Easy Raw Mango Curry : മാങ്ങകൊണ്ട് എന്തെല്ലാം വിഭവങ്ങൾ ഉണ്ടാക്കാമെന്ന് ചോദിച്ചാൽ മലയാളികളുടെ ഉത്തരം അവസാനിക്കില്ല എന്നതാണ് വാസ്തവം. മാങ്ങ ജ്യൂസിൽ തുടങ്ങി മാമ്പഴ പുളിശ്ശേരിയിലൂടെ അതങ്ങ് നീണ്ട് പോകും. മാമ്പഴക്കാലം തുടങ്ങുകയായി, ഒരു വെറൈറ്റി പച്ച മാങ്ങാ കൂട്ടാൻ ഉണ്ടാക്കി നോക്കിയാലോ. വയറു നിറച്ച് ചോറുണ്ണാൻ പച്ചമാങ്ങ കൊണ്ട് വ്യത്യസ്ഥമാർന്ന ഈ വിഭവം തയ്യാറാക്കാം.
- Ingredients :
- പച്ച മാങ്ങ – ഒരു മാങ്ങയുടെ പകുതി
- തേങ്ങ – 1/4 കപ്പ്
- പച്ചമുളക് – 3 എണ്ണം
- വെള്ളം – ആവശ്യത്തിന്
- തൈര് – 1/4 കപ്പ്
- വെളിച്ചെണ്ണ – 1 ടീസ്പൂൺ
- കടുക് – ആവശ്യത്തിന്
- വറ്റൽ മുളക് – 3 എണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയത് ചേർക്കണം. ഇതിലേക്ക് എരിവിന് ആവശ്യമായ പച്ചമുളക് ചേർത്ത് കൊടുക്കണം. നമ്മൾ ഇവിടെ മൂന്ന് പച്ചമുളക് ആണ് ചേർക്കുന്നത്. പച്ച മാങ്ങ തൊലിയോട് കൂടിയാണ് എടുക്കേണ്ടത്. ശേഷം ഒരു മാങ്ങായുടെ പകുതി ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ച ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കാം. ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം. ശേഷം അരച്ചെടുത്ത മിക്സ് ഒരു ബൗളിലേക്ക് മാറ്റാം.
അടുത്തതായി അതിലേക്ക് അധികം പുളിയില്ലാത്ത തൈരും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്‌തെടുക്കാം. ശേഷം ഒരു നോൺ സ്റ്റിക്ക് പാൻ അടുപ്പിൽ വച്ച് ചൂടാവുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർക്കണം. ഈ എണ്ണ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് കടുകും മൂന്ന് വറ്റൽ മുളകും ആവശ്യത്തിന് കറിവേപ്പിലയും കൂടി ചേർത്ത് വറവിടാം. ചോറിനൊപ്പം കിടിലൻ കോമ്പിനേഷനായ വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഈ രസികൻ നാടൻ കൂട്ടാൻ ഇനി നിങ്ങളും ഉണ്ടാക്കി നോക്കൂ. Easy Raw Mango Curry Video Credit : Sree’s Veg Menu