കുറച്ച് ഗോതമ്പു പൊടിയും മുട്ടയും ഉണ്ടോ? നല്ല കിടിലൻ രുചിയിൽ ഒരു അടിപൊളി ചായക്കടി തയ്യാർ.!! Egg Wheat Flour Snack Recipe
Egg Wheat Flour Snack Recipe : വൈകുന്നേരം ചായ കുടിക്കാൻ ഇരിക്കുമ്പോൾ എന്തെങ്കിലും ഒരു പലഹാരം കഴിക്കാൻ ഇല്ലെങ്കിൽ ഒരു സുഖവും ഉണ്ടാവില്ല. ഒരു കഷ്ണം ബ്രഡോ ബിസ്ക്കറ്റോ എങ്കിലും വേണം. ചിലപ്പോഴൊക്കെ സമൂസയോ പഴംപൊരിയോ വടയോ ഒക്കെയും വാങ്ങാറുണ്ട്. എന്നാൽ വല്ലപ്പോഴും ഒക്കെ ഒരു വെറൈറ്റി ആയിട്ടുള്ള വിഭവം വേണമെന്ന ആഗ്രഹം നിങ്ങൾക്കും ഉണ്ടാവാറില്ലേ?
Egg Wheat Flour Snack Recipe Ingredients
- Egg
- Wheat Flour – 2 cup
- Yeast – 1/2 tsp
- Hot water
- Sugar
- Onion
- Ginger
- Garlic
- Green Chilly
- Curry leaves
- Coriander leaves
- Salt
How to make Egg Wheat Flour Snack Recipe
അങ്ങനെ വെറൈറ്റി ആയിട്ടുള്ള ഒരു ചായക്കടി ആണ് ഇതോടൊപ്പം ഉള്ള വിഡിയോയിൽ കാണിക്കുന്നത്. നമ്മുടെ ഒക്കെ അടുക്കളകളിൽ എപ്പോഴും ലഭ്യമായ വസ്തുക്കൾ കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. പ്രധാനമായും മുട്ടയും ഗോതമ്പ് പൊടിയും ആണ് വേണ്ടത്. ഈ പലഹാരം ഉണ്ടാക്കിയാൽ കണ്ണടച്ച് തുറക്കുന്നതിന് മുൻപ് തന്നെ പ്ലേറ്റ് കാലിയാവും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ആദ്യം തന്നെ രണ്ട് കപ്പ് ഗോതമ്പു പൊടി എടുക്കുക. അര ടീസ്പൂൺ യീസ്റ്റ് ഇതിലേക്ക് ചേർക്കാം. ഇൻസ്റ്റന്റ് അല്ലെങ്കിൽ ഇളം ചൂടുള്ള വെള്ളവും കാൽ സ്പൂൺ പഞ്ചസാരയും ചേർത്ത് പൊങ്ങാൻ മാറ്റി വയ്ക്കണം.
അതിന് ശേഷം മാത്രം പൊടിയുടെ ഒപ്പം ചേർക്കുക. ഇതോടൊപ്പം ഉപ്പും ഒരു സ്പൂൺ എണ്ണയും ആവശ്യത്തിന് വെള്ളവും ചേർത്ത് വീഡിയോയിൽ കാണുന്നത് പോലെ കുഴച്ചെടുക്കുക. ഈ മാവിൽ നല്ലത് പോലെ എണ്ണ പുരട്ടിയിട്ട് ഒരു മണിക്കൂർ മാറ്റി വയ്ക്കണം. ഈ സമയം കൊണ്ട് ഫില്ലിംഗ് തയ്യാറാക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കിയിട്ട് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില, സവാള, ഉപ്പ് എന്നിവ വഴറ്റിയിട്ട് മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഗരം മസാലയും കുരുമുളക് പൊടിയും മല്ലിപ്പൊടിയും ചേർത്ത് വഴറ്റണം. തക്കാളി ചേർത്ത് വേവിച്ചതിന് ശേഷം പുഴുങ്ങിയ മുട്ട മുറിച്ചതും മല്ലിയിലയും ചേർത്ത് യോജിപ്പിക്കണം. വീഡിയോയിൽ കാണുന്നത് പോലെ മാവ് പരത്തിയിട്ട് ഈ ഫില്ലിംഗ് നിറച്ച് ഉരുട്ടി എടുത്തിട്ട് എണ്ണയിൽ വറുത്തു കോരിയാൽ നല്ല അടിപൊളി മസാല എഗ്ഗ് ബൺ തയ്യാർ. Egg Wheat Flour Snack Recipe Video Credit : Fathimas Curry World