അസാധ്യ രുചിയിൽ ചെറുപയർ കറി.!! ചൂട് പുട്ടിനും ചോറിനും ചപ്പാത്തിക്കും ഈ ഒരൊറ്റ കറി മാത്രം മതി; ഇതാണ് ആ ചെറുപയർ കറി.!! Green Gram Curry Recipe

Green Gram Curry Recipe : പുട്ട്, ചപ്പാത്തി പോലുള്ള ഭക്ഷണ സാധനങ്ങളോടൊപ്പം മിക്ക വീടുകളിലും സെർവ് ചെയ്യുന്ന ഒരു കറി ആയിരിക്കും ചെറുപയർ കറി. ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിലായിരിക്കും ചെറുപയർ കറി തയ്യാറാക്കുന്നത്. കുറച്ച് വ്യത്യസ്തതയോടെ അതീവ രുചിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു ചെറുപയർ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചെറുപയർ കറി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ

കഴുകി വൃത്തിയാക്കി കുതിർത്ത് വെച്ച ചെറുപയർ, ഒരു തക്കാളി, ഒരു ചെറിയ കഷണം സവാള ചെറുതായി അരിഞ്ഞെടുത്തത്, കടുക്, ജീരകം, കറിവേപ്പില, വെളുത്തുള്ളി, മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കറിയിലേക്ക് ആവശ്യമായ ചെറുപയറും, ഉപ്പും ഒരു തക്കാളി മുറിച്ചതും മഞ്ഞൾപ്പൊടിയും കൂടി കുക്കറിലിട്ട് അഞ്ച് വിസിൽ വരുന്നത് വരെ അടിപ്പിച്ച് എടുക്കുക. വിസിൽ പോയി കഴിയുമ്പോൾ കുക്കർ തുറന്ന് ചെറുപയർ

ഒരു തവി ഉപയോഗിച്ച് നല്ലതുപോലെ ഉടച്ച് പേസ്റ്റ് രൂപത്തിൽ ആക്കി വയ്ക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകും ജീരകവും ഇട്ട് പൊട്ടിക്കുക. ശേഷം കറിവേപ്പിലയും സവാളയും ഇട്ട് നല്ലതുപോലെ വഴറ്റി എടുക്കുക. ഈയൊരു സമയത്ത് തന്നെ കറിയുടെ എരുവിന് ആവശ്യമായ മുളകുപൊടി കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ നല്ലതുപോലെ വഴറ്റിയെടുക്കുക.

ശേഷം തയ്യാറാക്കി വെച്ച ചെറുപയറിന്റെ കൂട്ടുകൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്യുക. ഈയൊരു സമയത്ത് തന്നെ കറിയിലേക്ക് ആവശ്യമായ വെള്ളം കൂടി ഒഴിച്ചു കൊടുത്ത് നന്നായി തിളപ്പിക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ ചെറുപയർ കറി റെഡിയായി കഴിഞ്ഞു. പുട്ട് ചപ്പാത്തി ചോറ് എന്നിവയോടൊപ്പമെല്ലാം ഒരേ രീതിയിൽ രുചിയോട് കൂടി വിളമ്പാവുന്ന ഒരു കറിയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Green Gram Curry Recipe Video Credit : KERALA KITCHEN SHOTS

Green Gram Curry Recipe
Comments (0)
Add Comment