Easy Instant Neyyappam : നെയ്യപ്പം തിന്നാൽ രണ്ട് ആണ് ഗുണം. അപ്പവും തിന്നാം തലയിലും തേയ്ക്കാം എന്നല്ലേ. നെയ്യപ്പം ഇഷ്ടമില്ലാത്തവർ ആരുണ്ട് അല്ലേ? നമ്മുടെ നാട്ടിൽ ഒരു സ്ത്രീ അമ്മയാവാൻ പോവുന്നു എന്ന് കേൾക്കുമ്പോൾ മുതൽ എല്ലാവരും അവളുടെ മുന്നിൽ നിരത്തുന്നതും ഈ നെയ്യപ്പം ആണ്. അങ്ങനെ നെയ്യപ്പം വിട്ട് ഒരു കളി നമുക്ക് ഇല്ല. നെയ്യപ്പം ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. സാധാരണ നെയ്യപ്പം ഉണ്ടാക്കുമ്പോൾ മാവ് നേരത്തേ
തന്നെ അരച്ചു വയ്ക്കുക ആണ് പതിവ്. എന്നാൽ ഇനി മുതൽ മാവ് നേരത്തെ തയ്യാറാക്കി വയ്ക്കേണ്ട കാര്യമില്ല. ഇങ്ങനെ ഇൻസ്റ്റന്റ് ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന നെയ്യപ്പത്തിന്റെ റെസിപ്പി ആണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. ആദ്യം തന്നെ ഒരു കപ്പ് പച്ചരി നന്നായി കഴുകി നാല് മണിക്കൂർ എങ്കിലും കുതിർത്ത് വയ്ക്കണം. ഇതോടൊപ്പം ഒരു കപ്പ് വേവിച്ച ചോറും കൂടി എടുത്തു വയ്ക്കുക.
കുതിർത്ത് വച്ചിരിക്കുന്ന പച്ചരിയും ഏലയ്ക്കയും ശർക്കര പാനിയും ചോറും കൂടി ചേർത്ത് നന്നായി അരയ്ക്കണം. ഇതിലേക്ക് രണ്ട് നുള്ള് ഉപ്പും കൂടി ചേർക്കണം. ഇതിലേക്ക് നെയ്യിൽ വറുത്ത തേങ്ങാക്കൊത്ത് കൂടി ചേർക്കാം. അവസാനമായി എള്ള് ചേർത്ത് ഇളക്കണം. മാവ് തയ്യാറാക്കി ഉടനേ തന്നെ നെയ്യപ്പം ഉണ്ടാക്കി എടുക്കാൻ സാധിക്കും. സാധാരണ ഇങ്ങനത്തെ വിഭവങ്ങളിൽ ബേക്കിങ് സോഡ വല്ലതും ചേർക്കേണ്ടി വരാറുണ്ട്.
എന്നാൽ ഇതിൽ അതും ചേർത്തിട്ടില്ല. ഒരു ചീനച്ചട്ടിയിൽ എണ്ണ നല്ലത് പോലെ ചൂടാക്കിയിട്ട് മാവ് ഒഴിക്കണം. ചെറിയ തീയിൽ തിരിച്ചും മറിച്ചും ഇട്ട് വേവിച്ചെടുക്കണം. ഇത് ചെയ്യേണ്ട രീതിയും വീഡിയോയിൽ വിശദമായി പറയേണ്ടതാണ്. ഇതിൽ പറയുന്ന ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നല്ല പെർഫെക്ട് നെയ്യപ്പം തയ്യാർ. Easy Instant Neyyappam Video Credit : NEETHA’S TASTELAND