ഈ ചെടി ഒരെണ്ണം എങ്കിലും നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഏറെ ഗുണം ചെയ്യും.!! ഉപകാരപ്രദമായ അറിവ്.!! കേരളത്തിലെ നാട്ടിൻ പുറങ്ങളിൽ എപ്പോഴും കണ്ടിരുന്ന ഒരു ചെടിയാണിത്. ഞൊടിഞെട്ട, ഞട്ടങ്ങ, ഞൊട്ടാഞൊടിയൻ, മുട്ടാംബ്ലിങ്ങ, ഞൊട്ടങ്ങ, ഞൊടിയൻ,
നൊട്ടങ്ങ, ഞെട്ടാമണി, മുട്ടാമ്പുളി, ഞെട്ടാഞൊടി എന്നിങ്ങനെ പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്. പണ്ടുകാലങ്ങളിൽ കുട്ടികൾ ഈ ചെടിയുടെ കായകൾ പൊട്ടിച്ചെടുത്ത് നെറ്റിയിൽ ശക്തിയായി ഇടിച്ച് പൊട്ടുന്ന ശബ്ദം ഉണ്ടാക്കുന്നത് ഒരു രസമുള്ള പരിപാടിയായിരുന്നു. അങ്ങിനെയാണ് ഈ ചെടിക്ക് ഞൊടിഞെട്ട എന്ന പേര് വന്നത്. ഇന്നത്തെ പിള്ളേർക്ക് ഇതൊക്കെ അറിയാൻ സാധ്യത
വളരെ കുറവായിരിക്കും എന്നാണ് തോന്നുന്നത്. ഇന്നത്തെ തലമുറയ്ക്ക് ഇതൊരു പുതിയ ചെടിയും കായയും ആയിരിക്കും. ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് ഇതെന്ന് പലർക്കും അറിയില്ല എന്നതാണ് വാസ്തവം. ഗോള്‍ഡന്‍ ബെറി എന്ന പേരിൽ പുറം രാജ്യങ്ങളില്‍ അറിയപ്പെടുന്ന ഈ ഔഷധ ചെടിയുടെ കായക്ക് ഒടുക്കത്തെ വിലയാണ് എന്ന് സോഷ്യൽ മീഡിയയിൽ മുൻപ് നമ്മൾ അറിഞ്ഞതാണ്.
പച്ച ആയിരിക്കുന്ന സമയത്ത് ഇത് കഴിച്ചാൽ കൈപ്പ് രസവും അതുപോലെ പഴുത്തു കഴിയുമ്പോൾ അല്പം പുളിപ്പോടുകൂടിയുള്ള മധുരവുമാണ് ഇത് കഴിച്ചവർക്ക് അനുഭവപ്പെട്ടിട്ടുണ്ടാകുക. ഈ ചെടിയെ കുറിച്ചും ഇതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചുമാണ് ഈ വീഡിയോയിൽ പറയുന്നത്. ഞൊട്ടാഞൊടിയനെ കുറിച്ച് കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.. Video Credit : Easy Tips 4 U