ഇനി ഈ ഫിഷ് ടിക്ക മസാല ഒന്ന് പരീക്ഷിച്ചു നോക്കൂ; ചപ്പാത്തിക്കും നെയ്‌ച്ചോറിനും ചോറിനും എല്ലാത്തിനും കൂടെ ഇതുമതി.!! Fish Tikka Masala

Fish Tikka Masala : നെയ്‌ച്ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും ഒരുപോലെ കഴിക്കാവുന്ന ഒരു കിടിലൻ കോമ്പോയും കൊണ്ടാണ് കേട്ടോ ഇന്ന് നമ്മള് വന്നിരിക്കുന്നത്. ഫിഷ് ടിക്ക മസാല .കേട്ടാൽ തന്നെ വെറൈറ്റി ആണല്ലേ .ഇനി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം .

Ingredients

  • Fish – 1/2 kg
  • Chilly Powder – 1′ 1/2 tbsp
  • Coriander – 1/2 tsp
  • Turmeric Powder – A pinch
  • Pepper Powder -1/2 tbsp
  • Chat Masala -1/4 tsp
  • Kasuri Methi -1, 1/2 Tsp
  • Lemon Juice – 2 tsp
  • Ginger Paste -1 tbsp
  • Garlic Paste – 2 Tbsp
  • Onion -1
  • Tomato -1
  • Cashew nuts -10
  • Oil – 4 tbsp
  • Butter – 1 tbsp
  • Charcol – 1 piece
  • Salt

How to make Fish Tikka Masala

മുള്ളുകളഞ്ഞു തൊലി നീക്കി വൃത്തിയാക്കിയ വലിയ മീൻ കഷണങ്ങളിൽ മുളക് പൊടി മഞ്ഞൾ പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, ചാറ്റ് മസാല, കസൂരി മേത്തി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങ നീര് എന്നിവയുടെ എല്ലാം നേർ പകുതിയും അതിലേക്ക് 1 ടേബിൾ സ്പൂൺ എണ്ണയും ഒഴിച്ചു കൊണ്ട് നന്നായി മിക്സ് ചെയ്ത് പാകത്തിന് ഉപ്പ് ഇടുക. ശേഷം ഒരു ബൗളിൽ ചാർക്കോൾ കത്തിച്ചു വെച്ച ശേഷം അതിലേക്ക് രണ്ട് തുള്ളി ഓയിൽ ഒഴിച്ച് അതീ മീൻ കഷ്ങ്ങളുടെ മേൽ ഇറക്കി വെച് ആ പാത്രം നന്നായി അടക്കുക. ഇരുപത് മിനിറ്റു കഴിഞ്ഞ ശേഷം ഒരു ഫ്രൈ പാനിൽ ഒരു ടേബിൾ സ്പൂൺ ഓയിൽ

ഒഴിച്ചു കൊണ്ട് മീൻ കഷണങ്ങൾ ഉടയാതെ വേവിച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ ബാക്കിയുള്ള എണ്ണ ചൂടാക്കി സവാള അരിഞ്ഞത് വഴറ്റുക. പകുതി വഴറ്റിയ ശേഷം അതിലേക്ക് ബാക്കി ഉള്ള എല്ലാ ചേരുവകളും തക്കാളി അരച്ചതും ചേർത്തു വീണ്ടും നന്നായി വഴറ്റുക. അരകപ്പ് ചൂടുവെള്ളവും അണ്ടി പരപ്പ് അരച്ചതും ഒഴിച്ചു വീണ്ടും തിളപ്പിക്കുക. ഉപ്പ് പാകത്തിനാക്കിയ ശേഷം മീൻ കഷണങ്ങൾ ഇട്ട് മീഡിയം ഫ്‌ളെയ്മിൽ വീണ്ടും ഒന്ന് കൂടെ തിളപ്പിച്ച ശേഷം ഗ്യാസ് ഓഫ് ചെയ്യുക. അപ്പോൾ നമ്മുടെ രുചികരമായ ഫിഷ് ടിക്ക മസാല തയ്യാർ. അപ്പോൾ ഇന്ന് തന്നെ വീട്ടിൽ ഉണ്ടാക്കി നോക്കാൻ മറക്കല്ലേ … Fish Tikka Masala Video Credit : Sheeba’s Recipes

Read Also : വെറും 5 മിനുട്ടിൽ ഒരു കിടിലൻ ഈവെനിംഗ് സ്നാക്ക് കുട്ടികൾക്ക് സ്കൂളിൽ കൊടുത്തുവിടാനും വരുമ്പോൾ കഴിക്കാനും പറ്റിയ കിടു വിഭവം.!! Simple Evening Snacks Recipe

Fish Tikka Masala
Comments (0)
Add Comment