തിന്നാലും പൂതി തീരൂല മക്കളേ.!! മുട്ട ഉണ്ടോ? രുചിയൂറും ചായക്കടി; ഈ എളുപ്പ വഴി അറിഞ്ഞാൽ എപ്പോഴും ഉണ്ടാക്കും.!! Egg Snacks Recipe

Egg Snacks Recipe : മുട്ട കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്ക് റെസിപ്പി! വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്ത് സ്നാക്ക് ഉണ്ടാകുമെന്ന് ചിന്തിച്ച് തലപുകയ്ക്കുന്നവരായിരിക്കും മിക്ക അമ്മമാരും. എല്ലാ ദിവസവും ഒരേ സ്നാക്ക് തന്നെ ഉണ്ടാക്കി കൊടുത്താൽ കുട്ടികളുടെ പരാതി വേറെയും. എന്നാൽ വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി മുട്ട കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ഒരു കിടിലൻ സ്നാക്ക് റെസിപ്പി അറിഞ്ഞിരിക്കാം.

അതിനായി ആവശ്യമായിട്ടുള്ളത് രണ്ട് വലിയ മുട്ട, ഉള്ളി, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരം മസാല, ഉപ്പ്,ബ്രഡ് ക്രംസ് എന്നിവയെല്ലാമാണ്. ഈയൊരു സ്നാക്ക് ഉണ്ടാക്കാനായി ആദ്യം ഉള്ളി ചെറുതായി അരിഞ്ഞെടുക്കുക. ശേഷം ഒരു പച്ചമുളക് ചെറുതായി അരിഞ്ഞെടുക്കണം. ഒരു പാൻ അടുപ്പത്ത് വെച്ച് അല്പം എണ്ണ ഒഴിച്ച് അതിലേക്ക് അരിഞ്ഞുവെച്ച ഉള്ളിയും പച്ചമുളകും ഇട്ടു കൊടുക്കുക. നേരത്തെ എടുത്തുവച്ച പൊടികളെല്ലാം ചേർത്ത് വഴറ്റി കൊടുക്കുക.

എല്ലാ പൊടികളും ഒരു സ്പൂൺ അളവിൽ എടുത്താൽ മതി. ഇതൊന്ന് മൂത്ത് വരുമ്പോൾ അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. ഇത് നല്ലതുപോലെ ഒന്ന് മൊരിഞ്ഞു വരുമ്പോൾ ഫ്ലൈം ഓഫ് ചെയ്യാവുന്നതാണ്. ശേഷം മൂന്നോ നാലോ ബ്രഡ് എടുത്ത് അത് മിക്സിയുടെ ജാറിൽ നല്ലതുപോലെ പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത ബ്രഡ് ക്രംസിന്‍റെ പകുതി ഒരു പാത്രത്തിലേക്ക് ഇടുക. നേരത്തെ തയ്യാറാക്കി വെച്ച മസാലക്കൂട്ട് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് വട്ടത്തിൽ

പരത്തി മാറ്റിവയ്ക്കുക. ശേഷം പാൻ അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോൾ പരത്തിവെച്ച ഓരോ ഉണ്ടകളും ആദ്യം മുട്ടയിലും പിന്നീട് ബ്രഡ് ക്രംസിലും മുക്കി തിളച്ച എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. ഈയൊരു രീതിയിൽ വളരെ എളുപ്പത്തിൽ നല്ല കിടിലൻ ഈവെനിംഗ് സ്നാക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. കുട്ടികൾക്കെല്ലാം ഈ ഒരു സ്നാക്ക് തീർച്ചയായും ഇഷ്ടപ്പെടുന്നതാണ്. വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്. Egg Snacks Recipe Video Credit : Malappuram Vadakkini Vlog

Egg Snacks Recipe
Comments (0)
Add Comment