Healthy Badam Ragi drink recipe : മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക ആളുകളും ആരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. അതിനുള്ള പ്രധാനകാരണം കഴിക്കുന്ന ഭക്ഷണത്തിൽ വന്ന മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളുമെല്ലാം പലരീതിയിലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നതിന് ഇടയാക്കുന്നു എന്നതായിരിക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം അകറ്റി കൂടുതൽ ആരോഗ്യം ലഭിക്കുന്നതിനായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു റാഗി മാൾട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Healthy Badam Ragi drink recipe Ingredients
- Ragi (finger millet) – 1 handful
- Almonds (badam) – 4 nos
- Milk – ½ cup
- Cardamom powder – a pinch
- Jaggery powder or sugar – as needed
ഈയൊരു റാഗി മാൾട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു പിടി അളവിൽ റാഗി, നാല് ബദാം, കാൽ കപ്പ് പാൽ, ഒരു പിഞ്ച് ഏലയ്ക്ക പൊടി, മധുരത്തിന് ആവശ്യമായ ശർക്കര പൊടി ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ റാഗി മാൾട്ട് തയ്യാറാക്കാൻ ആവശ്യമായ റാഗി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഉണക്കാനായി വെയിലത്ത് വയ്ക്കുക. റാഗി നല്ലതുപോലെ ഉണങ്ങിക്കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ബദാമും ചേർത്ത് ഒട്ടും തരിയില്ലാതെ അടിച്ചെടുക്കുക. ഈയൊരു പൊടി അരിപ്പ ഉപയോഗിച്ച് ഒരു തവണ കൂടി അരിച്ചെടുക്കണം. ശേഷം എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ റാഗി പൊടി സൂക്ഷിക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും കേടാകാതെ സൂക്ഷിച്ച് ഉപയോഗിക്കാനായി സാധിക്കുന്നതാണ്.
റാഗി മാൾട്ട് തയ്യാറാക്കാനായി അടി കട്ടിയുള്ള ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. വെള്ളം നന്നായി തിളയ്ക്കുന്ന സമയം കൊണ്ട് ഒരു ടീസ്പൂൺ അളവിൽ റാഗിപ്പൊടി ഒരു പാത്രത്തിലേക്ക് ഇട്ട് കുറച്ചു വെള്ളം കൂടി ഒഴിച്ച് ഒട്ടും തരികൾ ഇല്ലാതെ കലക്കി എടുക്കുക. വെള്ളം വെട്ടി തിളച്ചു തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ച റാഗിയുടെ കൂട്ട് അതിലേക്ക് ഒഴിച്ച് നല്ലതുപോലെ ഇളക്കി കൊടുക്കുക. റാഗി കുറുകി കട്ടിയായി തുടങ്ങുമ്പോൾ അതിലേക്ക് എടുത്തു വച്ച പാൽ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഈയൊരു കൂട്ട് തിളച്ച് മുകളിലേക്ക് വന്നു തുടങ്ങുമ്പോൾ ഓഫ് ചെയ്യാം. ശേഷം മധുരത്തിന് ആവശ്യമായ ശർക്കര പൊടിയും ഏലക്കാപ്പൊടിയും ചേർത്ത് ചൂടോടുകൂടി സെർവ് ചെയ്യാവുന്നതാണ്. ഗാർണിഷ് ചെയ്യാനായി അല്പം ബദാം ക്രഷ് ചെയ്തെടുത്ത് റാഗി മാൾട്ടിന്റെ മുകളിലായി ഇട്ടു കൊടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy Badam Ragi drink recipe Video Credit : Pachila Hacks
Healthy Badam Ragi drink recipe
- Prepare Ragi Powder:
Wash the ragi thoroughly and sun-dry it until completely dry.
Grind the dry ragi along with almonds in a mixer without making it too fine. You can grind it twice to ensure fine powder but retain some texture. - Store Powder:
Store the ragi-almond powder in an airtight container. It can be preserved for long without spoiling. - Cook the Drink:
In a thick-bottomed vessel, boil 1 cup water.
Mix 1 tsp of ragi-almond powder with a little water to make a smooth lump-free paste. Add this paste to boiling water while stirring continuously to prevent lumps. - Add Milk:
When the mixture thickens and starts boiling, add the milk and cook for a few more minutes. - Sweeten and Flavor:
Turn off the stove and add jaggery powder and cardamom powder as per taste. Stir well. - Serve:
Serve hot, garnished with crushed almonds for extra flavor and texture.
Health Benefits
- Rich in fiber to support digestion.
- High mineral content including calcium, iron, and potassium.
- Almonds add protein and healthy fats, making this a wholesome nourishing drink.
ഗോതമ്പ് പൊടി 1/2 കപ്പ് പാലിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഗോതമ്പ് പൊടി കൊണ്ട് പാത്രം നിറയെ പലഹാരം.!!