Green Sardine Fry Recipe : മത്തി അല്ലെങ്കിൽ ചാള പൊരിച്ചെടുത്താൽ പ്രത്യേക രുചിയാണ്. നല്ല നെയ്യുള്ള മത്തി കിട്ടിയാൽ രുചി അപാരം. സാധാരണ മസാലക്കൂട്ടിൽ നിന്നും വ്യത്യസ്ഥമായി പച്ചമുളക് അരച്ച് നല്ല നാടൻ രുചിയിൽ മത്തി പൊരിച്ചു നോക്കിയിട്ടുണ്ടോ. അടാർ രുചിയിൽ മത്തി പൊരിച്ചത് തയ്യാറാക്കാം.
- Ingredients:
- Sardine fish – 1/2 kg
- Green chilly – 14
- Ginger – Small piece
- Garlic – 4-5
- Small Onion – 4
- Cumin seed – 1 tsp
- Black pepper – 1 tsp
- Turmeric powder – 1/2 tsp
- Curry leaves
- salt
- Half lemon
- Water
- Coconut oil – 1 – 1 1/2 tsp
ആദ്യം മീഡിയം വലുപ്പത്തിലുള്ള അരകിലോ മത്തി എടുക്കണം. ശേഷം നന്നായി വൃത്തിയാക്കി ഇരു വശവും വരഞ്ഞെടുക്കണം. അടുത്തതായി മിക്സിയുടെ ചെറിയ ജാറെടുത്ത് അതിലേക്ക് മീഡിയം എരുവുള്ള മുഴുവനായ ഏഴ് പച്ചമുളകും കൂടെ ഏഴ് പച്ചമുളക് നെടുകെ കീറി അതിലെ അരിയെല്ലാം കളഞ്ഞ് തോട് മാത്രവും എടുക്കണം. ഇങ്ങനെ അരി കളഞ്ഞ പച്ചമുളക് എടുക്കുന്നത് എരിവ് കുറഞ്ഞ് കിട്ടുന്നതിനും കൂടുതൽ അളവിൽ അരപ്പ് കിട്ടുന്നതിനും സഹായിക്കും. നിങ്ങൾ കഴിക്കുന്ന എരുവനുസരിച്ച് പച്ചമുളകിന്റെ എണ്ണത്തിൽ വ്യത്യാസം വരുത്താം.
അടുത്തതായി പച്ചമുളക് മിക്സിയുടെ ജാറിലേക്കിട്ട് ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി മുറിച്ചതും നാലോ അഞ്ചോ വലിയ അല്ലി വെളുത്തുള്ളി അരിഞ്ഞതും നാല് ചെറിയുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കാം. ഇതിന്റെ കൂടെ ഒരു ടീസ്പൂൺ പെരുംജീരകവും ഒരു ടീസ്പൂൺ കുരുമുളകും അരടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യമെങ്കിൽ അരടീസ്പൂൺ മല്ലിപ്പൊടിയും ഒരു തണ്ട് കറിവേപ്പിലയും ഒരു ചെറുനാരങ്ങയുടെ പകുതി നീരും അരടീസ്പൂണോളം ഉപ്പും ഒന്ന് മുതൽ രണ്ട് ടേബിൾ സ്പൂൺ വെള്ളവും കൂടെ ചേർത്ത് ഒരുപാട് പേസ്റ്റ് രൂപത്തിൽ ആവാതെ ചെറിയ തരിയോട് കൂടെ അരച്ചെടുക്കാം. തനിനാടൻ പച്ചമുളക് മത്തി ഫ്രൈ നിങ്ങളും ഉണ്ടാക്കി നോക്കൂ. Sardine Green Fry Recipe Video Credit :