൾ അപ്പൊ ആ വെള്ളവും കൂടി നമ്മൾ ഡ്രിങ്കിൽ ഉൾപ്പെടുത്തുന്നുണ്ട് അപ്പൊ ഒരു മൂന്ന് വിസിൽ കേൾക്കുമ്പോൾ നന്നായിട്ട് വെന്തിട്ടുണ്ടാവും മൂന്ന് വിസിൽ കേട്ടതിനുശേഷം ഓഫ് ചെയ്തു വെക്കുക.

ക്യാരറ്റും മധുരക്കിഴങ്ങും ഒക്കെ നല്ലപോലെ വെന്ത് റെഡിയായി കിട്ടിയിട്ടുണ്ട് ഇതിനി ചൂടാറാൻ വേണ്ടി വേറൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം.മിക്സിയുടെ ജാറിലേക്ക് ഇനി കുറച്ച് മധുരക്കിഴങ്ങ് അതേപോലെ തന്നെ കുറച്ച് ക്യാരറ്റും ഇട്ടു കൊടുക്കാം അപ്പൊ നമുക്ക് ഈ ജ്യൂസ് കൂടുതൽ ഹെൽത്തി ആക്കുന്നതിനായിട്ട് ഇതിനകത്ത് പഞ്ചസാരക്ക് പകരം ഈന്തപ്പഴം ഉപയോഗിക്കാവുന്നതാണ്. ഷുഗർ ഒക്കെ ഉള്ളവർക്കാണെങ്കിലും അതേപോലെ കൂടുതൽ ഹെൽത്തി ആക്കണം എന്നുള്ളവർക്കും ഇതേപോലെ ഈന്തപ്പഴം ചേർത്ത് കൊടുക്കാം അല്ലാത്തവർക്ക് പഞ്ചസാര ചേർത്ത് കൊടുക്കാവുന്നതാണ് നല്ല ഒരു ഫ്ലേവർ കിട്ടുന്നതിനായിട്ട് കുറച്ച് ഏലക്ക കൂടി ചേർത്ത് കൊടുക്കാം.ഏലക്ക ഇല്ലെങ്കിൽ വാനില എസ്സെൻസ് രണ്ടുമൂന്നു തുള്ളി ഒഴിച്ച് കൊടുത്താലും നല്ല ടേസ്റ്റ് ആണ്.ഇനി വേണ്ടത് കട്ടപ്പാലാണ്. ആവശ്യത്തിന് കട്ടപ്പാലും കൂടി ചേർത്തിട്ട് നമുക്ക് നന്നായിട്ടൊന്ന് ബ്ലെൻഡ് ചെയ്ത് എടുക്കാം. കുറച്ചുകൂടി തണുത്ത പാൽ ഒഴിച്ച് കൊടുത്ത് ലൂസ് ആക്കി എടുക്കാവുന്നതാണ്. കുട്ടികൾക്കൊക്കെ കുറച്ചുകൂടി നല്ല ടേസ്റ്റി ആയിട്ട് കൊടുക്കണം എന്നുണ്ടെങ്കിൽ രണ്ടുമൂന്ന് സ്കൂപ്പ് ഐസ്ക്രീമും കുറച്ച് കാഷ്യൂ ഒക്കെ ചേർത്ത് കൊടുക്കാവുന്നതാണ്. രോഗപ്രതിരോധശക്തി കൂട്ടാനും കൊളസ്ട്രോൾ കുറയ്ക്കാനും ഒക്കെ ഈ ഒരു മധുരക്കിഴങ്ങിന്റെ ഡ്രിങ്ക് നല്ലതാണ് . Video Credit : Ansi’s Vlog

Healthy Madhurakizhangu Drink Recipe

5 മിനുട്ടിൽ അടിപൊളി സാംബാർ തയ്യാറാക്കാം; തേങ്ങ വറുത്തരയ്ക്കാതെ പൊടി ചേർക്കാതെ സൂപ്പർ സാമ്പാർ ചോറിനു ഇതുമാത്രം മതി.!!

Healthy Madhurakizhangu Drink Recipe
Comments (0)
Add Comment